ഐഎസ് മുസ്ലീം വിരുദ്ധമാണെന്ന ക്യാമ്പയിനുമായി കേരള മുസ്ലീം സംഘടനകള്‍

polls-kerala-may16

കോഴിക്കോട്: കാസര്‍ഗോഡില്‍ നിന്നും 15 പേരെ കാണാതായതും ഒരാളെ മുംബൈയില്‍ നിന്ന് പിടികൂടിയതും മലയാളികളെ ഭയപ്പെടുത്തുന്നു. ഇവര്‍ക്ക് ഐഎസുമായി ബന്ധമുണ്ടെന്നാണ് സൂചന. കാണാതായവര്‍ മുഴുവന്‍ മുസ്ലീം വിഭാഗത്തില്‍പ്പെട്ടവരായതു കൊണ്ടു തന്നെ മുസ്ലീം വിഭാഗത്തിന് അവഗണന കൂടിയിരിക്കുകയാണ്.

ഇതേതുടര്‍ന്ന് ഐഎസിനെ പ്രതിരോധിക്കാന്‍ കേരളത്തിലെ മുസ്ലിം സംഘടനകള്‍ രംഗത്തെത്തി. ഐഎസ് മുസ്ലിം വിരുദ്ധമാണെന്ന ക്യാമ്പയിന്‍ സംയുക്തമായി സംഘടിപ്പിക്കാന്‍ മുസ്ലിം സംഘടനകളുടെ യോഗത്തില്‍ തീരുമാനമായി. സാക്കിര്‍ നായിക്കിനെതിരായ ഭരണകൂട നീക്കത്തെ ചെറുക്കാനും ഏക സിവില്‍ കോഡ് നടപ്പിലാക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ പ്രക്ഷോഭം സംഘടിപ്പിക്കാനും മുസ്ലിം സംഘടനകളുടെ യോഗത്തില്‍ ധാരണയായി. മുസ്ലിം ലീഗ് മുന്‍കൈ എടുത്താണ് കോഴിക്കോട് മുസ്ലിം സംഘടനകളുടെ യോഗം വിളിച്ചുചേര്‍ത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

മുസ്ലിം ലീഗ് മുന്‍കൈയ്യെടുത്ത് വിളിച്ചുചേര്‍ത്ത മുസ്ലിം സംഘടനകളുടെ യോഗത്തിലാണ് ഐഎസിനെതിരെ ശക്തമായ ക്യാമ്പയിന്‍ ആരംഭിക്കാനുള്ള തീരുമാനം. ഐഎസ് ഇസ്ലാമിക ആശയങ്ങള്‍ക്ക് വിരുദ്ധമാണെന്ന് സമുദായത്തിന് അകത്തും പുറത്തും ശക്തമായ ബോധവത്കരണം സംയുക്തമായി സംഘടിപ്പിക്കും.

ഐഎസിലേക്ക് പോയതായി പ്രചരിപ്പിക്കപ്പെടുന്ന തിരോധാനങ്ങള്‍ക്ക് പിന്നിലെ നിഗൂഢത അന്വേഷണത്തിലൂടെ പുറത്തുകൊണ്ട് വരണമെന്നും മുസ്ലിം സംഘടനകളുടെ കൂട്ടായ്മ ആവശ്യപ്പെട്ടു. സാക്കിര്‍ നായ്ക്കിന് എതിരായ ഭരണകൂട നീക്കത്തെ ചെറുക്കാനും യോഗത്തില്‍ ധാരണയായി. ഏക സിവില്‍കോഡ് നടപ്പിലാക്കാനുള്ള കേന്ദ്രനീക്കത്തിനെതിരെ ഈ മാസം 31 ന് കോഴിക്കോട് ബഹുജന കൂട്ടായ്മ സംഘടിപ്പിക്കും.

സമാന മനസ്‌കരുമായി യോജിച്ച് പ്രക്ഷോഭം നടത്തും. പ്രക്ഷോഭങ്ങള്‍ ആവിഷ്‌കരിക്കുന്നതിന് ലീഗ് ജനറല്‍ സെക്രട്ടറി കെപിഎ മജീദ് കണ്‍വീനറായ കമ്മിറ്റിയ്ക്കും രൂപം നല്‍കി. യോഗത്തിലേക്ക് കാന്തപുരം വിഭാഗം, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകളെ ക്ഷണിച്ചിരുന്നില്ല. മുസ്ലിം ലീഗിന് പുറമെ ജമാഅത്തെ ഇസ്ലാമി, മുജാഹിദ് വിഭാഗങ്ങള്‍, സമസ്ത ഇ കെ വിഭാഗം, സമസ്താന, തബ്ലീഹ് ജമാഅത്ത് തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ യോഗത്തില്‍ പങ്കെടുത്തു.

Top