
തിരുവനന്തപുരം: വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നിലംപരിശാകും. വലിയ വോട്ട് ചോര്‍ച്ചയാണ് പാര്‍ട്ടിയെ കാത്തിരിക്കുന്നത്. കോണ്‍ഗ്രസിലെ സവര്‍ണ്ണ വോട്ടുകളാണ് ചോരുന്നത് ഇവ ബിജെപിയിലേക്ക് പോകുകയാകും ചെയ്യുക. കോണ്‍ഗ്രസ്സ് എന്തിനാണിങ്ങനെ ബിജെപിയെ താങ്ങി സ്വയം നശിക്കുന്നത് എന്ന ചോദ്യമാണ് ഉയരുന്നത്. ചെന്നിത്തല, ഉണ്ണിത്താന്‍, സുധാകരന്‍, പ്രയാര്‍ ഗോപാലകൃഷ്ണന്‍ എന്നീ കടുത്ത ഹിന്ദുത്വവാദികളായ കോണ്‍ഗ്രസ്സുകാര്‍ കേരളത്തിലെ കോണ്‍ഗ്രസ്സിനെ നശിപ്പിക്കുകയാണ് എന്ന വിലയിരുത്തല്‍ ഉയര്‍ന്നു കഴിഞ്ഞു. ശബരിമല വിഷയത്തിലെ കോൺഗ്രസ് ഇടപടൽ പാർട്ടിക്ക് വലിയ നഷ്ടമായിരിക്കും ഉണ്ടാക്കുക.
നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ കോണ്‍ഗ്രസ് തകര്‍ന്നിരിക്കയാണ്. നിലവില്‍ ഉണ്ടായിരുന്ന സീറ്റുകള്‍ നിലനിര്‍ത്താന്‍ കോണ്‍ഗ്രസിനാവില്ല എന്നതാണ് കോണ്‍ഗ്രസുകാര്‍ തന്നെ വിലയിരുത്തുന്നത് .കേരളം ചുവപ്പിക്കാന്‍ തന്നെയാണ് ഇടതു പക്ഷത്തിന്റെ നീക്കം. നിലവിലെ സിറ്റിംഗ് എംപിമാരെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് ഇടതുമുന്നണി തീരുമാനം. എട്ട് എംപിമാരുള്ളതില്‍ ആറ് പേരെയും മത്സരിപ്പിക്കാനാണ് പാര്‍ട്ടി നീക്കം. കാസര്‍ഗോഡ് എംപി പി. കരണാകരനും ആലത്തൂര്‍ എംപി പി.കെ ബിജുവിനും സീറ്റ് നഷ്ടപ്പെടും. സിപിഎം പ്രതിനിധികളാണ് ഇവര്‍ രണ്ടുപേരും. കേന്ദ്ര കമ്മിറ്റിയുടെ അനുവാദമുണ്ടെങ്കില്‍ പികെ ബിജു മത്സരിക്കാന്‍ സാധ്യതയുണ്ട്. മറ്റ് ഇടത് എംപിമാരായ എ സമ്പത്ത്, എംബി രാജേഷ് എന്നിവര്‍ തുടര്‍ച്ചയായ മൂന്നാം തവണയാണ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്നത്. പികെ ബിജുവിന്റെ മണ്ഡലമായ ആലത്തൂരില്‍ കെ. രാധാകൃഷ്ണനെ മത്സരിപ്പിക്കനാണ് പാര്‍ട്ടി നീക്കം.
എന്നാല്‍ നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ ഇരുപതില്‍ 19 സീറ്റ് വരെ പിടിച്ചെടുക്കാമെന്നാണ് ഇടതു നിരീക്ഷണം. കോണ്‍ഗ്രസ് ജില്ലാ കമ്മറ്റികള്‍ നിര്‍ജീവമെന്നും കോണ്‍ഗ്രസിന്റെ അടിത്തറ തകര്‍ന്നു എന്നും കോണ്‍ഗ്രസുകാര്‍ തന്നെ നടത്തിയ പഠനത്തില്‍ തെളിഞ്ഞിരുന്നു എന്നാണ് സൂചന. ശബരിമല വിഷയത്തിലെ ഇടപെടലിലൂടെ വീണ്ടും കോണ്‍ഗ്രസ് തകര്‍ച്ചയില്‍ എത്തിയിരിക്കയാണ്. സുരക്ഷിത സീറ്റുകളില്‍ നിന്നും സിറ്റിംഗ് സീറ്റുകളില്‍ നിന്നും കോണ്‍ഗ്രസിന്റെ സിറ്റിംഗ് എം പിമാര്‍ മാറ്റം നോക്കി നേതൃത്വത്തെ സപീപിച്ച് തുടങ്ങി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി നടത്തിയ വിധിയുടെ മറവില്‍ ഇടതുപക്ഷ സര്‍ക്കാറിനെതിരെ ഹൈന്ദവ വിശ്വാസികളെ ഇളക്കിവിടാനുള്ള ശ്രമം ബിജെപിയും കോണ്‍ഗ്രസ്സും കൊണ്ടുപിടിച്ച് നടത്തുന്ന പശ്ചാതലത്തില്‍ സംസ്ഥാനത്ത് നടന്ന 20 തദ്ദേശസ്ഥാപന വാര്‍ഡുകളിലേക്കും ഡിവിഷനുകളിലേക്കുമുള്ള ഉപതെരഞ്ഞെടുപ്പില്‍ 13 ലും ഇടതുപക്ഷം വിജയിച്ചതും കോണ്‍ഗ്രസിന്റെ പതനത്തിന്റെ സൂചന വരച്ചു കാട്ടുന്നു.
