തിരുവനന്തപുരം: കേരളത്തില്‍ ബിജെപി നിലംതൊടില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലെ ഇഡി റെയ്ഡ് മൂന്നാമതും അധികാരത്തില്‍ വരാന്‍ ബിജെപിക്ക് സാധിക്കില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് നടക്കുന്ന വംശഹത്യകള്‍ കൃത്യമായ അജണ്ടയോടെയെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആസൂത്രണത്തോടെ സംഘപരിവാര്‍ അത് നടപ്പിലാക്കുമ്പോള്‍ ബിജെപി പിന്തുണയ്ക്കുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. അതില്‍ അവര്‍ ആവേശം കൊളളുന്നു. ഇനിയും വംശഹത്യ നടക്കണമെന്ന് സംഘപരിവാര്‍ ആഗ്രഹിക്കുന്നുവെന്നും എല്‍ഡിഎഫിന്റെ കുടുംബസംഗമത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക