സി.എഫ്. തോമസടക്കം മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്തി വിലപേശാന്‍ ജോസ്.ചുവടുമാറ്റി കോൺഗ്രസ്‌; കടുപ്പിച്ച്‌ ജോസഫ്‌.

കൊച്ചി:കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷത്തെ യുഡിഎഫിൽ തിരികെ എത്തിക്കാനുള്ള നീക്കവുമായി കോൺഗ്രസ്‌ നേതൃത്വം. കേരളാ കോണ്‍ഗ്രസ് (എം) എന്ന പേരും രണ്ടില ചിഹ്‌നവും സ്വന്തമായതോടെ മുന്നണിബന്ധങ്ങളില്‍ ജോസ് കെ. മാണിയുടെ വിലപേശല്‍ ശക്തി ഉയര്‍ന്നു. ആഗ്രഹിക്കുന്നതു ചോദിച്ചുവാങ്ങാനുള്ള കരുത്തുമായി യു.ഡി.എഫിനൊപ്പം നില്‍ക്കുന്നതിനു തന്നെ മുന്‍ഗണന. അന്തരിച്ച കെ.എം. മാണിയുമായി ഉറ്റബന്ധമുണ്ടായിരുന്ന സി.എഫ്. തോമസടക്കം മുതിര്‍ന്ന നേതാക്കളെ ഒപ്പം നിര്‍ത്താനും ജോസ് ശ്രമം തുടങ്ങി. ജോസ്‌ പക്ഷത്തെ ഒരു കാരണവശാലും യുഡിഎഫിൽ തിരികെ കയറ്റരുതെന്ന്‌ പി ജെ ജോസഫും മധ്യസ്ഥചർച്ചയ്‌ക്ക്‌ ഇല്ലെന്ന്‌ മുസ്ലിംലീഗും നിലപാട്‌ കടുപ്പിച്ചതോടെ ഒത്തുതീർപ്പ്‌ ശ്രമങ്ങൾക്ക്‌ തിരിച്ചടിയായി.

ജോസ്‌ വിഭാഗത്തെ മുന്നണിയിൽനിന്ന്‌ പുറത്താക്കിയെന്നു പറഞ്ഞ ‌പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയും കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രനും അങ്ങനെ തീരുമാനിച്ചിട്ടില്ലെന്ന വാദമാണ്‌ ഇപ്പോൾ ഉയർത്തുന്നത്‌. ഔദ്യോഗിക കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷമാണെന്ന്‌ വന്നതാണ്‌ ചുവടുമാറ്റത്തിന്‌ കാരണം. ജോസ്‌ വിഭാഗത്തിന്‌ മുന്നണി പ്രവേശം നിഷിദ്ധമല്ലെന്നാണ്‌ മുല്ലപ്പള്ളി ബുധനാഴ്‌ച പറഞ്ഞത്‌. ഇതിനിടെയാണ്‌ മധ്യസ്ഥരെ രംഗത്തിറക്കാൻ തീരുമാനിച്ചത്‌.മധ്യസ്ഥ ശ്രമത്തിനില്ലെന്ന്‌ മുസ്ലിംലീഗ്‌ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പരസ്യമായി പറഞ്ഞെങ്കിലും അനുകൂല സാഹചര്യമൊരുങ്ങിയാൽ രംഗത്ത്‌ വരുമെന്നാണ്‌ സൂചന. ജോസ്‌ കെ മാണിയുമായി വ്യക്തിപരമായി അടുപ്പമുള്ളവരെ ഇറക്കി മെരുക്കാനാണ്‌ നീക്കം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഒരു ചർച്ചയ്‌ക്കും ഇല്ലെന്നാണ്‌ പി ജെ ജോസഫ്‌ ആവർത്തിക്കുന്നത്‌. യഥാർഥ കേരള കോൺഗ്രസ്‌ ജോസ്‌ പക്ഷമാണെന്ന കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷന്റെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ പി ജെ ജോസഫ്‌. ജോസഫിനെ തള്ളാനും മടിക്കില്ലെന്ന സൂചനയാണ്‌ കോൺഗ്രസ്‌ നേതൃത്വത്തിൽനിന്ന്‌ വരുന്നത്‌. അതിനിടെ ഒപ്പമുള്ള ചില തദ്ദേശ സ്ഥാപന പ്രതിനിധികൾ ഔദ്യോഗിക പക്ഷത്തേക്ക്‌ ചേക്കാറാൻ നീക്കം സജീവമാക്കിയത്‌ ജോസഫ്‌ വിഭാഗത്തെ പ്രതിസന്ധിയിലാക്കി. യുഡിഎഫിൽ തിരികെ എത്തിക്കാനുള്ള ശബ്ദങ്ങൾക്ക്‌ ചെവികൊടുക്കാതെ നിൽക്കുകയാണ്‌ ജോസ്‌ വിഭാഗം. പുറത്താക്കിയശേഷം ഇപ്പോൾ പുറകെ കൂടുന്നതിലെ ചതി തിരിച്ചറിയണമെന്ന വാദം ജോസ്‌ പക്ഷത്തെ നേതാക്കൾക്കുണ്ട്‌.

