
കോട്ടയം: രാജ്യസഭാ സീറ്റ് വിവാദത്തില്‍ പരസ്യ വിമര്‍ശനം നടത്തിയ സുധീരന് മറുപടി നല്‍കി കെഎം മാണി. സുധീരന് അമിതാവേശമാണെന്നും ഇത്തരത്തിലുള്ള ഒരു സമീപനം അദ്ദേഹത്തില്‍ നിന്ന് കേരളം പ്രതീക്ഷിച്ചില്ലെന്നും മാണി പ്രസ്താവനയില്‍ പറഞ്ഞു. കാര്യമറിയാതെയുള്ള വിമര്‍ശനമാണ് സുധീരന്റേത്. കാര്യങ്ങള്‍ വസ്തുനിഷ്ഠമായി പരിശോധിച്ച ശേഷം വേണം പ്രസ്താവനകള്‍ നടത്തേണ്ടതെന്നും മാണി പറഞ്ഞു.
ബി.ജെ.പി ഉള്‍പ്പെടെ മൂന്നു പാര്‍ട്ടികളുമായി ഒരേസമയം വിലപേശിയെന്ന വി.എം സുധീരന്റെ ാമരാപണത്തിന് മറുപടി പറയുകയായിരുന്നു മാണി. കെ.എം. മാണി വിശ്വാസ്യത ഉറപ്പുവരുത്താന്‍ ചില ഉറപ്പുകള്‍ നല്‍കാന്‍ തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു. ബി.ജെ.പിയുമായി ഇനി ബന്ധമുണ്ടാകില്ലെന്ന ഉറപ്പാണ് അതില്‍ പ്രധാനം. ലോക്‌സഭയില്‍ യു.പി.എയ്ക്ക് ഒരു എം.പിയെ നഷ്ടമാകുന്നത് ബി.ജെ.പിക്ക് നേട്ടമാകുമെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു പ്രതികരണം.
കെ.എം. മാണി നാളെ ബിജെപിക്കൊപ്പം പോകില്ലെന്ന് എന്താണ് ഉറപ്പെന്ന് വി.എം. സുധീരന്‍ചോദിച്ചു.മാണി ബിജെപിക്കൊപ്പം കൂടില്ലെന്ന് ഉറപ്പുവരുത്താന്‍ മാണി തയാറാകണമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.യുഡിഎഫില്‍ എത്തിയശേഷവും സമദൂരം എന്ന് മാണി പറയുന്നത് എങ്ങനെയെന്ന് മനസിലാകുന്നില്ല. നിലപാടില്‍ മാണി വ്യക്തത വരുത്തണമെന്നും സുധീരന്‍ പറഞ്ഞു.ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ ത്രിമാന രാഷ്ട്രീയമാണ് മാണി പ്രയോഗിച്ചത്. തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ്, സിപിഎം, ബിജെപി എന്നീ പാര്‍ട്ടികളുമായി ചര്‍ച്ച നടത്തി. ഇതോടെ മാണിയുടെ വിശ്വാസ്യത നഷ്ടമായെന്നും സുധീരന്‍ കൂട്ടിച്ചേര്‍ത്തു.
സമദൂരനിലപാട് പാര്‍ട്ടികളോട് ഇനിയും എങ്ങനെ തുടരാനാകും. താന്‍ ഇടയ്ക്കിടയ്ക്ക് മുന്നണി മാറില്ലെന്നും സുധീരന്‍ പറഞ്ഞു. ഏത് മുന്നണിയിലാണ് താനെന്ന് ആരും പറയേണ്ട കാര്യമില്ല. ഉപദേശത്തിന് നന്ദി. ചതിയിലൂടെയും അട്ടിമറിയിലൂടെയും സ്ഥാനം നേടുകയല്ല വേണ്ടതെന്നും സുധീരന്‍ മാധ്യമങ്ങളോടു പറഞ്ഞു.