തിരുവനന്തപുരം: കേരളം ഭീകരസംഘടനകളുടെ റിക്രൂട്ടിംഗ് കേന്ദ്രമായി മാറുന്നുവെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ. വിദ്യാഭ്യാസമുള്ള ചെറുപ്പക്കാരെപ്പോലും വര്‍ഗീയ വത്കരിക്കുകയാണ് ചിലരുടെ ലക്ഷ്യം. സംസ്ഥാനത്ത് സ്ലീപ്പര്‍ സെല്ലുകള്‍ ഇല്ലെന്ന് പറയാന്‍ കഴിയില്ല. മലയാളികളുടെ ഭീകരബന്ധം ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലുള്ളവരെ ഭീകര സംഘടനകള്‍ക്ക് ആവശ്യമാണെന്നും വിദ്യാഭ്യാസ നിലവാരത്തില്‍ ഉയര്‍ന്നു നില്‍ക്കുന്നതാണ് ഇതിന് കാരണം. വ്യക്തികളെ ഭീകരസംഘങ്ങള്‍ വലയിലാക്കുന്നത് തടയാന്‍ പോലീസ് പല തരത്തിലുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്‍റെ എല്ലാ വിശദാംശങ്ങളെ കുറിച്ചും പൊതുസമൂഹത്തില്‍ വെളിപ്പെടുത്താന്‍ സാധിക്കില്ല. എന്നാല്‍ ഇത്തരത്തിലുള്ള പല ശ്രമങ്ങളുടേയും ഭാഗമായി ഇത്തരം ആശങ്കകള്‍ സംസ്ഥാനത്ത് കുറഞ്ഞ് വരികയാണ്.
താൻ സംതൃപ്തിയോടെയാണ് പറിയിറങ്ങുന്നതെന്ന് സ്ഥാനമൊഴിയുന്ന ലോക്നാഥ് ബെഹ്‌റ പറഞ്ഞു . വോയിസ്റുകളുമായുള്ള ഏറ്റുമുട്ടലുകളെ അദ്ദേഹം ന്യായീകരിച്ചു. റിസർവ് വനത്തിലേക്ക് മാവോയിസ്റ്റുകള്‍ തോക്കുമായി പോകുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചു. അവരെ പിന്നെ മാലയിട്ട സ്വീകരിക്കണോ? ഇങ്ങോട്ട് വെടിവെച്ചാൽ അങ്ങോട്ടും വെടിവെക്കും. അതാണ് നിയമം ബെഹ്‌റ പറഞ്ഞു.
കസ്റ്റഡി മരണം ഉണ്ടാകാന്‍ പാടില്ലെന്ന് അദ്ദേഹം പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടി ഉണ്ടാകും. കുറ്റക്കാരെ പുറത്താക്കാന്‍ നിലവിലെ നിയമത്തില്‍ സംവിധാനമില്ല.സംസ്ഥാനത്ത് നിലവിലുള്ള കേസുകളില്‍ കുറ്റക്കാർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.സംഭവബഹുലമായ കാലമാണ് കടന്നുപോയതെന്നും ലോക്നാഥ് ബെഹ്‌റ പറഞ്ഞു.
പ്രളയം, കോവിഡ് തുടങ്ങിയ മഹാമാരികൾ നേരിട്ടു. സർക്കാറിന്റെയും ജനങ്ങളുടേയും പിന്തുണ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. “ലക്ഷണക്കക്കിന് ആളുകളുടെ ജീവന്‍ രക്ഷിക്കാനായി. കോവിഡ് കാലത്തെ പൊലീസിന്റെ പ്രവർത്തനം മറ്റു രാജ്യങ്ങള്‍ മാതൃകയാക്കി.ഐ.പി.എസ് ഓഫീസർ മുതല്‍ താഴെവരെയുള്ളവർ ഒറ്റക്കെട്ടായി പ്രവർത്തിച്ചു.”- അദ്ദേഹം പറഞ്ഞു. സാധാരണക്കാർക്ക് സുരക്ഷിതത്വ ബോധം കൊടുക്കാനായതായി അദ്ദേഹം പറഞ്ഞു. നിരവധി പുതിയ പദ്ധതികളാണ് ഡിജിപിയായ കാലയളവില്‍ നടപ്പിലാക്കിയതെന്നും ബെഹ്‌റ പറഞ്ഞു.
അടുത്ത കാലത്തായി കേരളത്തില്‍ നിന്നും തീവ്രവാദ സംഘടനകളിലേക്ക് കേരളത്തില്‍ നിന്നുള്ള റിക്രൂട്ടിംഗ് കുറഞ്ഞിട്ടുണ്ട്. പൊലീസിന്‍റെ ഭാഗത്ത് നിന്നുമുള്ള ജാഗ്രത ഇതിന് വലിയ രീതിയില്‍ സഹായിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുന്നു. സംസ്ഥാനത്ത് മാവോയിസ്റ്റുകള്‍ക്കെതിരെ നടത്തിയ ആക്രമണത്തില്‍ ഖേദം ഇല്ലെന്നും സ്ഥാനമൊഴിയാന്‍ പോവുന്ന ഡിജിപി അഭിപ്രായപ്പെട്ടു.