ശബരിമലയില്‍ കയറാനെത്തി വിമാനത്താവളത്തില്‍ കുടുങ്ങിക്കിടക്കുന്ന തൃപ്തി ദേശായിക്കായി ഇടപെടാന്‍ മാവോയിസ്റ്റ് അനുഭാവികള്‍ രംഗത്ത്. സുപ്രീം കോടതി വിധിയുള്ളതിനാല്‍ തൃപ്തി ദേശായിയയെ തിരിച്ചയക്കുന്നത് ബുദ്ധിമുട്ടായതിനാല്‍ അവരെ പിന്തിരിപ്പിക്കാന്‍ പുതിയ വഴികള്‍ പോലീസ് തേടിയിരുന്നു. സ്വന്തമായി വാഹനം ഒരുക്കണമെന്നും താമസ സ്ഥലം സ്വന്തമായി നേക്കണമെന്നും പോലീസ് അവരെ അറിയിച്ചിരുന്നു.
സര്‍ക്കാരിന്റെ കര്‍ശന നിര്‍ദ്ദേശങ്ങളെത്തുടര്‍ന്നും തിരികെ പോകാന്‍ തയ്യാറാകാത്ത തൃപ്തി ദേശായി സഹായിക്കാനാണ് സിപിഎംഎല്‍ റെഡ് സ്റ്റാര്‍ അംഗങ്ങള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂടാതെ കേരളത്തിലെ പ്രമുഖ വനിതാ ആക്ടിവിസ്റ്റുകളടക്കം വിഷയത്തില്‍ ഇടപെടുകയാണ്. റെഡി സ്റ്റാര്‍ അംഗങ്ങള്‍ തൃപ്തി ദേശായിക്ക് വാഹന സൗകര്യം ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. സംസ്ഥാന സെക്രട്ടറിയാണ് തൃപ്തി ദേശായിക്കായി രംഗത്തെത്തിയിരിക്കുന്നത്.
കൂടാതെ, സ്ത്രീ പ്രവര്‍ത്തകരും പൊതു പ്രവര്‍ത്തകരും തൃപ്തി ദേശായിക്കായി രംഗത്തെത്തിക്കഴിഞ്ഞു. അവര്‍ക്ക് സുരക്ഷിതമായി ശബരിമലദര്‍ശനം നടത്താനുള്ള സാഹചര്യം സര്‍ക്കാര്‍ ഒരുക്കണം. ശബരിമലയില്‍ സ്ത്രീകളെ കയറ്റില്ല എന്നു മാത്രമല്ല സ്വതന്ത്രമായി വഴി നടക്കാന്‍ സമ്മതിക്കുന്നില്ല എന്നു വരെ രൂക്ഷമായിരിക്കുന്നു കാര്യങ്ങള്‍’ സര്‍ക്കാര്‍ അടിയന്തിരമായി പ്രശ്‌നം പരിഹരിക്കണം. എന്നാണ് നൂറ്റി അന്‍പതോളം ഫെമിനിസ്റ്റുകള്‍ ഐകകണ്ഠമായി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുവരെ കേരളത്തില്‍ നിന്നും കാര്യമായ സഹായമൊന്നും ലഭിക്കാതിരുന്ന തൃപ്തി ദേശായിക്കായി ആദ്യമായാണ് ശബ്ദമുയരുന്നുത്.
സിപിഐ(എംഎല്‍) റെഡ് സ്റ്റാറിന്റെ അറിയിപ്പ്:
തൃപ്തി ദേശായിക്കു വേണ്ടി വാഹനം വിട്ടു നല്‍കാന്‍ തയ്യാറാണ്: CPI(ML) റെഡ് സ്റ്റാര്‍
ശബരിമല പ്രവേശനത്തിനെത്തിയ തൃപ്തി ദേശായിക്ക് സംഘപരിവാര്‍ ആക്രമണ ഭീഷണിമൂലം വാഹനം നല്‍കാന്‍ ടാക്‌സിക്കാര്‍ തയ്യാറാകുന്നില്ല എന്നാണ് ലഭ്യമാകുന്ന വിവരം. ഇത് സംഘ പരിവാറിനുള്ള ടാക്‌സിക്കാരുടെ പിന്തുണയല്ല. തങ്ങളുടെ ജീവന്റെയും വാഹനത്തിന്റെയും സുരക്ഷയോര്‍ത്തുള്ള ഭയമാണ്. വാഹനം ലഭ്യമല്ല എന്ന കാരണം പറഞ്ഞ് പോലീസിനെക്കൊണ്ട് നാടകം കളിപ്പിക്കാതെ സുപ്രീം കോടതി വിധി നടപ്പാക്കാനുള്ള ഇച്ഛാശക്തി സര്‍ക്കാര്‍ കാണിക്കണം.
ഈ സാഹചര്യത്തില്‍ തൃപ്തി ദേശായിയെ ശബരിമലയില്‍ എത്തിക്കാന്‍ വാഹനം വിട്ടുനല്‍കാന്‍ CPI(ML) റെഡ് സ്റ്റാര്‍ തയ്യാറാണന്ന് ഉത്തരവാദിത്തത്തോടെ അറിയിക്കുന്നു. വാഹനത്തിന് സര്‍ക്കാര്‍ സുരക്ഷ നല്‍കണമെന്നും അറിയിക്കുന്നു.
എം.കെ.ദാസന്‍,
സംസ്ഥാന സെക്രട്ടറി,
CPI(ML) റെഡ് സ്റ്റാര്‍.