വീട്ടിലെ ടൈല്‍സ് പണി ചെയ്യിക്കുന്നു: ഡെപ്യൂട്ടി കമാന്‍ഡന്റിനെതിരെയും പരാതി

തിരുവനന്തപുരം: ക്യാമ്പ് ഫോളോവര്‍മാരായി നിയോഗിക്കപ്പെട്ടവരെ കൊണ്ട് വീട്ടുജോലി ചെയ്യിച്ചെന്നാരോപിച്ച് ആംഡ് പൊലീസ് ബറ്റാലിയന്‍ ഡെപ്യൂട്ടി കമാന്‍ഡന്റ് പി.വി. രാജുവിനെതിരെയും ഡി.ജി.പിക്ക് പരാതി. ക്യാമ്പ് ഫോളോവര്‍മാരിലെ ദിവസക്കൂലിക്കാരായ രണ്ട് പൊലീസുകാരാണ് പരാതി നല്‍കിയത്.

രാജുവിന്റെ കുടപ്പനക്കുന്നിലെ വീട്ടില്‍ ടൈല്‍സ് പാകാന്‍ നാലുപേരെ നിയോഗിച്ചെന്നാണ് ആരോപണം. പണി ചെയ്യുന്നതിന്റെ ദൃശ്യങ്ങളും പരാതിക്കൊപ്പമുണ്ട്. രണ്ട് ദിവസം മുമ്പാണ് സംഭവം. ഉച്ചക്ക് മൂന്നു വരെ ജോലി ചെയ്‌തെന്നും ദാസ്യപ്പണി വിവാദം പുറത്തുവന്നതോടെ തങ്ങളെ പറഞ്ഞുവിടുകയായിരുന്നെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍, ജീവനക്കാരെ വീട്ടില്‍ ജോലിക്ക് ഉപയോഗിച്ചിട്ടില്ലെന്നാണ് രാജുവിന്റെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top