പകൂര്‍: സദാചാരവാദികള്‍ക്ക് സഹിക്കാന്‍ പറ്റാത്തൊരു വാര്‍ത്തയാണ് ഝാര്‍ഖണ്ഡിലെ പകൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തില്‍ നിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ 37 വര്‍ഷമായി സംഘടിപ്പിച്ച് വരുന്ന ദുമാരിയ മേളയിലെ ഒരു മത്സരയിനമായി ഇത്തവണ ദമ്പതികളുടെ ചുംബനമത്സരം നടന്നു. ആയിരക്കണക്കിനു കാഴ്ച്ചക്കാരുടെ മുന്നില്‍ വെച്ച് പതിനെട്ടോളം ദമ്പതികള്‍ ലിപ് ലോക്ക് ചെയ്തു. പരസ്യചുംബനമത്സരം സംഘടിപ്പിച്ചത് സ്ഥലം എംഎല്‍എയാണ്. ഝാര്‍ഖണ്ഡിന്റെ തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും 321 കിലോമീറ്റര്‍ അകലെയുള്ള ഡുമാരിയ എന്ന ആദിവാസി ഗ്രാമത്തിലാണു ചുംബന മത്സരം അരങ്ങേറിയത്. ഝാര്‍ഖണ്ഡ് മുക്തിമോര്‍ച്ചയുടെ എം എല്‍ ഏ ആയ സിമോന്‍ മരന്ദിയാണു മത്സരം സംഘടിപ്പിച്ചത്. പ്രദേശത്തെ ആദിവാസി സമൂഹത്തില്‍ വര്‍ദ്ധിച്ചുവരുന്ന വിവാഹമോചനങ്ങളും ദമ്പതികള്‍ക്കിടയിലെ പ്രശ്‌നങ്ങളും അഭിസംബോധനചെയ്യാനാണു ഇത്തരമൊരു മത്സരം നടത്തിയതെന്ന് ഇദ്ദേഹം പറയുന്നു.ഇത്തരമൊരു മത്സരം ദമ്പതികള്‍ക്കിടയിലെ ബന്ധം ശക്തിപ്പെടുത്തുമെന്നാണു ഇദ്ദേഹത്തിന്റെ അഭിപ്രായം. സ്ഥലത്തെ ഫുട്‌ബോള്‍ ഗ്രൗണ്ടിലാണ് മത്സരം നടന്നത്.