കേരളത്തിലെ ഓൺലൈൻ പെൺവാണിഭം കൊഴുക്കുന്നു. എസ്കോർട്ടായി നിങ്ങൾക്ക് ഇഷ്ടമുള്ള യുവതികളെ നൽകാം എന്ന വാഗ്ദാനവുമായി പ്രമുഖ ഡേറ്റിംഗ് സൈറ്റായ ലോകാൻ്റോ വീണ്ടും സജീവമാകുകയാണ്. എന്നാൽ എസ്കോർട്ട് സർവ്വീസിനായി കിട്ടുന്ന നമ്പരിൽ ബന്ധപ്പെടുന്നവർ കൂടുതലും വഞ്ചിക്കപ്പെടുന്നതായി പരാതി ഉയരുകയാണ്.
ഗൂഗിളില്‍ എസ്കോ (ESCO) എന്ന് അടിക്കുകയേ വേണ്ടൂ. നിങ്ങള്‍ തിരയുന്നത് ‘എസ്കോര്‍ട്ട് സര്‍വീസ് ഇന്‍ കേരള’ എന്നല്ലേ എന്ന് ഗൂഗിള്‍ തിരിച്ചുചോദിക്കും. കാരണം ‘എസ്കോര്‍ട്ട് സര്‍വീസുകള്‍’ കേരളത്തില്‍ പ്രിയങ്കരമാകുകയാണ്. 35,000 രൂപാ തൊട്ട് 3 ലക്ഷം വരെ ചെലവ് വരുന്ന ടോപ്പ് മോഡലുകളും എയര്‍ ഹോസ്റ്റസുമാരും ടിവി/സിനിമാ താരങ്ങള്‍വരെയുണ്ടെന്നാണ് അറിയിപ്പ് കിട്ടുക. ആന്റിമാരും വീട്ടമ്മമ്മാരും കോളജ് പെണ്‍കുട്ടികളും അടങ്ങുന്ന സേവനവും ഇവര്‍ ലഭ്യമാക്കുന്നുണ്ടത്രെ.
ഇതിനായി അനേകം ഓണ്‍ലൈന്‍ സൈറ്റുകൾ നെറ്റിലുണ്ട്. ഇന്റര്‍നെറ്റ് മുഖേന പെണ്‍വാണിഭം നടത്തിയതിന് ചെന്നൈയില്‍ മലയാളി ഉള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റിലായിരുന്നു. സിറ്റി പൊലീസ് കമ്മീഷണറുടെ ഉത്തരവിനെതുടര്‍ന്ന് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തി. തിരുവനന്തപുരം അഞ്ചു തെങ്ങ് സ്വദേശി ജസ്റ്റിന്‍, തിരുനെല്‍വേലി സ്വദേശി ബാല എന്നിവരെയാണ് ഇന്റര്‍നെറ്റ് മുഖേന പെണ്‍വാണിഭം നടത്തിയതിന് ചെന്നൈ സെന്‍ട്രല്‍ ക്രൈംബ്രാഞ്ച് അറസ്റ്റുചെയ്‌തത്.
ഇന്റര്‍നെറ്റില്‍ മൊബൈല്‍ നമ്പര്‍ നല്‍കിയാണ് ഇടപാടുകാരെ ഇവര്‍ ക്ഷണിച്ച് പെണ്‍വാണിഭം നടത്തിയിരുന്നത്. ഇതു മനസിലാക്കിയ പൊലീസ് ഇന്റര്‍നെറ്റില്‍ നല്‍കിയ മൊബൈല്‍ നമ്പറിലേക്ക് ഇടപാടുകാരെന്ന വ്യാജേന പണം മുന്‍കൂട്ടിനല്‍കാനെന്ന പേരില്‍ വിളിച്ചുവരുത്തിയാണ് ഇരുവരെയും അറസ്റ്റ് ചെയ്‌തത്.
എന്നാൽ വാണിഭത്തിൻ്റെ കണ്ണികൾ ഇവരിൽ ഒടുങ്ങുന്നില്ല. ഓൺലൈനിൽ സെക്സ് ചാറ്റ്, വീഡിയോ ചാറ്റ് എന്നിങ്ങനെ വേറിട്ട സംവിധാനങ്ങളും പലരും ഒരുക്കിയിട്ടുണ്ട്. പണം കൈമാറുന്നതിനനുസരിച്ച് ഇഷ്ടമുള്ള ഇടപാട് സ്വീകരിക്കാനാകും. എന്നാൽ പണം നൽകിക്കഴിഞ്ഞാൽ പിന്നെ ബന്ധപ്പെട്ടിരുന്ന നമ്പർ തന്നെ ഇല്ലാതാകും. ഇങ്ങനെ പറ്റിക്കപ്പെടുന്നവർ പരാതി നൽകാൻ മടിക്കുന്നതാണ് തട്ടിപ്പ് സംഘത്തിനെ വെട്ടിപ്പുമായി വിലസാൻ പ്രേരിപ്പിക്കുന്നത്.