വിസ്മയയുടെ മരണം: കിരണിന്റെ ബാങ്ക് അക്കൗണ്ടുകൾ പൊലീസ് മരവിപ്പിച്ചു ;വിസ്മയയുടെ വീട്ടുകാർ നൽകിയ സ്വർണ്ണവും കാറും തൊണ്ടിമുതലാക്കും

സ്വന്തം ലേഖകൻ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് വിസ്മയ എന്ന പെൺകുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ നടപടികളുമായി പൊലീസ്. വിസ്മയയുടെ ഭർത്താവ് കിരണിന്റെ ബാങ്ക് അക്കൗണ്ടുകൾ  മരവിപ്പിച്ചു. ഇതിന് പുറമെ വിസ്മയയുടെ സ്വർണം സൂക്ഷിച്ചിരുന്ന ലോക്കറും പൊലീസ് സീൽ ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കേസിൽ വിസ്മയക്ക് വീട്ടുകാർ നൽകിയ സ്വർണ്ണവും കാറും തൊണ്ടിമുതലാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വിസ്മയയുടെ ഭർത്താവ് കിരണിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് കേസിൽ തുടർ നടപടികളിലേക്ക് പൊലീസ് കടക്കുന്നത്.

അവസാനവർഷ ബിഎഎംഎസ് വിദ്യാർഥിനിയും അസി. മോടോർ വെഹികിൾ ഇൻസ്‌പെക്ടർ പോരുവഴി അമ്പലത്തുംഭാഗം ശാസ്താംനട ചന്ദ്രവിലാസത്തിൽ എസ് കിരൺകുമാറിന്റെ ഭാര്യയുമായ വിസ്മയയെ തിങ്കളാഴ്ച പുലർച്ചെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.

കിരണിന്റെ വീടിന്റെ രണ്ടാം നിലയിലെ കിടപ്പുമുറിയോടു ചേർന്ന ടോയ്‌ലെറ്റിൽ വെന്റിലേഷനിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചെന്നു ഭർതൃവീട്ടുകാർ പറയുന്നു. ഒരു വർഷം മുൻപാണ് കിരണും വിസമയയും വിവാഹിതരായത്.

Top