കോട്ടയം: കെവിന്‍ ദുരഭിമാന കൊലക്കേസില്‍ വിചാരണ നടപടികള്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ തുടങ്ങി.കോട്ടയം അഡീഷനൽ സെഷൻ കോടതി നാലിലാണ് വിചാരണ.ചോദ്യങ്ങൾ ഒരുപാട് ഉയരുകയാണ് തന്നെ ജീവൻ കൊടുത്ത് സ്നേഹിച്ച കെവിന്റെ കൊലയാളികളെ ശിക്ഷിക്കാൻ നീനു എല്ലാം തുറന്നു പറഞ്ഞു മൊഴി കൊടുക്കുമോ ?പ്രതിപട്ടികയിലുള്ള പിതാവിനെയും സഹോദരനെയും കൊലക്കയറിൽ എത്തിക്കാൻ നീനുവിന്റെ മൊഴികൾക്കാകുമോ ?
വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടു. ദുരഭിമാനക്കൊല ആയതിനാല്‍ ദിവസവും വിചാരണ നടത്തണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചു.വെള്ളിയാഴ്ച കേസിലെ നാലാംപ്രതി റിയാസ്, ഒമ്പതാം പ്രതി ജിത്തു ജെറോം എന്നിവരുെട ജാമ്യാപേക്ഷയിൽ കോടതി വാദംകേട്ടു. ഇതിൽ വിധിപറയാനായി ജഡ്ജി എ.ജി. സനൽകുമാർ ഒമ്പതിലേക്ക് മാറ്റി. കേസിലെ അഞ്ചാംപ്രതി ചാക്കോയും ജാമ്യാപേക്ഷ നൽകിയിട്ടുണ്ട്. ഇതിലെ വാദവും ഒമ്പതിന് നടക്കും
വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നുള്ള പ്രണയ വിവാഹത്തിന്റെ പേരിലാണ് കെവിനെ ഭാര്യ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മേയ് 27ന് രാത്രി കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കെവിനെ ഒരു ദിവസം കഴിഞ്ഞ് കൊല്ലം തെന്മലയില്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. നീനുവിന്റെ പിതാവും സഹോദരനുമടക്കം കേസില്‍ 14 പ്രതികളാണുള്ളത്. ഇവരില്‍ കുറച്ചുപേര്‍ പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും സഹോദരന്‍ ഷാനു, പിതാവ് ചാക്കോ അടക്കമുള്ളവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല.
കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, നാശനഷ്ടമുണ്ടാക്കല്‍, കൈകൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.ദുരഭിമാന കൊലക്കേസായതിനാൽ ആറുമാസത്തിനുള്ളിൽ വിചാരണ പൂർത്തിയാക്കണമെന്ന് സുപ്രീംകോടതി ഉത്തരവുണ്ടെന്ന് ഹരജിയിൽ പറയുന്നു. ദിവസവും വിചാരണ നടത്തണമെന്നും ഇതിൽ ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിൽ വാദംകേട്ട ശേഷം വിധിപറയും. ഇതിനുശേഷമാകും സാക്ഷികളുെട വിചാരണക്ക് തുടക്കമാകുക.
എന്തായിരുന്നു കെവിൻ കൊലപാതകത്തിന് കാരണം
കെവിനെ പ്രണയവിവാഹത്തിന്റെ പേരില്‍ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ട് പോവുകയും തുടര്‍ന്ന് പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയുമായിരുന്നു.കെവിന്‍ മരിച്ചത് പുഴയില്‍ മുങ്ങിയാണ് എന്നാണ് രാസപരിശോധനാഫലം പുറത്ത് വന്നിരിക്കുന്നത്. എന്നാല്‍ കെവിന്റെത് ക്രൂരമായ കൊലപാതകം തന്നെയാണ് തെളിഞ്ഞത് .വിദേശത്തായിരുന്ന കെവിന്‍ നാട്ടില്‍ എത്തിയിട്ട് മൂന്നുമാസം. വീണ്ടും ഗള്‍ഫിലെത്തി പണം സമ്പാദിച്ച് തനിക്കുവേണ്ടി കാത്തിരിക്കുന്ന പ്രിയപ്പെട്ടവളെ സ്വന്തമാക്കി ജീവിക്കണമെന്നാ യിരുന്നു കെവിന്‍റെ മുന്നിലുള്ള ലക്ഷ്യം. രാവിലെ തെന്‍മലയിലെ വീട്ടില്‍ നിന്ന് കോട്ടയത്തെത്തിയ നീനു ഉടന്‍ വിവാഹിതരാകണമെന്ന് കെവിനോട് ആവശ്യപ്പെട്ടു. വീട്ടില്‍ നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയും കെവിനോട് പറഞ്ഞു.മടങ്ങിപ്പോകാനാകില്ലെന്ന് വാശിപിടിച്ച നീനുവിനെ കൂടെകൂട്ടാന്‍ കെവിന്‍ തീരുമാനിച്ചു. സുഹൃത്തുക്കളുടെ സഹായത്തോടെ വെള്ളിയാഴ്ച ഏറ്റുമാനൂരില്‍ റജിസ്റ്റര്‍ വിവാഹം. വീട്ടിലേക്ക് കൂട്ടാനുള്ള ശ്രമം നടക്കാതായതോടെ നീനുവിനെ ഒരു ഹോസ്റ്റലിലാക്കി.ശനിയാഴ്ച രാത്രി സമയം ഒരു മണി . ബന്ധുവും സുഹൃത്തുമായ അനീഷിന്‍റെ വീട്ടിലായിരുന്നു കെവിന്‍ അന്ന് രാത്രി.കെവിനെ കാണാനില്ലെന്നറിഞ്ഞതോടെ നീനു ഗാന്ധിനഗര്‍ സ്റ്റേഷനിലെത്തി. കരഞ്ഞുപറഞ്ഞിട്ടും ആരും നീനുവിനെ സഹായിച്ചില്ല….മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തിന്‍റെ പേരില്‍ പൊലീസ് സംവിധാനം നീനുവിന് മുന്നില്‍ അടഞ്ഞു. കെവിന്‍റെ ജീവന്‍ അപകടത്തിലാണെന്ന് നീനു കരഞ്ഞുപറയുന്നുണ്ടായിരുന്നു..നീനുവിന്റെ അച്ഛന്‍ ചാക്കോ, സഹോദരന്‍ ഷാനു എന്നിവരടക്കമുള്ളവരെയാണ് കേസില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ അച്ഛനും അമ്മയും അറിഞ്ഞ് കൊണ്ടാണ് കെവിനെ കൊലപ്പെടുത്തിയത് എന്ന് നീനു ആരോപിച്ചിരുന്നു.