രാജ്യദ്രോഹക്കേസിൽ ജാമ്യമായി: ഐഷ സുൽത്താനയ്ക്ക് ഇനി നാട്ടിലെത്താം; ജാമ്യം ലഭിച്ചത് വിവാദ പരാമർശത്തിൽ

കൊച്ചി: അയിഷ സുൽത്താനയ്ക്ക് മുൻകൂർ ജാമ്യം. രാജ്യദ്രോഹക്കേസിൽ ജാമ്യം അനുവദിച്ചത് ഹൈക്കോടതിയാണ്.

ചാനൽ ചർച്ചയ്ക്കിടെ നടത്തിയ പരാമർശത്തെ തുടർന്നാണ് ഐഷ സുൽത്താനയ്ക്കെതിരെ രാജ്യദ്രോഹക്കുറ്റത്തിന് കേസെടുത്തത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ മൂന്ന് ദിവസത്തെ ചോദ്യം ചെയ്യലിനു ശേഷം കവരത്തി പൊലീസ് ഇന്നലെ ഐഷയെ വിട്ടയച്ചിരുന്നു. ഇവർ നാളെ കൊച്ചിയിലേക്കു മടങ്ങിയേക്കും.

ചാനൽ ചർച്ചയ്ക്കിടെ അബദ്ധത്തിൽ ബയോ വെപ്പൺ പരാമർശം നടത്തിയെന്നാണ് ജാമ്യാപേക്ഷ പരിഗണിച്ച വേളയിൽ ഐഷ ഹൈക്കോടതിയെ അറിയിച്ചത്. എന്നാൽ ഹർജിക്കാരി കൃത്യമായ ബോധ്യത്തോടെ കേന്ദ്ര സർക്കാരിനെതിരെ രാജ്യദ്രോഹപരാമർശം നടത്തുകയായിരുന്നുവെന്നാണ് ലക്ഷദ്വീപ് ഭരണകൂടത്തിന്റെ വാദം.

ഹൈക്കോടതി നിർദ്ദേശത്തെ തുടർന്നായിരുന്നു ഐഷ സുൽത്താന കവരത്തി പൊലീസിനു മുന്നിൽ ചോദ്യം ചെയ്യലിന് ഹാജരായത്. അതിനിടെ ദ്വീപിലെത്തിയ ഐഷ ക്വാറൻ്റീൻ നിയമ ലംഘനങ്ങൾ നടത്തിയെന്നാരോപിച്ചുള്ള രേഖകളും ദ്വീപ് ഭരണകൂടം ഹൈക്കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

Top