ബീഫ് നിരോധനം:അധ്യാപിക്കക്കെതിരെ ദേവസ്വം ബോര്‍ഡ്;സാസ്‌കാരിക ഫാസിസത്തിനെതിരെ ദീപ ടീച്ചര്‍ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ലോകം

തൃശൂര്‍:കേരളവര്‍മ കോളജില്‍ എസ്എഫ്ഐ നടത്തിയ ബീഫ് ഫെസ്റ്റിവലിനെ പിന്തുണച്ച അധ്യാപിക ദീപ നിശാന്തിനെതിരെ കോളജ് മാനേജ്മെന്റ് രംഗത്ത്. അന്വേഷണണത്തിന് കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ നിര്‍ദേശം. പ്രിന്‍സിപ്പലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായി കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം. പി ഭാസ്കരന്‍ നായര്‍ പറഞ്ഞു.കോളേജില്‍ ബീഫ് കയറ്റുന്നതിനെ അനുകൂലിച്ച് മലയാളിഭാഗം അധ്യാപിക ദീപ നിശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അധ്യാപികയുടെ പോസ്റ്റിനെ ഒട്ടേറെ പേര്‍ പിന്തുണക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം എസ്.എഫ്.ഐ യുടെ നേതൃത്വത്തില്‍ കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തിയത് വിവാദമായിരുന്നു. ബീഫ് ഫെസ്റ്റിവലിനേത്തുടര്‍ന്ന് എസ്.എഫ്.ഐ – എ.ബി.വി.പി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷവുമുണ്ടായി.
കോളേജില്‍ ബീഫ് കയറ്റുന്നതിനെ അനുകൂലിച്ച് മലയാളിഭാഗം അധ്യാപിക ദീപ നിശാന്ത് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. അധ്യാപികയുടെ പോസ്റ്റിനെ ഒട്ടേറെ പേര്‍ പിന്തുണക്കുകയും ചെയ്തു. പിന്നീട് ഈ പോസ്റ്റ് അവര്‍ പിന്‍വലിച്ചു. പോസ്റ്റിനെതിരെ എ.ബി.വി.പി പ്രവര്‍ത്തകര്‍ കോളേജ് അധികൃതര്‍ക്കും കൊച്ചി ദേവസ്വം ബോര്‍ഡിനും പരാതി നല്‍കുകയും ചെയ്തിരുന്നു.സംഭവത്തില്‍ പ്രിന്‍സിപ്പല്‍ രാവിലെ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കി. കോളേജില്‍ ബീഫ് കയറ്റരുതെന്ന് നേതത്തേ തന്നെ തീരുമാനമുണ്ടെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി. ഈ നിരോധനം തുടരുമെന്നും അവര്‍ പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. കോളേജില്‍ ബീഫ് നിരോധനം തുടരുമെന്ന് പ്രിന്‍സിപ്പല്‍ വ്യക്തമാക്കി.
ബീഫ് നിരോധനവുമായി ബന്ധപ്പെട്ട വിവാദത്തില്‍ തന്നോട് ഇതുവരെ ആരും വിശദീകരണം ചോദിച്ചിട്ടില്ലെന്ന് മലയാളവിഭാഗം അധ്യാപിക ദീപ നിശാന്ത് വ്യക്തമാക്കി. തന്നെ അനുകൂലിച്ച് പലരും ഫോണ്‍ ചെയ്യുന്നുണ്ടെന്നും അവര്‍ പറഞ്ഞു.കോളേജില്‍ ബീഫ് ഫെസ്റ്റിവല്‍ നടത്തുന്നതിന് അധികൃതരുടെ അനുവാദം വാങ്ങിയിരുന്നില്ല. ഇതിനെതിരെ പരാതി നല്‍കി പുറത്തിറങ്ങിയ എ.ബി.വി.പി പ്രവര്‍ത്തകരും എസ്.എഫ്.ഐ പ്രവര്‍ത്തകരും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘട്ടനത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റിരുന്നു.സംഭവത്തില്‍ 6 എസ്.എഫ്.ഐ പ്രവര്‍ത്തകരെ സസ്‌പെന്റ് ചെയ്തു.
തൊട്ടടുത്ത ദിവസം കോളേജ് യൂണിയന്‍ ഓഫീസിന് അജ്ഞാതര്‍ തീയിട്ടു. ബീഫ് ഫെസ്റ്റിവലിനെതിരെ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തേക്ക് ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ മാര്‍ച്ചും നടന്നു.വിലക്കിനെതിരെ പ്രതികരിച്ച അധ്യാപകർക്കെതിരെ നടപടി വേണമെന്ന് യുവമോർച്ചയും എബിവിപിയും പ്രിൻസിപ്പലിന് കത്തുനൽകിയിരുന്നു. അതേസമയം, കോളജിൽ മാംസാഹാരം ഉപയോഗിക്കുന്ന കീഴ്‌വഴക്കമില്ലെന്ന് പ്രിൻസിപ്പൽ സി. എം. ലത പറ‍ഞ്ഞു. വിദ്യാലയങ്ങൾ ക്ഷേത്രങ്ങളാണെന്ന അഭിപ്രായത്തോട് ശക്തമായി വിയോജിക്കുന്നുവെന്നും ബീഫ് ഫെസ്റ്റിവലിനെതിരെ പ്രതിഷേധിച്ച അധ്യാപകരെ പുറത്താക്കുന്നുവെങ്കിൽ ആദ്യം തന്നെ പുറത്താക്കണമെന്ന് ആശിക്കുന്നു. എന്നിങ്ങനെയായിരുന്നു ദീപയുടെ ഫേസ്ബുക്ക് പോസ്റ്റ്.എഴുത്തുകാരികൂടിയായ ദീപാ നിശാന്തിന് അനുകൂലമായി എന്ന ഹാഷ്ട്ാഗില്‍ ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

Top