തിരുവനന്തപുരം :സംസ്ഥാനത്ത് ഏത് സാഹചര്യവും നേരിടാന്‍ തയ്യാറായിരിക്കണമെന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ നിര്‍ദ്ദേശം. ഓഖി ചുഴലിക്കാറ്റ് ശകതമാകുന്നു എന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് അതീവ ജാഗ്രത നിര്‍ദ്ദേശം നല്‍കിയത്.സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളില്‍ പുലര്‍ച്ചെ മുതല്‍ കനത്ത മഴ. തിരുവന്നതപുരം ജില്ലയിലാണ് മഴ ഏറ്റവും ശക്തം. പലയിടത്തും വ്യാപകമായ നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പാറശ്ശാലയില്‍ ജില്ലാ കലോത്സവം നടക്കുന്ന വേദിക്ക് മുകളിലേക്ക് മരം കടപുഴകി വീണു. മത്സരം തുടങ്ങുന്നതിന് മുന്‍പായിരുന്നതിനാല്‍ ആരും വേദിയില്‍ ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ വന്‍ അപകടം ഒഴിവായി. മൂന്നു വേദികള്‍ കാറ്റിലും മഴയിലും തകര്‍ന്നു. അമ്പൂരില്‍ വനത്തില്‍ ഉരുള്‍പൊട്ടലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ആര്‍ക്കും പരുക്കില്ല. വിഴിഞ്ഞത്ത് മരം വീണ് സ്ത്രീക്ക് പരുക്കേറ്റു. തിരുവനന്തപുരത്ത് കടലില്‍ പോയ ഏഴ് വള്ളങ്ങള്‍ തിരിച്ചെത്തിയിട്ടില്ല. ഇവര്‍ക്കായി തീരദേശ സേന തിരച്ചില്‍ തുടങ്ങി.കൊല്ലം ജില്ലയിലും കനത്ത മഴയാണ്. റോഡില്‍ മരം വീണതിനെ തുടര്‍ന്ന് കൊല്ലം-ചെങ്കോട്ട പാതയഇല്‍ ഗതഗാതം തടസപ്പെട്ടു. തെന്‍മലയ്ക്ക സമീപം കഴുതുരുട്ടിയിലാണ് മരം വീണത്. കൊല്ലത്ത് ഓട്ടോ റിക്ഷയുടെ മുകളിലേക്ക് മരം വീണ് ഡ്രൈവര്‍ വിഷ്ണു മരിച്ചു. കൊട്ടാരക്കര കുളത്തുപ്പുഴയ്ക്ക സമീപം തുവക്കാടായിരുന്നു അപകടം.
കന്യാകുമാരിക്കും തിരുവനന്തപുരത്തിനും ഇടയില്‍ ‘ഓഖി’ ചുഴലിക്കാറ്റ് രൂപപ്പെട്ടു. മണിക്കൂറില്‍ 75 കിലോമീറ്റര്‍ വേഗതയില്‍ ചുഴലിക്കാറ്റ് കേരള തീരത്തേക്ക് അടുത്തുകൊണ്ടിരിക്കുകയാണ്. ലക്ഷദ്വീപ് ഭാഗത്തേക്ക് കാറ്റ് പോകുന്നത്. ഇനിയുള്ള മണിക്കൂറുകളില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മത്സ്യത്തൊഴിലാകള്‍ക്കും തീരദേശ മേഖലയില്‍ താമസിക്കുന്നവര്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കന്യാകുമാരിക്ക് തെക്ക് കടലില്‍ രൂപപ്പെട്ട ന്യൂനമര്‍ദ്ദമാണ് കൊടുങ്കാറ്റായി മാറിയത്. അടുത്ത 48 മണിക്കൂര്‍ നിര്‍ണായകമാണ്. കന്യാകുമാരിയിലും നാഗര്‍കോവിലിലും വ്യാപകമായ നാശനഷ്ടം റിപേ്ാപര്‍ട്ട് ചെയ്തിട്ടുണ്ട്.കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലും മഴ ലഭിക്കുന്നുണ്ട്. ശബരിമല തീര്‍ഥാടകര്‍ രാത്രികാല യാത്ര ഒഴിവാക്കണമെന്നും സന്നിധാനത്തേക്ക് കാനനപാതയിലൂടെ മല കയറരുതെന്നും നിര്‍ദേശമുണ്ട്. മലയോര മേഖലകളില്‍ താമസിക്കുന്നവരും വിനോദസഞ്ചാരികളും ജാഗ്രത പാലിക്കണം.ഇടുക്കിയില്‍ ഹൈറേഞ്ച് മേഖലയില്‍ ശക്തമായ കാറ്റും മഴയുമാണ് ലഭിക്കുന്നത്. ഇടുക്കി, ഉടുമ്പന്‍ചോല താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ ഇന്ന് അവധി പ്രഖ്യാപിച്ചു. ബുധനാഴ്ച രാത്രി ആരംഭിച്ചതാണ് മഴ. കട്ടപ്പന-പുളിയന്‍മല റൂട്ടില്‍ ഓട്ടോറിക്ഷയ്ക്ക് മുകളില്‍ മരം വീണ് ഡ്രൈവര്‍ക്ക് പരുക്കേറ്റു. കട്ടപ്പനയില്‍ ഓടിക്കൊണ്ടിരുന്ന ബൈക്കിന് മുകളിലേക്ക് വൈദ്യൂതി ലൈന്‍ പൊട്ടിവീണുവെങ്കിലും യാത്രക്കാരന്‍ രക്ഷപ്പെട്ടു. പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിട്ടുണ്ട്. നെടുങ്കണ്ടം, പച്ചടി, മഞ്ഞപ്പാറ, തൂക്കുപാലം, ചേമ്പള, കല്ലാര്‍ മേഖലയില്‍ കൊടുങ്കാറ്റ് കനത്ത നാശം വിതച്ചു. വ്യാപകമായ കൃഷിനാശവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.