തോട്ടിപ്പണിക്കാരനായ സഹപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കൊലപ്പെടുത്തി.പ്രതി പിടിയില്‍

ആലപ്പുഴ: ഒപ്പം തൊഴിലെടുക്കുന്നയാളെ കൊന്നു കുഴിച്ചുമൂടിയ പ്രതിയെ അറസ്റ്റു ചെയ്തു.തോട്ടിപ്പണിക്കാരനായ സഹപ്രവര്‍ത്തകനെ മദ്യലഹരിയില്‍ കൊലപ്പെടുത്തി നിര്‍മാണത്തിലിരുന്ന കെട്ടിടത്തിലെ മണ്‍കൂനയില്‍ കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് അറസ്റ്റിലായത്. ചെട്ടികുളങ്ങര പേള തട്ടക്കാട് തെക്കതില്‍ ശിവശങ്കരനെ (60) കൊലപ്പെടുത്തിയ കേസിലെ പ്രതി അടൂര്‍ തെങ്ങമം സ്വദേശി സുകുമാരന്‍ (42) ആണ് അറസ്റ്റിലായത്.
കഴിഞ്ഞ 20നു പുലര്‍ച്ചെയായിരുന്നു സംഭവം. ചിലയിടങ്ങളില്‍ ഇവര്‍ ഒന്നിച്ചു ജോലി ചെയ്തതിന്റെ കൂലി വാങ്ങിയതു സുകുമാരനായിരുന്നു. എന്നാല്‍, ഇയാള്‍ മറ്റുള്ളവര്‍ക്കുള്ള കൂലി നല്‍കിയില്ല. ഇതു സംബന്ധിച്ച തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും മല്‍പ്പിടുത്തമുണ്ടാവുകയും സുകുമാരന്‍, ശിവശങ്കരന്റെ നെഞ്ചത്തു ചവിട്ടുകയുമായിരുന്നു. ശിവശങ്കരന്‍ മരിച്ചതായി തോന്നിയതിനാല്‍ കെട്ടിടത്തിലെ മണ്‍കൂനയില്‍ കുഴിച്ചുമൂടിയതാണെന്നു പൊലീസ് പറഞ്ഞു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ തൊഴിലാളി മുരുകനാണു തൃക്കുന്നപ്പുഴ പൊലീസ് സ്റ്റേഷനില്‍ വിവരമറിയിച്ചത്.

പൊലീസ് എത്തിയപ്പോഴേക്കു സുകുമാരന്‍ സ്ഥലംവിട്ടു. ഇയാള്‍ കര്‍ണാടകയിലേക്കു കടക്കാനിരിക്കെയാണു പിടിയിലായത്. ജില്ലാ പൊലീസ് മേധാവി എ.അക്ബര്‍, കായംകുളം ഡിവൈഎസ്പി എന്‍.രാജേഷ് എന്നിവരുടെ മേല്‍നോട്ടത്തില്‍ ഹരിപ്പാട് സിഐ ബിനു ശ്രീധര്‍, തൃക്കുന്നപ്പുഴ എസ്ഐ നിസാമുദ്ദീന്‍ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തിയത്

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top