ഇന്ത്യയിൽ ഒന്നാമൻ പിണറായി !..ഏറ്റവും പിറകിൽ കെജ്‌രിവാൾ

ന്യൂഡൽഹി :ഇന്ത്യയിൽ ഒന്നാമൻ കേരളം മുഖ്യമന്ത്രി പിണറായി വിജയൻ ! ദിനംപ്രതി കേരളാ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗ്രാഫ് ഉയർന്നു കൊണ്ടിരിക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. കേരളത്തിൽ ഉണ്ടായിക്കൊണ്ടിരിക്കുന്ന അഴിമതി അക്രമണ വിവാദ പ്രചാരണങ്ങൾക്കും ഒന്നും തന്നെ മുഖ്യമന്ത്രിയുടെ ഇമേജ് താഴ്ത്തിക്കാട്ടാൻ ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാണ് പുതിയ റിപ്പോർട്ട് .ദേശീയ തലത്തിൽ നിലകൊള്ളുന്ന ഒരു പ്രമുഖ മീഡിയ ”ഇൻസൈറ്റ് മൂഡ് ഓഫ് കേരളൈറ്റ് ”എന്നു പേരിട്ടു നടത്തിയ സർവേയിലാണ് ഇക്കാര്യങ്ങൾ വ്യ ക്തമായത്.

പിണറായി വിജയൻ എടുക്കുന്ന കർക്കശ നിലപാടുകളും, ജനങ്ങൾക്ക് വേണ്ടി നടപ്പാക്കിയ പദ്ധതികളുമാണ് അദ്ദേഹത്തിനെ വ്യത്യസ്തനാക്കുന്നത്. ഇന്ത്യയിൽ സി.പി.എം ലെ സ്വാധീനം ഏറ്റവും കൂടുതൽ ഉള്ള നേതാവും ഇപ്പോൾ പിണറായി തന്നെയാണ് .പിണറായിയുടെ നിലപാടുകൾക്കു മറു പക്ഷം ഉന്നയിക്കാൻ പാർട്ടിക്കുള്ളിൽ മറ്റൊരാളിൽ എന്നത് അദ്ദേഹത്തിന്റെ പകിട്ടേറുന്നതിന് കാരണമാകുന്നു.ദേശീയ തലത്തിൽ എല്ലാ മുഖ്യമന്ത്രിമാരെയും കുറിച്ചു നടത്തിയ സർവേകളിൽ പിണറായി മുന്നിൽ തന്നെ ആണ്. യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ഒപ്പത്തിനൊപ്പം ഉണ്ട്. ഗോരഖ്പൂർ ദുരന്തം ഭരണകൂടത്തിന്റെ കഴിവില്ലായ്മയായി ചിത്രീകരിക്കപ്പെടുന്നത് യോഗിയെ ഒരുപടി താഴ്ത്തി നിർത്തുന്നു. ഏറ്റവും പിന്നിലായി നിൽക്കുന്നത് ഡൽഹി മുഖ്യമന്ത്രി കെജ്‌രിവാൾ ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

