ബിജെപിയിൽ പൊട്ടിത്തെറി !സുരേന്ദ്രനെതിരെ പരാതിയുമായി 24 നേതാക്കള്‍.ശോഭ സുരേന്ദ്രന്റെ നീക്കം സുരേന്ദ്രനെ തെറിപ്പിക്കൽ,കരുനീക്കവുമായി കൃഷ്ണദാസ് പക്ഷവും !

കോഴിക്കോട്: കെ സുരേന്ദ്രനെതിരെ വിമര്‍ശനവുമായി കൂടുതല്‍ ബിജെപി നേതാക്കള്‍ രംഗത്ത് എത്തി.സുരേന്ദ്രനെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും മാറ്റുക എന്ന ലക്ഷത്തിൽ ഗ്രുപ്പ് പോര് ശക്തമായി.കൂടുതൽ നേതാക്കൾ സുരേന്ദ്രനെതിരെ തിരിഞ്ഞിരിക്കയാണ് . ശോഭ സുരേന്ദ്രനും പി എം വേലായുധനും പിന്നാലെ കെ പി ശ്രീശനും സുരേന്ദ്രനെതിരെ പരസ്യ വിമര്‍ശനമുന്നയിച്ചുകഴിഞ്ഞു . കെ.സുരേന്ദ്രനെതിരെ 24 സംസ്ഥാന നേതാക്കള്‍ കേന്ദ്രനേതൃത്വത്തിനു പരാതി നല്‍കി. ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം ശോഭ സുരേന്ദ്രനെ ഇവർ പിന്തുണയ്ക്കുകയും ചെയ്തു. ശോഭാ സുരേന്ദ്രനും മുൻ ഉപാധ്യക്ഷനും ദേശീയ നിർവാഹക സമിതി അംഗവുമായ പി.എം.വേലായുധനും പരസ്യപ്രസ്താവന നടത്തിയതിനു പിന്നാലെയാണ് േനതാക്കളുടെ പരാതിക്കത്ത്.


കെ.സുരേന്ദ്രന്‍ അധ്യക്ഷനായ ശേഷം പാര്‍ട്ടിയില്‍ ഗ്രൂപ്പ് കളിക്കുകയാണെന്നും ഒരു വിഭാഗം നേതാക്കളെ മാത്രം മുന്‍നിര്‍ത്തി പാര്‍ട്ടിയെ കൈപ്പിടിയിലൊതുക്കാനുള്ള ഗൂഢനീക്കമാണ് നടത്തുന്നതെന്നും കാണിച്ചാണ് 24 നേതാക്കള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ.പി.നഡ്ഡയ്ക്കും കത്തയച്ചിരിക്കുന്നത്. പ്രാദേശിക തലത്തിൽ അസംതൃപ്തരെ സംഘടിപ്പിച്ച് പരാതി ഉന്നയിക്കാനാണ് വിമതവിഭാഗത്തിന്റെ നീക്കം.മറ്റ് നിവർത്തിയില്ലാത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വരുന്നതെന്നും പരാതികൾ പരിഹരിക്കണമെന്നും കെ പി ശ്രീശന്‍ കോഴിക്കോട്ട് ആവശ്യപ്പെട്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആദ്യം ശോഭ സുരേന്ദ്രന്‍ പിന്നെ പി എം വേലായുധന്‍ ഇപ്പോള്‍ കെ പി ശ്രീശന്‍. പാര്‍ട്ടിയിലെ പ്രമുഖ നേതാക്കള്‍ സംസ്ഥാന അധ്യക്ഷനെതിരെ പരസ്യ വിമര്‍ശനം ഉന്നയിക്കുന്ന അസാധാരണ കാഴ്ചയാണ് കാണുന്നത് . അവഗണിക്കപ്പെട്ടു എന്ന തോന്നൽ ആർക്കും വരാതെ നോക്കേണ്ടതായിരുന്നെന്നും മറ്റ് വഴിയില്ലാത്തതിനാലാണ് പരസ്യ പ്രതികരണം വേണ്ടി വരുന്നതെന്ന് കെ പി ശ്രീശന്‍ പറഞ്ഞു. പാര്‍ട്ടിയെ ഒറ്റക്കെട്ടായി കൊണ്ടുപോകണം.

ബിജെപിയില്‍ ഇപ്പോള്‍ നടക്കുന്നത് പാര്‍ട്ടി പ്രവര്‍ത്തനമല്ല മറിച്ച് ഗ്രൂപ്പ് പ്രവര്‍ത്തനമാണെന്നും ഇങ്ങനെ പോയാല്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്നും കാട്ടി ഒരു വിഭാഗം നേതാക്കള്‍ കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിട്ടുണ്ട്. കെ സുരേന്ദ്രനെതിരെ ശോഭ സുരേന്ദ്രന്‍ ഇതിനകം രണ്ട് വട്ടം കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിക്കഴിഞ്ഞു. കെ പി ശ്രീശന്‍ അടക്കമുളള നേതാക്കളും ശോഭ തുടങ്ങിവച്ച നീക്കങ്ങളുടെ ഭാഗമാണ്. ഇന്നലെ എ എന്‍ രാധാകൃഷ്ണന്‍ പി എം വേലായുധനുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ പാര്‍ട്ടിയിലെ സംഘടനാ പ്രശ്നങ്ങളില്‍ കൂടുതല്‍ പ്രതികരണത്തിനില്ലെന്ന നിലപാടിലാണ് കെ സുരേന്ദ്രന്‍.

ദേശീയ നിര്‍വാഹക സമിതി അംഗമായ തനിക്ക് അര്‍ഹമായ പരിഗണന നല്‍കിയില്ലെന്നാണു ശോഭയുടെ പരാതി. ചര്‍ച്ചകളൊന്നും കൂടാതെയാണ് സംസ്ഥാന വൈസ് പ്രസിഡന്റ് പദവി നല്‍കിയത്. കെ.സുരേന്ദ്രനാണ് ഇതിന് കാരണക്കാരനെന്നു കാട്ടി ശോഭ കേന്ദ്ര നേതൃത്വത്തിനു പരാതി നല്‍കിയിരുന്നു.സംസ്ഥാന പ്രസിഡന്റ് പദത്തിലേക്ക് സുരേന്ദ്രന് വേണ്ടി വോട്ട് ചെയ്ത ആളാണ് താനെന്നും തന്നെ സുരേന്ദ്രൻ വഞ്ചിച്ചെന്നും വേലായുധൻ പരസ്യപ്രസ്താവന നടത്തിയത് വിവാദങ്ങൾക്കു വഴിതുറക്കുകയും ചെയ്തു. തന്നെയും കെ.പി. ശ്രീശനെയും സംസ്ഥാന ഉപാധ്യക്ഷനാക്കാമെന്ന വാക്ക് സുരേന്ദ്രന്‍ പാലിച്ചില്ലെന്നും പരാതി അറിയിക്കാന്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനെതിരെ കേന്ദ്രനേതൃത്വത്തിനു ശോഭാ സുരേന്ദ്രന്‍ പരാതി നല്‍കിയതിന് തൊട്ടുപിന്നാലെയാണ് പി.എം. വേലായുധനും പരസ്യവിമര്‍ശനവുമായി രംഗത്തെത്തിയത്.

Top