കേരള കോൺഗ്രസ്‌ ജോസ്‌ കെ മാണി വിഭാഗവുമായി ചർച്ചക്ക്‌ മുസ്ലിംലീഗില്ലെന്ന്‌ അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി എംപി. നേരത്തെ ചർച്ചയ്‌ക്ക്‌ മുൻകൈയെടുത്തിരുന്നു. അത്‌ വിജയംകണ്ടില്ല. ഇനി യുഡിഎഫ്‌ യോഗം ചേർന്നശേഷമേ ഇക്കാര്യത്തിൽ മുന്നോട്ട്‌ പോകൂവെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ്‌ എ ഗ്രൂപ്പ്‌ യോഗം വ്യാഴാഴ്‌ച കോട്ടയത്ത്‌ ചേരും. ഉമ്മൻചാണ്ടി എംഎൽഎയായതിന്റെ സുവർണജൂബിലി ആഘോഷിക്കുന്നതിനെക്കുറിച്ച്‌ ആലോചിക്കാനെന്ന പേരിലാണ്‌ യോഗം‌. ഡിസിസി ഓഫീസിൽ യോഗം ചേരുമെന്നാണ്‌ നേതാക്കളെ അറിയിച്ചിട്ടുള്ളത്‌. ഉമ്മൻചാണ്ടിയുടെ അടുത്ത അനുയായികളായ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ, കെ സി ജോസഫ്‌, ഡിസിസി പ്രസിഡന്റ്‌ ജോഷി ഫിലിപ്പ്‌ എന്നിവർ യോഗത്തിൽ പങ്കെടുക്കും.

ജൂബിലി ആഘോഷത്തിന്‌ ഐ ഗ്രൂപ്പിന്‌ താൽപ്പര്യമില്ലെങ്കിലും പരിപാടിയുമായി മുന്നോട്ടുപോകാനാണ്‌ എ ഗ്രൂപ്പ്‌ തീരുമാനം‌. പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല പരാജയമാണെന്നും ഉമ്മൻചാണ്ടിയുടെ നേതൃത്വത്തിൽ അടുത്ത തെരഞ്ഞെടുപ്പിനെ നേരിടണമെന്നുമാണ്‌ എ ഗ്രൂപ്പിന്റെ വിലയിരുത്തൽ. അതിന്‌ കളമൊരുക്കാൻ‌ ജൂബിലി ആഘോഷത്തെ ഉപയോഗിക്കണമെന്ന കണക്ക്‌ കൂട്ടലിലാണ്‌ ഗ്രൂപ്പ്‌ മാനേജർമാർ. കെപിസിസി അനുമതിയില്ലെങ്കിലും ആഘോഷവുമായി മുന്നോട്ട്‌ പോകാനാണ്‌ ധാരണ.അതേസമയം എ ഗ്രൂപ്പിലും പഴയതും പുതിയതുമായി രണ്ട്‌ വിഭാഗങ്ങൾ രൂപപ്പെട്ടിട്ടുണ്ട്‌. ഉമ്മൻചാണ്ടി യോഗത്തിനെത്താൻ സാധ്യതയില്ല.

അതേസമയം, തെരഞ്ഞെടുപ്പു കമ്മിഷന്റെ ഉത്തരവിനെതിരേ നിയമനടപടി സ്വീകരിക്കാനുള്ള ഒരുക്കത്തിലാണു പി.ജെ. ജോസഫ്. കോടതിവിധി അനുകൂലമായില്ലെങ്കില്‍ സ്വന്തം കേരളാ കോണ്‍ഗ്രസ്-ജെ പുനരുജ്ജീവിപ്പിക്കാനുള്ള സാധ്യതയില്‍ ആലോചനയും തുടങ്ങി. ജോസിനെതിരായ കടുത്ത നിലപാടില്‍നിന്നു യു.ഡി.എഫ്. പിന്തിരിയുന്നതായും സൂചന. രാജ്യസഭാ തെരഞ്ഞെടുപ്പിലും നിയമസഭയിലെ അവിശ്വാസ പ്രമേയ വേളയിലും തങ്ങളെ തള്ളിപ്പറഞ്ഞ ജോസ് പക്ഷത്തെ പുറത്താക്കുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ നാളെ ചേരാനിരുന്ന ചര്‍ച്ച മാറ്റിവച്ചുകൊണ്ട് യു.ഡി.എഫ്. ഒരു ചുവട് പിന്നോട്ടുവച്ചു.