പൊതുവെ അഴിമതിരഹിതമായ ‘നല്ലഭരണം’ എന്ന് മാര്‍ക്കുവീണ ഇടതുപക്ഷത്തെ നയിക്കുന്നത് കാര്‍ക്കശ്യക്കാരനായ പിണറായി വിജയന്‍ എന്നതും കേരളം ഇടതുകോട്ടയായി ചുവപ്പിക്കാന്‍ കഴിയും എന്നാണ് വിലയിരുത്തല്‍. ശബരിമലവിഷയത്തില്‍ നേരില്ലാതെ അഴകൊഴമ്പന്‍ തീരുമാനത്തില്‍ എത്തിയ കോണ്‍ഗ്രസ് അമ്പേ പരാജയപ്പെടും എന്നാണ് സൂചന. ശബരിമല സമരത്തെ അവസരം മുതലെടുത്ത് ഹൈജാക്ക് ചെയ്ത ബിജെപി ആര്‍.എസ.എസിനൊപ്പം കോണ്‍ഗ്രസിലെ മുന്നോക്ക നായര്‍ സമുദായം എത്തിപ്പെടും. ശബരിമല വിഷയത്തില്‍ കോടതിവിധിയെ അംഗീകരിക്കുന്ന ഈഴവ -ദളിത് സമുദായ ഏകീകരണം ഇടതുമുന്നണിയിലേക്ക് വോട്ട് ബാങ്ക് ക്രോഡീകരിക്കും. മുഖ്യമന്ത്രിക്ക് എതിരെ ചോവന്‍ എന്നുവിളിച്ച് അവഹേളിച്ചതും ഈഴവ വോട്ടുകള്‍ മുഖ്യമന്ത്രിക്കും ഇടതുപക്ഷത്തിനുമായി കേന്ദ്രീകരിക്കാന്‍ കാരണമാകും. മുന്നോക്ക നായര്‍ സമുദായത്തിലെ നല്ലൊരു ശതമാനം വിശ്വാസികളും ആചാരങ്ങളും അനുഷ്ഠാനങ്ങളും പരിപാലിക്കണം എന്ന് കരുതുന്നവര്‍ ആണെങ്കിലും കോടതിവിധിയെ എതിര്‍ക്കുന്നില്ല. വിശ്വാസികളില്‍ പലരും ഇടതുപക്ഷമുന്നണിയുടെ സമീപനത്തോട് ഒപ്പമാണ്.
അതിനാല്‍ സംസ്ഥാന ഭരണത്തിന്റെ കരുത്തില്‍ ഇടതു മുന്നണിയും, ഭരണ വീഴ്ച്ചകളെ ശരിയായി വിമര്‍ശിക്കാന്‍ പോലും കഴിയാത്ത പ്രതിപക്ഷമായി കോണ്‍ഗ്രസും, നിയമസഭയിലെ ഒരു സീറ്റ് പത്തായി ഉയര്‍ത്താന്‍ അരയും തലയും മുറുക്കി ബിജെപിയും രംഗത്തിറങ്ങുമ്പോള്‍ 2019 ല്‍ കേരളത്തിലെ ലോക്സഭാ പോരാട്ടം കനക്കും. കഴിഞ്ഞ തവണ ഭരണ വിരുദ്ധവികാരമുണ്ടായിട്ടു പോലും പന്ത്രണ്ട് സീറ്റ് പിടിച്ചെടുത്ത് ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ മാനം രക്ഷിച്ച പ്രകടനം തന്നെയാണ് ഇക്കുറിയും കേരളത്തില്‍ നിന്നും പ്രതീക്ഷിക്കുന്നത്. എന്നാല്‍, 2009 ന്റെ തുടര്‍ ചലനമാണ് ഇക്കുറി സിപിഎം അടങ്ങുന്ന ഇടതു മുന്നണി ആഗ്രഹിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ വിരിഞ്ഞ താരമ പത്തിടത്തേയ്ക്കെങ്കിലും വ്യാപിപ്പിച്ച് കേരളത്തെ വീണ്ടും കാവിയില്‍ മുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബിജെപി നേതൃത്വം പോരാട്ടത്തിനിറങ്ങുന്നത്.