ആര്‍എംപിക്ക് വടകരയില്‍ അടിതെറ്റി; കെകെ രമ പരാജയപ്പെട്ടു

k-k-rama_story

കോഴിക്കോട്: ആര്‍എംപിയുടെ പേര് വോട്ടെണ്ണുന്നതിനിടയില്‍ എവിടെയും കേട്ടില്ല. കെകെ രമ എവിടേ എന്നു ചോദിക്കേണ്ട അവസ്ഥയായിരുന്നു. വടകര പോലും ആര്‍എംപിയെ തുണച്ചില്ലെന്നതാണ് സത്യം. ആര്‍എംപിയുടെ കണക്കു കൂട്ടലൊക്കെ തെറ്റി. വിജയം ഉറപ്പിച്ച കെകെ രമ എട്ടു നിലയിലാണ് പൊട്ടിയത്.

വോട്ടെണ്ണല്‍ തുടങ്ങിയപ്പോള്‍ തെരഞ്ഞെടുപ്പ് ചിത്രത്തിലേ രമ ഉണ്ടായിരുന്നില്ല. വടകരയില്‍ സിറ്റിംഗ് എംഎല്‍എയും മുന്‍ മന്ത്രിയുമായിരുന്ന സികെ നാണുവും ജെഡിയു സ്ഥാനാര്‍ത്ഥി മനയത്ത് ചന്ദ്രനും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം.

9511 വോട്ടുകള്‍ക്കാണ് സികെ നാണു മനയത്ത് ചന്ദ്രനെ പരാജയപ്പെടുത്തിയത്. നിലവില്‍ ജനതാദള്‍ എസ് ദേശീയ കമ്മിറ്റി അംഗവും ജനതാദള്‍ സംസ്ഥാന കമ്മിറ്റി അംഗവുമാണ് സി കെ നാണു. പാര്‍ട്ടിക്ക് കൂടുതല്‍ സ്വാധീനമുള്ള സ്ഥലമായതിനാല്‍ വിജയപ്രതീക്ഷയിലായിരുന്നു ആര്‍എംപി. എന്നാല്‍ കണക്കുകൂട്ടല്‍ തെറ്റിച്ച് ആര്‍എംപിക്ക് വടകരയില്‍ അടിതെറ്റി.

Top