വിലപേശല്‍ ശക്തികൂടിയതോടെ കരുതലോടെയുള്ള നീക്കമാണു ജോസ് നടത്തുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിനു മുമ്പ് ഇടതുമുന്നണിയുമായി സഹകരണം എന്ന ലക്ഷ്യത്തോടെ നടത്തിയിരുന്ന നീക്കങ്ങളുടെ വേഗം കുറച്ചു. യു.ഡി.എഫും എല്‍.ഡി.എഫും ഒരേപോലെ എന്നായിരുന്നു ഇന്നലത്തെ വാര്‍ത്താസമ്മേളനത്തില്‍ ജോസിന്റെ സമീപനം. യു.ഡി.എഫിനെ കടന്നാക്രമിക്കുന്ന ഒരു നീക്കവുമുണ്ടായില്ല.

വലിയ വാഗ്ദാനം ലഭിക്കുന്നിടത്തോട്ട് എന്ന സൂചന നല്‍കുമ്പോള്‍ത്തന്നെ, യു.ഡി.എഫിനോടുതന്നെയാണു ചായ്‌വ്. സര്‍ക്കാരിന്റെ പ്രതിഛായ മങ്ങിയിരിക്കുന്ന സമയത്ത് ഇടത്തേക്കു ചുവടുവയ്ക്കുന്നതു ബുദ്ധിപരമാകില്ലെന്നും കേരളാ കോണ്‍ഗ്രസിന്റെ അടിസ്ഥാന വോട്ടുകളുടെ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ യു.ഡി.എഫ്. തന്നെയാണു നല്ലതെന്നുമാണ് പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായമുയരുന്നത്. കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെയും മുസ്ലിം ലീഗിന്റെയും പിന്തുണ ഇപ്പോഴും ജോസിനുണ്ട്.

ജോസ് പക്ഷത്തെ പുറത്താക്കുന്നതടക്കം ചര്‍ച്ച ചെയ്യാന്‍ നാളെ ചേരാനിരുന്ന യു.ഡി.എഫ്. യോഗം മാറ്റിയത് നിലപാടില്‍ മാറ്റമുണ്ടാകുന്നതിന്റെ സൂചനയായി. തങ്ങള്‍ക്കും യു.ഡി.എഫിനുമിടയിലുള്ള വാതില്‍ അടയ്ക്കുന്നില്ലെന്നു ജോസ് പക്ഷവും സൂചിപ്പിക്കുന്നു. നിയമസഭാ സീറ്റുകളിലടക്കം ധാരണയുണ്ടാക്കിയ ശേഷം മുന്നണി പ്രവേശനം എന്നതാണ് ആലോചന. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ യു.ഡി.എഫിലേക്കുള്ള വഴിക്കാണു മുന്‍തൂക്കം. പേരും ചിഹ്നഹ്‌നവും ലഭിച്ചതോടെ പാര്‍ട്ടിയില്‍നിന്നുള്ള കൊഴിഞ്ഞുപോക്കിന് തടയിടാനായതും ജോസിന് ആശ്വാസമായി.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ വിധി പി.ജെ. ജോസഫിന് രാഷ്ട്രീയമായി കനത്ത തിരിച്ചടിയായി. ഡല്‍ഹി െഹെക്കോടതിയില്‍ അപ്പീല്‍ നല്‍കാനുള്ള നീക്കങ്ങളിലാണ് അദ്ദേഹവും കൂട്ടരും. നിയമപോരാട്ടം അനുകൂലമല്ലെങ്കില്‍ കേരളാ കോണ്‍ഗ്രസ് (ജെ) പുനരുജ്ജീവിപ്പിക്കാനാണ് ആലോചന. യു.ഡി.എഫിന്റെ സമീപനവും ഇക്കാര്യങ്ങളില്‍ നിര്‍ണായകമാകും.

Top