ആലപ്പുഴ: ജെ.എസ്.എസ് സംസ്ഥാന അധ്യക്ഷ പദവി കെ.കെ ഷാജു രാജിവച്ചു. കോണ്‍ഗ്രസില്‍ ചേരുന്നതിന് മുന്നോടിയായാണ് രാജി. കോണ്‍ഗ്രസിന്റെ ഭാഗമായി പ്രവര്‍ത്തിക്കുമെന്നും കൈപ്പത്തി ചിഹ്നത്തില്‍ മത്സരിക്കാന്‍ താല്പര്യമുണ്ടെന്നും ഷാജു നേരത്തെ വ്യക്തമാക്കിയിരുന്നു. ജെ.എസ്.എസിന് ഇനി പ്രസക്തിയില്ലെന്നും കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും ഷാജു അറിയിച്ചു.