കണ്ണൂര്‍:നാണവും മാനവുമുണ്ടെങ്കില്‍ മാണിയും മുഖ്യമന്ത്രിയും രാജിവയ്ക്കണമെന്ന് പി.സി ജോര്‍ജ് എം.എല്‍.എ ആവശ്യപ്പെട്ടു. ഉമ്മന്‍ ചാണ്ടിക്ക് ഒരു നിമിഷം പോലും അധികാരത്തിലിരിക്കാന്‍ ധാര്‍മ്മികതയില്ല. എന്തുനാണക്കേടും സഹിച്ചും മന്ത്രിസഭയിലിരിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രിയെ ജനം കാലില്‍ പിടിച്ച് വലിച്ച് താഴെയിടുന്ന കാലം വൈകില്ലെന്നും ജോര്‍ജ് കണ്ണൂരില്‍ പറഞ്ഞു.
അതേസമയം കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് വിജിലന്‍സിന്റെ മുന്‍ ചുമതല വഹിച്ച ഡി.ജി.പി ജേക്കബ് തോമസ് പ്രതികരിച്ചു. സത്യം വിജയിച്ചുവെന്നാണ് കോടതിവിധി കാണിക്കുന്നത്. അഴിമതിയുണ്ടെന്ന് പ്രാഥമദൃഷ്ട്യ ബോധ്യപ്പെട്ടതുകൊണ്ടാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തതും മുന്നോട്ടുപോയതും. സത്യത്തിനു വേണ്ടി നില്‍ക്കുന്നതുകൊണ്ടാണ് അതിനു വേണ്ടിയുള്ള അന്വേഷണവുമായി മുന്നോട്ടുപോയതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.