മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് തട്ടിക്കൊണ്ടു പോയത് .കെവിനെ തല്ലിച്ചതച്ചത് കണ്ടുപേടിച്ചു.പിടിയിലായ വാഹന ഉടമ

പീരുമേട് : കെവിൻ വധക്കേസിലെ രണ്ടു പ്രതികളെ ഏറ്റുമാനൂർ പോലീസ് പിടികൂടി. നിഷാദ്, ഷെഫിൻ എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ ഉച്ചകഴിഞ്ഞാണ് ഏറ്റുമാനൂർ കോടതി പരിസരത്തു നാടകീയമായ അറസ്റ്റ് ഉണ്ടായത്. നിഷാദും ഷെഫിനും കീഴടങ്ങാൻ എത്തുന്നുവെന്ന രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് ഏറ്റുമാനൂർ സിഐ എ.ജെ. തോമസും സംഘവും മഫ്തിയിൽ കോടതി പരിസരത്തെത്തി. കോടതിയിലേക്ക് എത്തിയ ഇരുവരെയും അവർ കോടതിയിൽ പ്രവേശിക്കുന്നതിനു മുന്പ് പിടികൂടുകയായിരുന്നു. ഇവരെ ചോദ്യം ചെയ്യുന്നതിനു വേണ്ടി കോട്ടയത്തേക്കു കൊണ്ടുപോയി.

അതേസമയം തെൻമലയിലെ വീട്ടിൽ നീനുവിന്റെ മാതാപിതാക്കളുമായി ആലോചിച്ച ശേഷമാണ് മാന്നാനത്തുനിന്ന് കെവിനെ തട്ടിക്കൊണ്ടുപോയതെന്നു പീരുമേട് കോടതിയിൽ കീഴടങ്ങാനെത്തിയ ടിറ്റു ജെറോമിന്റെ മൊഴി. കോട്ടയത്തുനിന്നു നിയാസിന്റെ സഹോദരിയെ കൂട്ടിക്കൊണ്ടുവരുവാനെന്നു പറഞ്ഞ് മനുവാണ് ഓട്ടം വിളിച്ചത്. തുടർന്നു നീനുവിന്റെ വീട്ടിൽ എത്തി മറ്റു രണ്ട് വാഹനങ്ങൾക്കൊപ്പം മാന്നാനത്തേക്കു പുറപ്പെട്ടു.കെവിനെ പിടിച്ചുകൊണ്ടുവന്നു തന്റെ കാറിലാണു കയറ്റിയത്. കാറിൽവച്ചു കെവിനെ പൊതിരെ തല്ലി. ഇതെല്ലാം കണ്ടു ഭയന്ന തനിക്കു കുറെ ദൂരം പോയപ്പോൾ വാഹനം ഓടിക്കുവാൻ കഴിയാതായി. നിയാസാണു പിന്നീടു കാർ ഓടിച്ചത്. മറ്റൊരു കാറിലാണു താൻ തുടർന്നു യാത്ര ചെയ്തത്. ഈ വാഹനത്തിലായിരുന്നു മാരാകായുധങ്ങൾ സൂക്ഷിച്ചിരുന്നത്. തെന്മലയ്ക്കു സമീപം എത്തിയപ്പോൾ മുന്നിൽ പോയ മറ്റു രണ്ട് വാഹനങ്ങളും നിർത്തിയിട്ടിരിക്കുന്നതു കണ്ടു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തങ്ങൾ ഇറങ്ങിയപ്പോൾ കെവിൻ വാഹനത്തിൽനിന്നു ചാടിപ്പോയതായി മറ്റുള്ളവർ പറഞ്ഞു. പിന്നിടു സമീപത്തെ തോടിനടുത്തു കുറച്ചു നേരം തിരച്ചിൽ നടത്തിയ ശേഷം മടങ്ങി – ടിറ്റു വെളിപ്പെടുത്തി. കെവിന്റെ മൃതദേഹം കണ്ടെത്തിയ വിവരം അറിഞ്ഞതോടെ വാഹനം ഒളിപ്പിച്ച ശേഷം എറണാകുളത്തിനു കടന്ന ടിറ്റു, മറ്റുള്ളവർ അറ്റസ്റ്റിലായെന്നറിഞ്ഞതോടെ മൂന്നാറിലേക്കു പുറപ്പെട്ടു. അവിടെ ഒളിവിൽ കഴിയാൻ സാഹചര്യം ഇല്ലാതെവന്നതോടെ കുമളി വഴി പീരുമേട്ടിൽ എത്തി

Top