തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന്റെ ബജറ്റ് നിര്‍ദ്ദേശങ്ങള്‍ ഇന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. പുതുക്കിയ നികുതി വര്‍ധന നടപ്പിലാകുമ്പോള്‍ അവിശ്യ സാധനങ്ങളുടെ വില വര്‍ദ്ധിക്കും. വെളിച്ചെണ്ണ, ബസുമതി അരി, ആട്ട,മൈദ, റവ,സൂചി ഗോതമ്പ്,ബര്‍ഗര്‍,പീസ,അലക്കു സോപ്പ് എന്നിവയ്ക്കെല്ലാം വില കൂടുന്നതായിരിക്കും.
തോമസ് ഐസക്ക് ധനകാര്യ ബില്‍ നിയമസഭയില്‍ അവതരിപ്പിക്കും. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി കൈമാറ്റത്തിന് രജിസ്ട്രേഷന്‍ ഫീസ് കൂടും. പ്ലാസ്റ്റിക് പ്ലേറ്റുകള്‍ക്കും കപ്പുകള്‍ക്കും വില വര്‍ധിക്കും. പഴക്കമുള്ള വാഹനങ്ങള്‍ക്കുള്ള ഹരിത നികുതി നടപ്പിലാകാന്‍ വൈകും. അതേ സമയം, ചരക്ക് നികുതി ഇന്ന് മുതല്‍ വര്‍ദ്ധിക്കും.
കൊഴുപ്പ് നികുതി ബ്രാന്‍ഡഡ് റസ്റ്ററന്റുകളിലെ ബര്‍ഗര്‍, പീത്സ തുടങ്ങിയ വിഭവങ്ങള്‍ക്ക് മാത്രമാണോ, ബേക്കറികളില്‍ വില്‍ക്കുന്നവയ്ക്കും ഏര്‍പ്പെടുത്തുമോ എന്ന കാര്യത്തില്‍ ആശയക്കുഴപ്പമുണ്ട്. ഇക്കാര്യത്തില്‍ ഇന്ന് അവതരിപ്പിക്കുന്ന ബില്ലില്‍ വ്യക്തത വരുത്തുമെന്നാണു സൂചന.