തിരുവനന്തപുരം: വോട്ടര്‍മാരുടെ നീണ്ട ക്യൂവില്‍ പരിചിതമായ ഒരു മുഖം കൂടി. അത് കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവമായിരുന്നു. കേരള നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ആദ്യമായിട്ടാണ് കേരള ഗവര്‍ണ്ണര്‍ വോട്ടു ചെയ്തത്. ഗവര്‍ണ്ണര്‍മാര്‍ നിയമിതരായ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പുകളില്‍ അവര്‍ വോട്ട് രേഖപ്പെടുത്താറില്ല.
സംസ്ഥാനങ്ങളിലാണ് വോട്ട് രേഖപ്പെടുത്തുക. എന്നാല്‍ ഈ രീതി മാറ്റിക്കുറിച്ചാണ് പി സദാശിവം കേരളത്തില്‍ വോട്ട് രേഖപ്പെടുത്തിയത്. ജസ്റ്റിസ് പി സദാശിവം ഈ അടുത്ത കാലത്താണ് വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ത്തത്. കേരള ഗവര്‍ണ്ണര്‍ ജസ്റ്റിസ് പി സദാശിവം ഭാര്യയോടൊപ്പം എത്തി വട്ടിയൂര്‍ക്കാവിലെ ജവഹര്‍ നഗര്‍ പോളിംഗ് ബൂത്തിലാണ് വോട്ട് രേഖപ്പെടുത്തിയത്.
ജസ്റ്റിസ് പി സദാശിവം ഈ അടുത്ത കാലത്താണ് വോട്ടര്‍പട്ടികയില്‍പേരു ചേര്‍ത്തത്. വോട്ടവകാശമുള്ള എല്ലാ പൗരന്മാരും അവരവരുടെ സമ്മതിദാനാവകാശം വിനിയോഗിച്ച് നൂറു ശതമാനം പോളിംഗ് രേഖപ്പെടുത്തുകയെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.