തിരുവനന്തപും; പിണറായി വിജയൻ സർക്കാരിന് ഭരണതുടർച്ച പ്രവചിച്ച് മനോരമ എക്സിറ്റ് പോൾ സർവ്വേ. ഭരണം ലഭിക്കുമെങ്കിലും ഭൂരിപക്ഷം കുത്തനെ കുറയും. 73 വരെ സീറ്റുകളാണ് പ്രവചനം. 2016 ൽ 91 സീറ്റുകൾ നേടിയായിരുന്നു ഇടതുമുന്നണി അധികാരം പിടിച്ചത്. അതേസമയം യുഡിഎഫ് നിലമെച്ചപ്പെടുത്തുമെന്ന് സർവ്വേ പ്രവചിക്കുന്നു. 64 വരെ സീറ്റുകളാണ് യുഡിഎഫിന് ലഭിച്ചത്. എൻഡിഎയ്ക്ക് രണ്ട് സീറ്റുകളും പ്രവചിക്കുന്നു.
വടക്കൻ കേരളത്തിൽ യുഡിഎഫിനായിരുന്നു സർവ്വേയിൽ മുൻതൂക്കം ലഭിച്ചത്. 60 ൽ 35 സീറ്റുകൾ വരെയാണ് യുഡിഎഫിന് പ്രവചിച്ചത്. എൽഡിഎഫിന് 24 സീറ്റുകൾ വരേയും. മധ്യകേരളത്തിലേയും തെക്കൻകേരളത്തിലേയും മുന്നേറ്റമാണ് എൽഡിഎഫിനെ തുണച്ചതെന്ന് സർവ്വേ വ്യക്കമാക്കുന്നു.
എറണാകുളം ജില്ലയിൽ പതിനാലിൽ 3 സീറ്റുകളാണ് എൽഡിഎഫിന് പ്രവചിച്ചത്. ഇടുക്കിയിൽ ഒന്നും. എന്നാൽ കോട്ടയം ജില്ലയിൽ ഇക്കുറി ഇടതിന് അനുകൂല സാഹചര്യമാണെന്നാണ് സർവ്വേ വിലയിരുത്തൽ. ജില്ലയിലെ ഒന്‍പതുസീറ്റുകളുടെ സാധ്യതാ ഫലങ്ങള്‍ വരുമ്പോള്‍ എല്‍.ഡി.എഫിന് അഞ്ചും യു.ഡി.എഫിന് മൂന്നും മറ്റുള്ളവർക്ക് ഒന്നുമാണ് പ്രവചനം.
ആലപ്പുഴ മണ്ഡലത്തിൽ 9 ൽ ആറ് മണ്ഡലങ്ങൾ നേടും. അഞ്ചുസീറ്റുകളുള്ള പത്തനംതിട്ടയില്‍ അഞ്ചിടത്തും ഇടതുമുന്നണിയുടെ തേരോട്ടത്തിനുള്ള സാധ്യതകളിലേക്കാണ് എക്സിറ്റ് പോൾ ഫലം വിരൽ ചൂണ്ടുന്നത്. അതേസമയം കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൂത്തുവാരിയ കൊല്ലം ജില്ലയിൽ ഇക്കുറി മൂന്ന് സീറ്റുകള് എൽഡിഎഫിന് നഷ്ടമാകും. 9 ഇടത്താണ് ഇടതുമുന്നണിയുടെ വിജയം പ്രവചിക്കുന്നത്. തിരുവനന്തപുരത്ത് 14 ൽ 10 സീറ്റുകളും എൽഡിഎഫ് വിജയിക്കുമെന്നാണ് പ്രവചനം. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി വണ്‍ഇന്ത്യ മലയാളംടെലഗ്രാം ചാനല്‍സബ്‌സ്‌ക്രൈബ് ചെയ്യൂ