ജോസ് പക്ഷത്തിന് കിട്ടി ‘രണ്ടില’.ജോസഫും മറ്റ് ജനപ്രതിനിധികളും അയോഗ്യരാവും. ജോസഫിനും കൂട്ടർക്കും കനത്ത പ്രഹരം !

ന്യുഡൽഹി:രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന്. കേരള കോൺഗ്രസിലെ ചിഹ്ന തർക്കത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ്റെ വിധി . രണ്ടില ചിഹ്നത്തിൻ്റെ അവകാശം ജോസ് കെ മാണി വിഭാഗത്തിനാണെന്ന് കമ്മീഷൻ അറിയിച്ചു. കമ്മീഷനു മുന്നിലുള്ള രേഖകൾ, അതു വരെയുള്ള സ്ഥാനം സംബന്ധിച്ച ചെയർമാൻ്റെ വെളിപ്പെടുത്തൽ എന്നതൊക്കെ പരിഗണിച്ചാണ് കമ്മീഷൻ്റെ വിധി.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റേതാണ് തീരുമാനം. ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം തളളിയാണ് കമ്മീഷന്റെ തീരുമാനം. തീരുമാനം നടപ്പിലാകുന്നതോടെ എം.എൽഎമാരായ ജോസഫും ഇവരുടെ കൂടെയുള്ള മറ്റ് ജനപ്രതിനിധികളും അയോഗ്യരാവും.

ഒരു കമ്മീഷൻ അംഗത്തിന്‍റെ വിയോജിപ്പോട് കൂടിയാണ് തീരുമാനം. ജോസ് കെ മാണിയുടെ നേതൃത്വത്തിൽ ഉള്ള വിഭാഗത്തെയാണ് കേരള കോൺഗ്രസ് (എം) എന്ന് വിളിക്കാൻ കഴിയൂ എന്നായിരുന്നു ഭൂരിപക്ഷ വിധി. രണ്ട് വിഭാഗത്തെയും കേരള കോൺഗ്രസ് (എം) ആയി കണക്കാക്കാൻ കഴിയില്ല എന്നുള്ളതായിരുന്നു അശോക് ലവാസയുടെ ന്യൂനപക്ഷ വിധി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്നതാണ് കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്റെ വിധിയെന്ന് കേരളാ കോണ്‍ഗ്രസ്സ് (എം) ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി പറഞ്ഞു. മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടിയാണിത്. ഓരോ കേരളാ കോണ്‍ഗ്രസ്സ് പ്രവര്‍ത്തകന്റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ജോസ് കെ.മാണി പറഞ്ഞു.

Top