കൊച്ചി: കേരളത്തില്‍ ലൗ ജിഹാദെന്ന് ആവര്‍ത്തിച്ച് സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. ഐ.എസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് ഗൗരവമായി കാണണം. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്നും അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളില്‍ വായിച്ച ഇടയ ലേഖനത്തില്‍ ആവശ്യപ്പെട്ടു. കേരളത്തിൽ ലൗ ജിഹാദ് ഉണ്ടെന്ന് ആവർത്തിച്ച് സിറോ മലബാർ സഭ. വര്‍ധിച്ചുവരുന്ന ലൗജിഹാദ് മതസൗഹാര്‍ദത്തെ തകര്‍ക്കുകയാണെന്നും ഐസിസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുകയാണെന്നും സഭ വ്യക്തമാക്കുന്നു.
കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും അത് വളര്‍ന്നുവരുന്നത് ആശങ്കാജനകമാണെന്നും ദിവസങ്ങള്‍ക്ക് മുമ്പ് ചേര്‍ന്ന സിറോ മലബാര്‍ സിനഡ് വിലയിരുത്തിയിരുന്നു. ഇത് മതപരമായി കാണാതെ സമൂഹത്തെ ദോഷകരമായി ബാധിക്കുന്ന ക്രമസമാധാന പ്രശ്‌നമെന്ന നിലയില്‍ നടപടി വേണമെന്നും സിനഡ് ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഇടയലേഖനം പള്ളികളിൽ വായിച്ചിരിക്കുന്നത്.

കഴിഞ്ഞ ദിവസം കൂടിയ സിനഡ് തീരുമാനം അറിയിക്കുന്നതിന്റെ ഭാഗമായാണ് സീറോ മലബാര്‍ സഭയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചത്. ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ലൗ ജിഹാദിനെ കുറിച്ചുള്ള പരാമര്‍ശം ഉള്ളത്. ലൗ ജിഹാദില്‍പ്പെട്ട് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് ഗൗരവകരമായി കാണണം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരം ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു എന്നത് വസ്തുതയാണ്. കേരളത്തില്‍ നിന്ന് ഐ.എസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നത് സഭാ വിശ്വാസികളുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. സമൂഹത്തെ ബാധിക്കുന്ന ഭീകരവാദ പ്രവര്‍ത്തനം എന്ന നിലയില്‍ ലൗ ജിഹാദിനെതിരെ അധികാരികള്‍ നടപടി സ്വീകരിക്കണമെന്നും ഇടയ ലേഖനത്തില്‍ ആവശ്യപ്പെടുന്നു.
ലൗ ജിഹാദിന്റെ അപകടങ്ങളെ കുറിച്ച് രക്ഷകര്‍ത്താക്കളെയും കുട്ടികളെയും സഭ ബോധവല്‍കരിക്കുമെന്നും ഇടയലേഖനത്തില്‍ വ്യക്തമാക്കുന്നുണ്ട്. സീറോ മലബാര്‍ സഭയുടെ ലൗ ജിഹാദ് ആരോപണം സംസ്ഥാന പോലീസ് മേധാവി നേരത്തെ തള്ളിയിരുന്നെങ്കിലും സഭ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നു എന്ന് വ്യക്തമാക്കിയാണ് പള്ളികളില്‍ ഇത് സംബന്ധിച്ച ഇടയ ലേഖനം വായിച്ചത്. അതേ സമയം സിനഡ് തീരുമാനത്തിനെതിരെ എതിര്‍പ്പുമായി ഒരു വിഭാഗം വികാരിമാര്‍ രംഗത്ത് എത്തി. ഇതിന്റെ ഭാഗമായി എറണാകുളം അങ്കമാലി അതിരൂപതയിലെ ചില പള്ളികളില്‍ ഇടയലേഖനം വായിച്ചില്ല.