തുലാവർഷം കനക്കുന്നു…!! 5 ജില്ലകളിൽ ജാഗ്രത..!! ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് തുലാവർഷം കനക്കുന്നു. ഒറ്റതിരിഞ്ഞു പലസ്ഥലങ്ങളിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ശനിയാഴ്ച എല്ലാ ജില്ലകളിലും യല്ലോ അലർട്ട് നൽകിയിട്ടുണ്ട്. ജില്ലാ കൺട്രോൾ റൂമുകൾ താലൂക്കടിസ്ഥാനത്തിൽ സാഹചര്യം നിരന്തരമായി വിലയിരുത്തണമെന്ന് ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുനൽകി.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളിൽ 22 വരെ ജാഗ്രതാ നിർദേശമുണ്ട്. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ ഞായറാഴ്ചവരെയാണ് മഞ്ഞജാഗ്രത.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഉച്ചയ്ക്ക് രണ്ടുമുതൽ രാത്രി 10 വരെ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്. ശനിയാഴ്ച വടക്കൻ കേരള, ലക്ഷദ്വീപ്, കർണാടക തീരത്തോടുചേർന്നുള്ള മധ്യകിഴക്ക് അറബിക്കടലിലും മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗത്തിൽ കാറ്റുവീശാൻ സാധ്യതയുണ്ട്.

ചിലയവസരങ്ങളിൽ കാറ്റിന്റെ വേഗം 65 കിലോമീറ്റർ വരെയാകാം. ഞായറാഴ്ച കർണാടക തീരത്തും ഇതേവേഗത്തിൽ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളിൽ ഈ മേഖലകളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്.

Top