രാജ്യത്തെ ഞെട്ടിക്കുന്ന പ്രോഗ്രസ് റിപ്പോർട്ടുമായി പിണറായി ഒന്നാം വാർഷികം ആഘോഷിച്ചു !..ജനങ്ങള്‍ക്ക് വേണ്ടി ചെയ്യേണ്ടകാര്യങ്ങള്‍ വിവാദങ്ങളെ ഭയന്നു ചെയ്യാതിരിക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന മുഖ്യമന്ത്രിയുടെ സമീപനമാണ് റിപ്പോര്‍ട്ടിലുണ്ടായിരുന്നത് . തുടങ്ങാന്‍ കഴിയാത്ത ഏതെങ്കിലും കാര്യങ്ങള്‍ ഉയര്‍ത്തിക്കാട്ടി ആരെങ്കിലും വിവാദമുണ്ടാക്കുമോ എന്ന ആശങ്ക സര്‍ക്കാരിനില്ലെന്നു വ്യക്തമാക്കുന്ന തുറന്ന സമീപനമാണു പ്രോഗ്രസ് റിപ്പോര്‍ട്ടിന്റേത്. തുടര്‍ച്ചയായ സാമൂഹിക ഓഡിറ്റിങ്ങിനു സഹായകമാകും വിധം ഇത് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുകയും അപ്പപ്പോള്‍ പരിഷ്‌ക്കരിച്ചുകാിണ്ടിരിക്കുകയും ചെയ്യും എന്നും പിണറായി പ്രഖ്യാപിച്ചു .രാഷ്ട്രീയ ജീര്‍ണതയാണ് കഴിഞ്ഞ സര്‍ക്കാറിന്റെ സംഭാവന. ഇതു മാറ്റി ചട്ടങ്ങളും നിയമങ്ങളും അനുസരിച്ച് ആരോഗ്യകരമായ രാഷ്ട്രീയ സംസ്‌കാരം വളര്‍ത്താന്‍ ഒരു വര്‍ഷം കൊണ്ട് എല്‍.ഡി.എഫിന് കഴിഞ്ഞുവെന്ന് പിണറായി പറഞ്ഞു.PINARAYI NO1 Pinarayi-Vijayan-Renjith.jpg.image.784.410

കൈത്തറി, കയര്‍ ഉള്‍പ്പടെയുള്ള പരമ്പരാഗത വ്യവസായ മേഖലകളെ സഹായിക്കാന്‍ സര്‍ക്കാറിന് കഴിഞ്ഞു. എല്‍.പി തലം വരെ സ്‌കൂളികളില്‍ കൈത്തറി യൂണിഫോമുകള്‍ വിതരണം ചെയ്യാനുള്ള തീരുമാനം മേഖലയെ സഹായിക്കും.പെന്‍ഷന്‍കാരെ സഹായിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പെന്‍ഷന്‍ വീടുകളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞത് വലിയ നേട്ടമെന്ന് മുഖ്യമന്ത്രി പറഞ്ഞു. 48.5 ലക്ഷം പേര്‍ക്ക് 5100 കോടി ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്തു. അധികാരത്തിലേറിയപ്പോള്‍ 1900 പെന്‍ഷന്‍ കുടിശ്ശിക വിതരണം ചെയ്തു.

∙ എൽഡിഎഫിനു പൊതുവായ നിലപാടുകളുണ്ട്. മതനിരപേക്ഷ, അഴിമതിരഹിത കേരളം ആണ് ലക്ഷ്യമിടുന്നത്.

∙ ഇടതുസർക്കാരിന്റെ പ്രവർത്തനം വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും അനുസരിച്ചാണ്. യുഡിഎഫ് കാലത്തെ അവസ്ഥ വ്യത്യസ്തമായിരുന്നു.

∙ 2011–2016 യുഡിഎഫ് ഭരണം തളർച്ചയുടെ കാലഘട്ടമായിരുന്നു. ജീർണമായ രാഷ്ട്രീയ സംസ്കാരമായിരുന്നു അവരുടേത്. യുഡിഎഫാണ് പൊതുസ്ഥിതി തകർത്തത്. സമാധാനവും വികസനവും കണ്ടെത്താനാണ് ശ്രമം.

∙ സർക്കാരിന്റെ നേട്ടങ്ങളിൽ ചിലർക്ക് അഭിമാനമുണ്ട്. ചിലർക്ക് പരിഭ്രാന്തിയും. സർക്കാരിന്റെ പ്രവർത്തനം നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണ്. സമൂഹത്തിലെ തുല്യത ഉറപ്പാക്കും.

