തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ഭരണം പിടിക്കുന്നതിനുള്ള ശ്രമം നടത്തുകയാണ് ബിജെപി. തലസ്ഥാനത്ത് ആകെമാനം എണ്ണായിരം വാര്‍ഡുകളില്‍ ജയിച്ച് കയറുകയാണ് ബിജെപി ലക്ഷ്യംവയ്ക്കുന്നത്. കേന്ദ്ര നേതൃത്വത്തിന് ഇക്കാര്യത്തില്‍ വലിയ പ്രതീക്ഷയൊന്നും ഇല്ലെങ്കിലും താഴേ തട്ടില്‍ ശക്തമായ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്.
എന്നാല്‍ ഇതിനിടെ കടുത്ത ആരോപണവും ആയി രംഗത്തെത്തിയിരിക്കുകയാണ് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍്. ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്ക് താമരചിഹ്നത്തോട് സാമ്യതയുള്ള റോസാപ്പൂ ചിഹ്നം മനപ്പൂര്‍വ്വം കൊടുത്തു എന്നാണ് ആക്ഷേപം. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണെന്നാണ് സുരേന്ദ്രന്‍ പറയുന്നത്.
തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ ഉപയോഗിച്ചുകൊണ്ട് വ്യാപകമായ ക്രമക്കേടുകളും കൃത്രിമങ്ങളും ഈ തിരഞ്ഞെടുപ്പില്‍ നടക്കുന്നുണ്ട് എന്നാണ് സുരേന്ദ്രന്റെ ആരോപണം. തിരുവനന്തപുരം ജില്ലയിലെ മാത്രം ചില പ്രശ്നങ്ങളാണ് സുരേന്ദ്രന്‍ എടുത്തുകാണിച്ചത്.
തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ബിജെപി അധികാരത്തില്‍ വരുമെന്ന് സുരേന്ദ്രന്‍ പറഞ്ഞു. അത് തടയാന്‍ വേണ്ടി ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്ക് താമരയോട് സാമ്യമുള്ള റോസാപ്പൂ ചിഹ്നം നല്‍കിയിരിക്കുകയാണ് എന്നാണ് സുരേന്ദ്രന്റെ ആക്ഷേപം. ബിജെപി സ്ഥാനാര്‍ത്ഥികളോട് ചേര്‍ന്നാണ് ഈ ചിഹ്നവും അപര സ്ഥാനാര്‍ത്ഥികളും എന്ന് സുരേന്ദ്രന്‍ പറയുന്നു.
എല്ലാ വാര്‍ഡുകളിലും ബിജെപി സ്ഥാനാര്‍ത്ഥികളുടെ അപരന്‍മാര്‍ക്ക് എങ്ങനെ റോസാപ്പൂ ചിഹ്നം മാത്രം കൊടുത്തു എന്നാണ് സുരേന്ദ്രന്റെ ചോദ്യം. ഇത് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍മാരുടെ അറിവോടെയാണെന്നാണ് അദ്ദേഹം പറയുന്നത്.