ദുരിതാശ്വാസ ക്യാംപില്‍ നിന്ന് മടങ്ങുന്നവര്‍ക്ക് പണം അക്കൗണ്ടില്‍ നല്‍കും; സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പണം നല്‍കാന്‍ തടസമില്ല; മന്ത്രി ഇ ചന്ദ്രശേഖരന്‍

തിരുവനന്തപുരം: പ്രളയക്കെടുതുയില്‍പ്പെട്ട് ദുരിതാശ്വാസ ക്യാംപില്‍ കഴിയുന്നവര്‍ മടങ്ങിപ്പോകുമ്പോള്‍ പണം ഉടന്‍ നല്‍കുമെന്ന് റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍. പണം അക്കൗണ്ട് വഴിയാണ് നല്‍കുക. സാമ്പത്തിക പ്രതിസന്ധി ഉണ്ടെങ്കിലും പണം നല്‍ടകാന്‍ തടസമില്ലെന്നും മന്ത്രി പറഞ്ഞു. അതേസമയം, പ്രളയത്തില്‍ തകര്‍ന്ന കേരളത്തെ കരകയറ്റാന്‍ മലയാളികള്‍ ഒരു മാസത്തെ ശമ്പളം നല്‍കിയാല്‍ മതിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എന്നാല്‍ ശമ്പളം ഒറ്റയടിക്ക് നല്‍കണമെന്നല്ല പറയുന്നതെന്നും അദ്ദേഹം വിശദീകരിച്ചു.

ലോകത്തെവിടേയും മലയാളികളുണ്ട്. അവരെല്ലാം ഒരു മാസത്തെ ശമ്പളം നാടിനായി നല്‍കിയാലോ എന്നാലോചിക്കണം. ഒരു മാസം മൂന്ന് ദിവസത്തെ ശമ്പളം നല്‍കണം. അങ്ങനെ നല്‍കിയാല്‍ പത്ത് മാസം കൊണ്ട് മുപ്പത് ദിവസത്തെ ശമ്പളം നല്‍കാനാകും. അത് നല്‍കാന്‍ കഴിയുമോയെന്ന് എല്ലാവരും പരിശോധിക്കണം. ഇക്കാര്യത്തില്‍ എല്ലാവരുടേയും സഹകരണം സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു മുഖ്യമന്ത്രി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒരു നവകേരളം സൃഷ്ടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. തകരുന്നതിന് മുമ്പുള്ള കേരളമല്ല നമ്മുടെ ലക്ഷ്യം. മറിച്ച് പുതിയൊരു കേരളമാണ്. ഇത് വളരെ വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ അതെല്ലാം സാദ്ധ്യമാക്കാനുള്ള കരുത്ത് മലയാളികള്‍ക്കുണ്ടെന്നാണ് കരുതുന്നത്.

ദുരിതബാധിതരെ സഹായിക്കാനായി പലതരം പദ്ധതികള്‍ സര്‍ക്കാര്‍ ഇതിനോടകം വിഭാവന ചെയ്തിട്ടുണ്ട്. ചില വീടുകള്‍ക്ക് ചെറിയ അറ്റകുറ്റപ്പണി മതിയാവും. വലിയ അറ്റകുറ്റപ്പണിവേണ്ട വീടുകളുമുണ്ട്. ഇതെല്ലാം സര്‍ക്കാര്‍ മുന്‍കൈയെടുത്ത് ചെയ്യും ഇതോടൊപ്പം ജനങ്ങളെ സഹായിക്കാന്‍ തയ്യാറുള്ള എല്ലാവരേയും സര്‍ക്കാര്‍ ഒപ്പം നിറുത്തുമെന്നും അദ്ദേഹം പറഞ്ഞു.

വായ്പ ലഭ്യമാക്കുന്നതു പരിഗണിക്കുന്നുണ്ട്. പുനര്‍ നിര്‍മാണത്തിനായി ദേശീയ, രാജ്യാന്തര ഏജന്‍സികളുടെ സഹായം ഉപയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു. കേരളം നേരിട്ട ദുരന്തത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാരിനു പൂര്‍ണബോധ്യമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ വന്നു ദുരിതം നേരില്‍ക്കണ്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങും ഉള്ളില്‍ത്തട്ടിയുള്ള അഭിപ്രായം പ്രകടിപ്പിച്ചിട്ടുണ്ട്. അതിന്റെ സ്വഭാവിക പ്രതികരണമുണ്ടാകും. കേന്ദ്രസര്‍ക്കാര്‍ സഹായിക്കുമെന്നു തന്നെയാണു പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

അതേസമയം, യുഎഇ പ്രഖ്യാപിച്ച സഹായധനം 700 കോടി എന്നതല്ല തുകയെങ്കില്‍ കേന്ദ്ര ഗവണ്‍മെന്റ് പറയട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തുക സംബന്ധിച്ച് ഇതുവരെ കേന്ദ്രം അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്നും പിണറായി പറഞ്ഞു. യുഎഇ പ്രഖ്യാപിച്ച വാഗ്ദാനത്തെക്കുറിച്ച്, തുക എത്രയാണെന്നതിനെ കുറിച്ച് ധാരണയുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Top