പ്രളയദുരന്തം മനുഷ്യനിർമിതം!പരാതിയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു

കൊച്ചി: കനത്ത മഴയും ഡാമുകൾ തുറന്ന് വിട്ടതിലൂടെയും കേരളത്തിലുണ്ടായ  പ്രളയ ദുരിതം മനുഷ്യനിർമിതമാണെന്ന പരാതിയില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. സര്‍ക്കാരിന് വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് ജസ്റ്റിസ് ചിദംബരേശന് വന്ന കത്താണ് ഹർജിയായി പരിഗണിക്കുക. വെള്ളിയാഴ്ച ഹൈക്കോടതി ഈ ഹർജി പരിഗണിക്കും.

ചാലക്കുടി സ്വദേശിയായ ജോസഫാണ് ജസ്റ്റിസിന് കത്ത് നൽകിയത്. കേരളത്തില്‍ സംഭവിച്ചത് മനുഷ്യനിർമിത ദുരന്തമാണെന്നും 450 ഓളം പേരുടെ മരണത്തിനിടയാക്കിയ ക്രിമിനല്‍ കുറ്റമാണിതെന്നും കത്തില്‍ പറയുന്നു. ഇക്കാര്യത്തില്‍ വിശദമായ പരിശോധന വേണമെന്നാണ് ആവശ്യം. കത്ത് പൊതുതാല്‍പ്പര്യഹരജിയായി പരിഗണിക്കാന്‍ രജിസ്ട്രാര്‍ ജനറലിനോട് ജസ്റ്റിസ് നിര്‍ദ്ദേശിക്കുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉദ്യോഗസ്ഥര്‍, മന്ത്രിമാര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരെയുള്ള ആക്ഷേപങ്ങളാണ് കത്തിലുള്ളത്. കൃത്യമായ ഡാം മാനേജ്‌മെന്റ് ഇല്ലാത്തതാണ് ദുരന്തത്തിന് ഇടയാക്കിയതെന്നും കത്തിൽ പറയുന്നു.

അതേ സമയം മനുഷ്യനിര്‍മിത ദുരന്തമാണ് കേരളത്തിലുണ്ടായതെന്ന ആരോപണം പ്രതിപക്ഷം നിയമസഭയിലും ആവര്‍ത്തിച്ചു. ഡാം മാനേജ്‍മെന്റിൽ വലിയ വീഴ്ച ഉണ്ടായിട്ടുണ്ടെന്നും ഉത്തരവാദികളെ പ്രോസിക്യൂട്ട് ചെയ്യണമെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടു. ഡാം തുറക്കാന്‍ 20 ദിവസം കാത്തുനിന്നു. വേലിയിറക്കമുള്ളപ്പോൾ വെള്ളം തുറന്നു വിടണമെന്ന പാഠം പോലും അറിയാത്തവര്‍. കെടുകാര്യസ്ഥതയുടെയും കുറ്റകരമായ അനാസ്ഥയുടെയും ഫലമാണ് ഈ ദുരന്തമെന്നും വി.ഡി സതീശന്‍ കുറ്റപ്പെടുത്തി.

മഹാപ്രളയം തകര്‍ത്ത കേരളത്തിന്റെ പുനർനിർമ്മാണത്തിന് ഒറ്റക്കെട്ടായ് നിൽക്കുമെന്ന് നിയമസഭ. പ്രത്യേക സമ്മേളനത്തില്‍ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം ഏകകണ്ഠമായി സഭ പാസാക്കി. കാലാവസ്ഥ പ്രവചനത്തിലുണ്ടായ ന്യൂനതയാണ് പ്രളയകാരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരളത്തെ പുനർനിർമ്മിക്കാൻ എല്ലാ മേഖലകളിൽ നിന്നും സഹായം ലഭ്യമാകുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Top