∙ സർക്കാർ സ്വപ്നം കാണുന്നത് ഒരു നവകേരളമാണ്. നാലു മിഷനുകളിലൂടെ ഇതു പടുത്തുടർത്താനുള്ള ശ്രമങ്ങളുമായി മുന്നോട്ടുപോകും. പുതിയ കാലത്തന്റെ വെല്ലുവിളികൾ നേരിട്ടാണു മുന്നോട്ടുപോകുന്നത്. ഇടതുബദൽ മുന്നോട്ടുവയ്ക്കുന്ന പദ്ധതികൾ തുടങ്ങി. 1957ലെ സാഹചര്യങ്ങളുമായി പൊരുത്തവും വൈരുദ്ധ്യങ്ങളും ഉണ്ട്.

∙ രക്ഷപ്പെടുമെന്ന തോന്നൽ പരമ്പരാഗത വ്യവസായങ്ങൾക്കുണ്ടായി. കയർ മേഖലയിൽ ആധുനികവൽക്കരണത്തിനു പ്രാധാന്യം നൽകി. കശുവണ്ടി വ്യവസായത്തെ സംരക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു.

∙ കൈത്തറി തൊഴിലാളികൾക്ക് ആശ്വാസകരമായ നടപടികൾ സ്വീകരിച്ചു. അടുത്ത വർഷം മുതൽ യുപി സ്കൂളുകളിലേക്കും കൈത്തറി വസ്ത്രങ്ങൾ വ്യാപിപ്പിക്കും. കൈത്തറി മേഖലയിലേക്കു കൂടുതൽ തൊഴിലാളികളെത്തി.

∙ പെൻഷൻ വീട്ടിലെത്തിക്കാൻ കഴിഞ്ഞത് നേട്ടമായി. ക്ഷേമ പെൻഷൻ ഇനത്തിലുണ്ടായിരുന്ന മുഴുവൻ തുകയും കൊടുത്തുതീർത്തു. ചില സാങ്കേതിക കാരണങ്ങളാൽ ചിലർക്കു നൽകാൻ വൈകി. 1900 കോടി രൂപയുടെ പെൻഷൻ കുടിശിക വിതരണം ചെയ്യാൻ സാധിച്ചു. ക്ഷേമ പെൻഷനുകളുടെ തുക കൂട്ടി.

∙ ഇച്ഛാശക്തിയോടെ പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിനുള്ളത്. ഗെയിൽ പദ്ധതി ഉടൻ നടപ്പാക്കും. അതു സർക്കാരിന് വൻതോതിൽ ഗുണപ്രദമാണ്. അതൊഴിവാക്കാനാകില്ല. സമൂഹത്തിന് ഗുണകരമായ പദ്ധതികളോടുള്ള എതിർപ്പ് അനുവദിക്കാനാകില്ല. സമൂഹത്തിനു കിട്ടുന്ന ഗുണത്തിനാണ് സർക്കാർ പ്രാധാന്യം നൽകുന്നത്. എതിർപ്പുകൾ കണ്ട് പിന്നോക്കം പോകേണ്ടെന്ന തീരുമാനം ഗുണം കണ്ടു.

∙ റെയിൽ വികസനത്തിന് കേരള റെയിൽ എന്ന പേരിൽ സംയുക്ത സംരംഭം.

∙ ദേശീയപാത വികസനം: ഭൂമിയേറ്റെടുക്കലിന്റെ എതിർപ്പ് കുറഞ്ഞു. ജനങ്ങൾക്കു സർക്കാരിൽ വിശ്വാസം വന്നു.

∙ അഭിമാനാർഹമായ പദ്ധതിയാണ് കിഫ്ബി. ലോകോത്തര നിലവാരത്തിലുള്ള സാമ്പത്തിക വിദഗ്ധരാണ് കിഫ്ബി പ്രവർത്തനം വിലയിരുത്തുന്നത്. വികസന പദ്ധതികളുടെ കുതിച്ചുചാട്ടത്തിനു വിഭവ സമാഹരണം വേണം.

∙ ഹരിത കേരളം പദ്ധതി വിജയം. ജൂൺ അഞ്ചിന് ഒരുകോടി തൈകൾ നടും.

Top