കോഴിക്കോട് :സംശയരോഗം പിഞ്ചുകുഞ്ഞിന്റേയും യുവതിയുടേയും ജീവന്‍ പൊലിഞ്ഞു .ക്രൂരമായി ഇരുവരും കൊലചെയ്യപ്പെട്ടു.കുന്ദമംഗലത്താണ് സമന്‍ഭവം . ആദ്യ വിവാഹം വേര്‍പെടുത്തിയ യുവതിയെ വിവാഹം കഴിച്ച യുവാവ് ആദ്യ ബന്ധത്തിലെ സംശയത്തിന്റെ പേരില്‍ ഭാര്യയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം അവരുടെ പിഞ്ചു കുഞ്ഞിനെ കൊന്ന് കനാലില്‍ തള്ളി. കുന്ദമംഗലം കളരിക്കണ്ടിയിലെ ആലുംതോട്ടത്തില്‍ ഷാഹിദയെ കൊലപ്പെടുത്തി മുങ്ങിയ ഭര്‍ത്താവ് ഒന്നര വയസുള്ള പിഞ്ചുകുഞ്ഞിനെ കൊന്ന് കനാലില്‍ തള്ളി. കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് വടകര മടപ്പള്ളി സ്വദേശിയായ അബ്ദുള്‍ ബഷീറിനെ (49) ചേവായൂര്‍ സി.ഐ അറസ്റ്റ് ചെയ്തു.
കഴിഞ്ഞ തിങ്കളാഴ്ചയാണ് നാടിനെ നടുക്കിയ കൊലപാതകങ്ങള്‍ നടന്നത്. ഷാഹിദയേയും ഒന്നരവയസുള്ള മകളേയും താന്‍ കൊലപ്പെടുത്തിയെന്നു ബഷീര്‍ പോലീസിനു മൊഴി നല്‍കി. മൊഴിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയില്‍ ഒന്നരവയസുള്ള മകള്‍ ഖദീജത്തുല്‍ മിസ്‌റിയയുടെ മൃതദേഹം അരയിടത്തുപാലത്തിനടുത്ത് കനോലി കനാലില്‍ സഞ്ചിയില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. മൃതദേഹം വികൃതമായിട്ടുണ്ട്. ഭാര്യയെ സംശയമുള്ളതിനാലാണ് കൊല ചെയ്തതെന്നു ബഷീര്‍ മൊഴി നല്‍കിയിട്ടുണ്ട്.
കളരിക്കണ്ടിയിലെ ഒറ്റമുറി വീട്ടില്‍ താമസിക്കുന്ന ഷാഹിദയുടെ മൃതദേഹം െവെകിട്ടോടെയാണു നാട്ടുകാര്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യയെന്നായിരുന്നു നാട്ടുകാര്‍ കരുതിയത്. എന്നാല്‍ ഭര്‍ത്താവ് അബ്ദുള്‍ ബഷീറിനെയും കുഞ്ഞിനെയും കാണാതായതോടെ ദുരൂഹത വര്‍ധിച്ചു. ബഷീറിനെ കാണാതായതോടെ കൊലപാതകത്തില്‍ പങ്കുണ്ടെന്നു പോലീസ് സ്ഥിരീകരിച്ചു. തുടര്‍ന്ന് സിറ്റി പോലീസ് കമ്മിഷണര്‍ ജെ. ജയനാഥിന്റെ നിര്‍ദേശ പ്രകാരം ചേവായൂര്‍ സി.ഐ. കെ.കെ. ബിജുവിന്റെ നേതൃത്വത്തില്‍ ആറ് സ്‌ക്വാഡുകള്‍ രൂപീകരിച്ച് അന്വേഷണം നടത്തി. ബുധനാഴ്ച െവെകീട്ടോടെ പാലക്കാട്ടു നിന്നാണ് ബഷീര്‍ പിടിയിലായത്. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ചുരുളഴിഞ്ഞത്.
ഇന്നലെ രാവിലെ ഏഴോടെ പ്രതിയെ അരയിടത്തുപാലത്ത് മൃതദേഹം ഉപേക്ഷിച്ച സ്ഥലത്തെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് മകളുടെ മൃതദേഹം കണ്ടെത്തിയത്. കളിപ്പൊയ്കയില്‍ ബോട്ടുകളെത്തിച്ച് ഫയര്‍ഫോഴ്‌സിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു.
മൃതദേഹം പുറത്തെടുക്കവെ ആളുകള്‍ സംഘടിച്ച് പ്രതിക്കെതിരേ രംഗത്തുവന്നതോടെ പോലീസ് ഇയാളെ സ്‌റ്റേഷനിലേക്കു കൊണ്ടുപോയി. കമ്മിഷണര്‍ ജെ. ജയനാഥ്, നോര്‍ത്ത് അസി. കമ്മിഷണര്‍ പൃഥിരാജ്, ചേവായൂര്‍ സി.ഐ കെ.കെ. ബിജു, കുന്ദമംഗലം എസ്.ഐ. എസ്. ശ്രീജേഷ്, മെഡിക്കല്‍ കോളജ് എസ്.ഐ. സി.ആര്‍. അനില്‍കുമാര്‍ തുടങ്ങിയവര്‍ സ്ഥലത്തെത്തി. ബിജുവിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.അംഗപരിമിതനാണ് ബഷീര്‍. ആദ്യവിവാഹം വേര്‍പെടുത്തിയ ഷാഹിദ ആലുംതോട്ടത്തില്‍ വീടു വച്ചു താമസിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ബഷീറിനെ വിവാഹം കഴിച്ചത്. ഷാഹിദയുടെ ആദ്യ വിവാഹത്തില്‍ രണ്ടു മക്കളുണ്ട്. ഇവര്‍, ആദ്യ ഭര്‍ത്താവിനൊപ്പമാണ് താമസം.