കണ്ണൂരില്‍ കശാപ്പ് കോണ്‍ഗ്രസുകാര്‍ !കാളയെ കശാപ്പ്​ ചെയ്​ത യൂത്ത്​ കോണ്‍ഗ്രസ്​ നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി:കണ്ണൂര്‍ ഡി.സി .സി പ്രസിഡണ്ടിന്റെ അടുത്ത അനുയായികളായ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കന്നുകാലിയെ പരസ്യമായി നടുറോഡില്‍ കഴുത്തറുത്ത് സംഭവത്തെ കോണ്‍ഗ്രസ് വൈസ് പ്രസിഡന്‍റ് രാഹുല്‍ ഗാന്ധി നിശിതമായി വിമര്‍ശിച്ചു. പ്രാകൃതവും ചിന്താശൂന്യവും തീര്‍ത്തും അസ്വീകാര്യവുമാണ് സംഭവമെന്നും കടുത്ത ഭാഷയില്‍ അപലപിക്കുന്നുവെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു.തനിക്കു വ്യക്തിപരമായും പാര്‍ട്ടിക്കും അംഗീകരിക്കാനാകാത്ത നടപടിയാണ് ഉണ്ടായതെന്ന് രാഹുല്‍ വ്യക്തമാക്കി. പരസ്യമായി മാടിനെ അറുത്ത നടപടി ബുദ്ധിശൂന്യവും കിരാതവുമാണെന്നും രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവിനെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി കണ്ണൂരിലാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മാടിനെ പരസ്യമായി കഴുത്തറുത്ത് കശാപ്പു ചെയ്തത്.ശനിയാഴ്ച വൈകിട്ടു നാലരയോടെ കണ്ണൂര്‍ സിറ്റി ജംക്‌ഷനിലാണു യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാളക്കുട്ടിയെ കശാപ്പു ചെയ്ത് ഇറച്ചി സൗജന്യമായി നാട്ടുകാര്‍ക്കു നല്‍കി പ്രതിഷേധിച്ചത്. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോഷി കണ്ടത്തില്‍, കണ്ണൂര്‍ പാര്‍ലമെന്റ് മണ്ഡലം പ്രസിഡന്റ് റിജില്‍ മാക്കുറ്റി, സുധീപ് ജെയിംസ്, ഷറഫുദ്ദീന്‍ കാട്ടാമ്പള്ളി, പി.എ.ഹരി എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

അതേസമയം, മാടിനെ അറുത്ത യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പൊതുസ്ഥലത്തുവെച്ച് പരസ്യമായി മാടിനെ കശാപ്പുചെയ്ത കുറ്റത്തിനാണ് യുവമോര്‍ച്ച പ്രവര്‍ത്തകരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സിറ്റി പൊലീസ് കേസെടുത്തത്. കണ്ണൂര്‍ മജിസ്ട്രേറ്റിന്‍റെ അനുമതി നേടിയ ശേഷമാണ് സിറ്റി പൊലീസ് റിജില്‍ മാക്കുറ്റി ഉള്‍പ്പെടെയുള്ള യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കശാപ്പ് സംഭവത്തിെന്റെ ഉത്തരവാദിത്തമേറ്റെടുക്കാന്‍ സംസ്ഥാന കോണ്‍ഗ്രസും വിസമ്മതിച്ചിരുന്നു. നിയമം ലംഘിച്ച ആരെയും പിന്തുണക്കില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. ഇതിനു പിന്നാലെയാണ് രാത്രിയോടെ രാഹുലിെന്‍റ പ്രതികരണം ഉണ്ടായത് .എന്നാല്‍ സംസ്ഥാന കോണ്-ഗ്രസ് നേതൃത്വമോ യൂത്ത് കോണ്‍ഗ്രസ് നേതൃത്വമോ നിയമ ലംഘനം നടത്തിയ യൂത്ത് കോണ്‍ഗ്രസുകാര്‍ക്ക് എതിരെ നടപടി എടുക്കാന്‍ തയ്യാറായില്ല .

Top