സംസ്ഥാനത്ത് വിവിധ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. വമ്പന്‍ അട്ടിമറികളും ഉപതെരഞ്ഞെടുപ്പില്‍ നടന്നു. 14 ജില്ലകളിലെ 39 തദ്ദേശ സ്വയംഭരണ വാര്‍ഡുകളിലേക്കു നടന്ന ഉപതിരഞ്ഞെടുപ്പുകളുടെ ഫലം പുറത്തുവരുമ്പോള്‍ ശബരിമല വിവാദം കേരളത്തെ ചലിപ്പിക്കുന്നത് എങ്ങനെയെന്നും നേതാക്കള്‍ നോക്കുന്നുണ്ട്.
39 വാര്‍ഡുകളില്‍ 22 വാര്‍ഡും എല്‍.ഡി.എഫ് നേടി. എല്‍.ഡി.എഫ് ഒരു സീറ്റ് പിടിച്ചെടുത്തപ്പോള്‍ ഒരെണ്ണം നഷ്ടമായി. യു.ഡി.എഫിന് രണ്ടെണ്ണം നഷ്ടമായി. ബി.ജെ.പിക്കും എസ്.ഡി.പി.ഐയ്ക്കും 2 സീറ്റ് വീതം ലഭിച്ചു.
നേരത്തെ എല്‍.ഡി.എഫിന് 21 സീറ്റുകളാണ് ഉണ്ടായിരുന്നത്. എറണാംകുളത്തും തൃശൂരിലും ഉപതെരെഞ്ഞടുപ്പ് നടന്ന മുഴുവന്‍ വാര്‍ഡും എല്‍.ഡി.എഫ് പിടിച്ചെടുത്തു.
തൃശൂര്‍ പറപ്പൂക്കരയില്‍ ബി.ജെ.പി വാര്‍ഡ് എല്‍.ഡി.എഫ് കയ്യടക്കി. തകഴി പഞ്ചായത്തിലെ രണ്ടു വാര്‍ഡുകള്‍ യു.ഡി.എഫില്‍ നിന്ന് ബി.ജെ.പി പിടിച്ചടുത്തു. പന്തളം നഗരസഭയില്‍ പത്താം വാര്‍ഡില്‍ . എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി 9 വോട്ടിന് വിജയിച്ചു. സി.പി.എമ്മിന്റെ സിറ്റിംഗ് സീറ്റ് ആയിരുന്നു ഇത്. പുന്നപ്ര പവര്‍ ഹൗസ് വാര്‍ഡിലും എസ്.ഡി.പി.ഐക്കാണ് ജയം.
പന്തളം നഗരസഭയില്‍ എസ്ഡിപിഐ സ്ഥാനാര്‍ഥി 276 വോട്ടുകളാണ് ലഭിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ യൂഡിഎഫ് സ്ഥാനാര്‍ഥിക്ക് 267 വോട്ടും എല്‍ഡിഎഫ് സ്ഥാനാര്‍ഥി 249 വോട്ടും ലഭിച്ചു. വമ്പന്‍ നാമജപ ഘോഷയാത്ര നടന്ന സ്ഥലത്ത് ബിജെപിക്ക് കിട്ടിയത് വെറു പന്ത്രണ്ട വോട്ടാണ്.