ഭക്തര്‍ക്ക് വിലക്ക്: ഗുരുവായൂര്‍ ക്ഷേത്രത്തിലും ശബരിമലയിലും ഭക്തര്‍ക്ക് വിലക്ക്, പൂജകള്‍ മാത്രം നടക്കും

സംസ്ഥാനത്ത് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഉള്‍പ്പെടെ ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ദര്‍ശനം നടത്താന്‍ താളെ മുതല്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ എത്തേണ്ടതില്ല. പൂജകള്‍ മാത്രം നടക്കും. ചോറൂണ്,വിവാഹം, ഉദയാസ്തമന പൂജ എന്നിവ ഉണ്ടാകില്ല. ശബരിമലയിലും ആചാര പ്രകാരമുള്ള പൂജകള്‍ മാത്രം നടക്കും. ഭക്തര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഈ മാസം 29 ന് ആരംഭിക്കുന്ന തിരുവുല്‍സവത്തിനു തീര്‍ഥാടകരെ പ്രവേശിപ്പിക്കേണ്ടെന്നു സര്‍ക്കാര്‍ തീരുമാനം. ദേവസ്വം ബോര്‍ഡിനെ തീരുമാനം സര്‍ക്കാര്‍ അറിയിച്ചു.


ഉല്‍സവത്തിന്റെ ഭാഗമായി പത്തു ദിവസത്തേക്കാണ് നട തുറക്കുന്നത്. ആചാരപരമായ ചടങ്ങുകള്‍ മാത്രമേ ശബരിമലയിലുണ്ടാകൂ. ഉല്‍സവത്തിന്റെ ഭാഗമായി ഏപ്രില്‍ 8നു പമ്പാ തീരത്തുനടക്കുന്ന ആറാട്ടിനും തീര്‍ഥാടകര്‍ക്കു പ്രവേശനമുണ്ടാകില്ല. തീര്‍ഥാടകരെ നിയന്ത്രിക്കണമെന്നു പത്തനംതിട്ട ജില്ലാ കലക്ടറും സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതേസമയം, ഞായറാഴ്ച സംസ്ഥാനത്ത് സ്വകാര്യ ബസുകളും ഓടില്ല. മോദിയുടെ ജനത കര്‍ഫ്യൂവിന് പിന്തുണ നല്‍കി കേരളവും. കടകളും അടഞ്ഞ് കിടക്കും.

Top