പ്രളയം: കേരളത്തിനെ രക്ഷിക്കാന്‍ സഹായവുമായി വിജയ് എത്തി; 70 ലക്ഷം രൂപ ചെലവിടും

കണ്ണൂര്‍: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് സഹായവുമായി ഇളയ ദളപതി വിജയ്. കേരളത്തില്‍ വളരെ വലിയ ആരാധക വൃന്ദമുള്ള നടനാണ് വിജയ്. ആരെക്കാളും മുന്നേ സഹായവുമായി വിജയ് ഓടി എത്തുന്നതുമാണ്. എന്നാല്‍ ഷൂട്ടിങ്ങിന്റെ തിരക്കില്‍ വിദേശത്തായതിനാലാണ് സഹായം നല്‍കുന്നത് വൈകിയത്. എന്നാല്‍ കേരളത്തിലെ വിജയ് ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തകര്‍ കഴിയുന്ന സഹായങ്ങളുമായി ദുരിത ബാധിത മേഖലകളില്‍ എത്തിയിരുന്നു.

പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് വിജയ് എഴുപത് ലക്ഷം രൂപയാണ് നല്‍കിയത്. ഫിലിം കറസ്‌പോണ്ടന്റായ രാജശേഖര്‍ തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. തങ്ങളുടെ അക്കൗണ്ടുകളിലൂടെയാണ് വിജയ് ഈ പണം എത്തിക്കുന്നതെന്ന് ആരാധക കൂട്ടായ്മയിലെ ഭാരവാഹികള്‍ പറഞ്ഞിരുന്നു.

ഇപ്പോള്‍ വിജയ് തമിഴ്‌നാട്ടില്‍ നിന്ന് അയച്ച ഭക്ഷ്യസാധനങ്ങളും കേരളത്തിലെത്തിയിരിക്കുകയാണ്. ആവേശത്തോടെയാണ് ലോറികള്‍ ആരാധകര്‍ സ്വീകരിച്ചത്.

14 ജില്ലകളിലേക്കായി 15 ലോറികളാണ് വിജയ് അയച്ചിരിക്കുന്നതെന്നാണ് ആരാധകര്‍ നന്ദി അര്‍പ്പിച്ച് ഇട്ട വീഡിയോയില്‍ പറഞ്ഞിരുന്നത്. ഇപ്പോള്‍ വിജയ് അയച്ച ലോറി കോട്ടയത്തും പത്തനംത്തിട്ടയിലും എത്തിയെന്നാണ് ആരാധകര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വീഡിയോ പോസ്റ്റ് ചെയ്ത് അറിയിച്ചിരിക്കുന്നത്.

Top