മാണി ഗ്രൂപ്പ് പിളർപ്പിലേക്ക് !!.പിജെ ജോസഫിന്റെ പ്രാര്‍ത്ഥനായജ്ഞത്തില്‍ നാല് എംഎല്‍എമാര്‍

തിരുവനന്തപുരം: കേരള കോൺഗ്രസിൽ കലാപക്കൊടി ഉയർത്തിയ പാർട്ടി ചെയർമാൻ പി ജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാർഥനായജ്ഞത്തിൽ പി സി ജോർജും. പാർട്ടിയിൽ നിന്ന് തമ്മിലടിച്ച്, കെ എം മാണിക്കെതിരെ രൂക്ഷപരാമർശങ്ങൾ നടത്തി പുറത്തുപോയ പി സി ജോർജ്, ജോസഫിന്‍റെ പ്രാർഥനായജ്ഞത്തിനെത്തിയതോടെ, പാർട്ടിയിൽ തമ്മിലടി കലശലാണെന്ന സൂചനയും സജീവമായി.ലോക്‌സഭാ സീറ്റ് വിഭജനത്തെച്ചൊല്ലി കേരളാ കോണ്‍ഗ്രസ് എമ്മില്‍ കെഎം മാണിയുടെ നേതൃത്വത്തിലും പിജെ ജോസഫിന്റെ നേതൃത്വത്തിലും രണ്ട് സംഘമായി അസ്വാരസ്യം പുകയുന്നതിനിടെ പുതിയ രാഷ്ട്രീയ നീക്കം. കേരളാ കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ശത്രുവായ പിസി ജോര്‍ജിനൊപ്പം വേദി പങ്കിട്ട് പിജെ ജോസഫ് എംഎല്‍എ. പിജെ ജോസഫ് തിരുവനന്തപുരത്ത് നടത്തുന്ന പ്രാര്‍ഥനായജ്ഞത്തിലാണ് പിസി ജോര്‍ജും പങ്കെടുത്തത്.

ഇതോടെ പാര്‍ട്ടിയില്‍ തമ്മിലടി കലശലാണെന്ന സൂചനയും സജീവമായി. മാണി ഗ്രൂപ്പില്‍ ഉള്‍പ്പെട്ട തോമസ് ഉണ്ണിയാടന്‍, എന്‍ ജയരാജ് എന്നിവരും വേദിയിലുണ്ട്. ജോസ് കെ മാണിയുടെ കേരള യാത്ര പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്തില്ലെന്ന പരാമര്‍ശം ഉയര്‍ത്തി രണ്ട് ദിവസങ്ങള്‍ക്ക് മുന്‍പ് പാര്‍ട്ടിക്കുള്ളില്‍ കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഇന്നലെ കേരളാ കോണ്‍ഗ്രസിന് രണ്ട് സീറ്റിന് അര്‍ഹതയുണ്ടെന്നും, ലയനം കൊണ്ട് വലിയ ഗുണമൊന്നും തനിക്ക് കിട്ടിയിട്ടില്ലെന്നും ജോസഫ് തുറന്നടിച്ചിരുന്നു. അതുകൊണ്ട് തന്നെ പിസി ജോര്‍ജുമായുള്ള ചങ്ങാത്തം പുതിയ രാഷ്ട്രീയ സമവാക്യങ്ങള്‍ക്കുള്ള സൂചനയായാണ് വിദഗ്ധര്‍ കാണുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, പ്രാര്‍ഥനായജ്ഞത്തില്‍ രാഷ്ട്രീയം കലര്‍ത്തേണ്ടതില്ലെന്ന് പി.ജെ.ജോസഫ് പറഞ്ഞു. പി.സി.ജോര്‍ജിനെ താന്‍ ക്ഷണിച്ചിട്ടില്ല, മോന്‍സ് ജോസഫ് ക്ഷണിച്ചിട്ടാണ് പി.സി ജോര്‍ജ് വന്നതെന്നും അദ്ദേഹം പറഞ്ഞു. അഴിമതിക്കും കോഴയ്ക്കും എതിരായുളളതിനാലാണ് പ്രാര്‍ഥനായജ്ഞത്തില്‍ വിളിക്കാതെ പങ്കെടുത്തതെന്ന് പി.സി ജോര്‍ജും പ്രതികരിച്ചു. ജോസഫും ജോര്‍ജും തമ്മില്‍ ചടങ്ങിനിടെ സൗഹൃദം പങ്കിട്ടതും കൗതുകമുണര്‍ത്തി.

പി.ജെ ജോസഫിന്റെ പ്രാര്‍ഥനായജ്ഞത്തിന് എല്ലാവരുടെയും പിന്തുണയുണ്ടെന്ന് കേരളാ കോണ്‍ഗ്രസ് വൈസ് ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. പി.സി ജോര്‍ജ് പങ്കെടുക്കുന്നതില്‍ അസ്വാഭാവികതയില്ല. കേരളാ കോണ്‍ഗ്രസ് പിളരുമെന്നത് മാധ്യമ സൃഷ്ടിയെന്നും ജോസ് കെ.മാണി മലപ്പുറത്ത് പറഞ്ഞു.

Top