കേരളം പിടിക്കാന്‍ കന്നഡ തന്ത്രവുമായി ബിജെപി.എട്ട് മണ്ഡലങ്ങളില്‍ വിജയിക്കുവാൻ കരുനീക്കം. ആസൂത്രണത്തിന് ഇറക്കുമതി നേതാക്കളും

കൊച്ചി:കേരളത്തിൽ സ്ഥാനം ഉറപ്പിക്കാൻ തന്ത്രപരമായ നീക്കവുമായി ബിജെപി .കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാമതും രണ്ടാമതും ആയി എത്തിയ എട്ട് മണ്ഡലങ്ങളില്‍ വിജയിക്കുക എന്നതാണ് യഥാര്‍ത്ഥ ലക്ഷ്യം. അതിനപ്പുറത്തേക്ക് ചില അട്ടിമറികളും അവരുടെ പ്രതീക്ഷയില്‍ ഉണ്ട്. അധികാരം പിടിക്കുക എന്ന ലക്ഷ്യം അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിലേക്കാണ് ബിജെപി മാറ്റിവച്ചിരിക്കുന്നത്.

എന്തായാലും ബിജെപി ഇത്തവണ ഇറക്കുമതി തന്ത്രങ്ങളുമായാണ് കേരളത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഇറങ്ങുന്നത്. കര്‍ണാടകത്തില്‍ പരീക്ഷിച്ച് വിജയിച്ച തന്ത്രമാണ് കേരളത്തിലും പരീക്ഷിക്കാന്‍ ഒരുങ്ങുന്നത്. അതിന് അവിടെ നിന്ന് തന്നെ ആളേയും ഇറക്കുന്നു. ആ തന്ത്രങ്ങള്‍ കേരളത്തില്‍ വിജയിക്കുമോ?കര്‍ണാടകത്തില്‍ പ്രയോഗിച്ച അതേ തന്ത്രം കേരളത്തിലും പ്രയോഗിക്കാനാണ് ദേശീയ നേതൃത്വത്തിന്റെ തീരുമാനം. കേരളത്തിലെ നേതാക്കള്‍ ഇത്രകാലം ശ്രമിച്ചിട്ടും ഒരു മാറ്റവും സൃഷ്ടിക്കാന്‍ ആയില്ല എന്നതിന്റെ കടുത്ത രോഷവും കേന്ദ്ര നേതൃത്വത്തിനുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേന്ദ്രമന്ത്രി പ്രള്‍ഹാദ് ജോഷി. കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത്ഥ് നാരായണ്‍, കര്‍ണാടക ചീഫ് വിപ് സുനില്‍ കുമാര്‍ കര്‍ക്കളെ എന്നിവരാണ് കേരളത്തിന് വേണ്ട തന്ത്രങ്ങള്‍ ഒരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രള്‍ഹാദ് ജോഷി കര്‍ണാടക ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കൂടിയാണ്.ഈ കര്‍ണാടക സംഘമാണ് ഇത്തവണ കേരളത്തിലെ ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആസൂത്രണം ചെയ്യുക. ഇവര്‍ക്കൊപ്പം ദേശീയ സംഘടനാ ജനറല്‍ സെക്രട്ടറി ബിഎല്‍ സന്തോഷും ഉണ്ടാകുമെന്നാണ് വിവരം. വി മുരളീധരനുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന നേതാവാണ് സന്തോഷ്.

തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ എല്ലാ നിയന്ത്രണവും ഈ സംഘത്തിനായിരിക്കും. സോഷ്യല്‍ മീഡിയ പ്രചാരണവും നയിക്കുന്ന ഇവര്‍ വഴി തന്നെ ആയിരിക്കുമെന്നാണ് വിവരം. ഇതിനായി ബെംഗളൂരു കേന്ദ്രീകരിച്ച് വന്‍ സന്നാഹം തന്നെ ഉണ്ടാകുമെന്നാണ് വിവരം.കേരളത്തില്‍ ബിജെപിയ്ക്ക് വേണ്ടി രണ്ട് സര്‍വ്വേകള്‍ നടന്നുകഴിഞ്ഞതായാണ് വിവരം. അതും ബെംഗളൂരു കേന്ദ്രീകരിച്ചുള്ള സ്വകാര്യ ഏജന്‍സികളുടെ നേതൃത്വത്തിലായിരുന്നു. ഈ സര്‍വ്വേ രണ്ട് ഘട്ടങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. എന്നാല്‍, എന്താണ് ഈ സര്‍വ്വേ നല്‍കുന്ന സൂചന എന്നത് നേതൃത്വം പുറത്ത് വിട്ടിട്ടില്ല.ഓരോ മണ്ഡലത്തിനും പ്രത്യേകം പ്രത്യേകം പദ്ധതിയൊരുക്കിയായിരിക്കും ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് സൂചന. ഇതിനായി പ്രത്യേക മാനേജ്‌മെന്റ് സംഘങ്ങളും എത്തുമെന്നാണ് അറിയുന്നത്.

ഓരോ മണ്ഡലത്തിനും പ്രത്യേകം പ്രത്യേകം പദ്ധതിയൊരുക്കിയായിരിക്കും ഇത്തവണ ബിജെപി തിരഞ്ഞെടുപ്പിനെ നേരിടുക എന്നാണ് സൂചന. ഇതിനായി പ്രത്യേക മാനേജ്‌മെന്റ് സംഘങ്ങളും എത്തുമെന്നാണ് അറിയുന്നത്. കേരളത്തിലെ അടിപിടികള്‍ കേരളത്തിലെ ബിജെപി നേതൃത്വം ഇപ്പോള്‍ മൂന്ന് ഗ്രൂപ്പുകളാണ്. കെ സുരേന്ദ്രന്റെ നേതൃത്വത്തിലുള്ള ഔദ്യോഗിക വിഭാഗവും പിന്നെ പികെ കൃഷ്ണദാസിന്റേയും ശോഭ സുരേന്ദ്രന്റേയും നേതൃത്വത്തിലുള്ള വിമത വിഭാഗങ്ങളും. ഇവരെ എല്ലാം ഒത്തൊരുമിച്ച് കൊണ്ടുപോകാന്‍ കേരള നേതൃത്വത്തിന് കഴിയില്ലെന്ന വിലയിരുത്തലാണ് ദേശീ. നേതൃത്വത്തിനുള്ളത്.

ഇത്തവണ സംസ്ഥാന നേതാക്കളില്‍ പലരും മാറി നിന്ന് പൊതുസമ്മതരായ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണം എന്ന നിര്‍ദ്ദേശവും കേന്ദ്ര നേതൃത്വം നല്‍കിയിട്ടുണ്ട്. സംസ്ഥാനത്ത് ബിജെപിയുടെ എ പ്ലസ് മണ്ഡലങ്ങളായി കണക്കാക്കുന്ന മണ്ഡലങ്ങളിലും അതുകൊണ്ട് തന്നെ ഇത്തവണ പുതുമുഖങ്ങളെ കാണാനാകും. സ്വകാര്യ സര്‍വ്വേകളുടെ കൂടി അടിസ്ഥാനത്തിലാകും സ്ഥാനാര്‍ത്ഥി നിര്‍ണയം.

Top