കോട്ടയം: ഒരു മുന്നണിയിലേക്കുമില്ലെന്ന് പറഞ്ഞ കെഎം മാണി പല രഹസ്യ ചര്‍ച്ചകളും നടത്തുന്നുണ്ടെന്നാണ് വിവരം. ബിജെപി പല വാഗ്ദാനങ്ങളും കാട്ടി മോഹിപ്പിക്കുമ്പോള്‍ അധികാര മോഹിയായ മാണി എങ്ങനെ വീഴാതിരിക്കും. മാണി ബിജെപിയിലേക്ക് പോകുമെന്നാണ് സൂചന.
കേന്ദ്ര നേതൃത്വമാണ് ഈ നീക്കത്തിന് ചുക്കാന്‍ പിടിക്കുന്നത്. ഇതിനിടെ യുഡിഎഫില്‍ നിന്നുള്ള കേരളാ കോണ്‍ഗ്രസിന്റെ വഴിപിരിയല്‍ വലിയ ക്രമസമാധാന പ്രശ്നമാകുമെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. കോട്ടയത്തും പത്തനംതിട്ടയിലും പ്രശ്നസാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍. മാണിയുമായി ഏറ്റുമുട്ടലിനില്ലെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കുമ്പോഴും യൂത്ത് കോണ്‍ഗ്രസും കെ എസ് യുവും മാണിക്കെതിരെ രണ്ടും കല്‍പ്പിച്ചാണ്. ഈ രാഷ്ട്രീയ സാഹചര്യത്തെ ശ്രദ്ധയോടെ വീക്ഷിക്കാനാണ് ഇടതുപക്ഷത്തിന്റെ തീരുമാനം.
യു.ഡി.എഫ്. വിട്ട കേരളാ കോണ്‍ഗ്രസിനേയും മാണിയേയും തള്ളാനും കൊള്ളാനുമാകാതെ മുസ്ലിംലീഗ് നില്‍ക്കുമ്പോള്‍ യു.ഡി.എഫ്. ബന്ധം വിടുന്നതിനു മുമ്പ് കെ.എം. മാണി ബിജെപി നേതാക്കളുമായി നടത്തിയത് പത്തോളം അനൗദ്യോഗിക ചര്‍ച്ചകള്‍. ബാര്‍ കോഴ കേസില്‍ കെ.എം. മാണിക്കെതിരേ ഉയര്‍ന്ന ആരോപണം നിലനില്‍ക്കുകയാണെന്നു ബിജെപി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ വ്യക്തമാക്കിയത് എന്‍.ഡി.എ. പ്രവേശനത്തെ അത്ര എളുപ്പമാക്കുന്നുമില്ല. എന്നാല്‍ മാണി ഗ്രൂപ്പിനെ ഒപ്പം കൂട്ടണമെന്ന നിലപാടാണ് ചില ബിജെപി. നേതാക്കള്‍ക്കുള്ളത്. ജോസ് കെ. മാണിക്കു കേന്ദ്രമന്ത്രിപദം ഉള്‍പ്പെടെ ലക്ഷ്യമിട്ടാണ് ഈ നീക്കമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ മാണി ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നാണ് സൂചന. ഇക്കാര്യം അടുത്ത നേതാക്കളോട് മാണി തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
ബിജെപിയുമായുള്ള ചങ്ങാത്തം കേരളാ കോണ്‍ഗ്രസിന്റെ അടിത്തറയായ കത്തോലിക്കാ സഭ നീക്കത്തെ പിന്തുണയ്ക്കുമോ എന്നതു നിര്‍ണായകമാണ്. കേരളാ കോണ്‍ഗ്രസിന്റെ വോട്ട് ബാങ്കിനെ ഈ തീരുമാനം ബോധ്യപ്പെടുത്തുക എളുപ്പമാവില്ല. യു.ഡി.എഫ്. ബന്ധം വിടുന്നതിനു മുമ്പ് കെ.എം. മാണി ബിജെപി നേതാക്കളുമായി നടത്തിയത് പത്തോളം അനൗദ്യോഗിക ചര്‍ച്ചകളാണ്. കോട്ടയം കളത്തിപ്പടിയിലെ ധ്യാനകേന്ദ്രത്തില്‍ പോകുന്നതിന് രണ്ടു ദിവസം മുമ്പ് ബിജെപി. സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ മാണിയെ പാലായിലെത്തി കണ്ടിരുന്നു. യു.ഡി.എഫ് മുന്നണി ബന്ധം അവസാനിപ്പിച്ച് പുറത്തുവന്നാല്‍ മറ്റു കാര്യങ്ങളെ സംബന്ധിച്ച് ചര്‍ച്ചയാകാമെന്നാണ് കുമ്മനം വ്യക്തമാക്കിയത്. മാണിയും കൂട്ടരും യു.ഡി.എഫ് വിട്ടതോടെ ചര്‍ച്ചകള്‍ വീണ്ടും സജീവമാകും. അതിനപ്പുറം ഒന്നും നടക്കില്ല. മാണിയെ ഒപ്പംകൂട്ടി വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനാണ് ബിജെപി ലക്ഷ്യം. എന്‍.ഡി.എയിലെ മുഖ്യകക്ഷിയായ ബി.ഡി.ജെ.എസിനും മാണി എത്തുന്നതിനോടു അനുകൂല നിലപാടാണുള്ളത്.
അതിനിടെ മുന്നണികളുടെ ഭാഗമായല്ലാതെ ഒറ്റയ്ക്കുനില്‍ക്കാന്‍ പാര്‍ട്ടിക്കു ഭയമില്ലെന്ന് കെ.എം. മാണിയും പറയുന്നു. 1965ലും 67ലും 70ലും പാര്‍ട്ടി ഒറ്റയ്ക്കുനിന്നു ശക്തിതെളിയിച്ചതാണ്. പ്രതിസന്ധികളുണ്ടാകുമെന്നറിഞ്ഞുതന്നെയാണ് ഒറ്റയ്ക്കുനില്‍ക്കാന്‍ തീരുമാനിച്ചത്. ആരു ചര്‍ച്ചയ്ക്കുവന്നാലും മുന്നണിവിടാനുള്ള തീരുമാനം മാറ്റില്ല. എല്‍.ഡി.എഫില്‍ കയറിപ്പറ്റാന്‍ ശ്രമിക്കുന്നെന്ന ആക്ഷേപത്തില്‍ കഴമ്പില്ല. യു.ഡി.എഫിന് അധികാരം ലഭിച്ചിരുന്നെങ്കില്‍ മാണി മുന്നണിവിടുമായിരുന്നോയെന്ന് രമേശ് ചെന്നിത്തല ചോദിച്ചത് അദ്ദേഹത്തിന്റെ മനസ്സിന്റെ തോന്നലില്‍നിന്നാണ്. തദ്ദേശസ്ഥാപനങ്ങളില്‍ യു.ഡി.എഫുമായി ചേര്‍ന്നുള്ള ഭരണം സംബന്ധിച്ച് അന്തിമതീരുമാനമായിട്ടില്ല. ഇക്കാര്യങ്ങള്‍ മണ്ഡലംകമ്മിറ്റികള്‍ തീരുമാനിക്കട്ടെയെന്ന നിലപാടാണ് കേരളാ കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. അടുത്തദിവസങ്ങളില്‍ത്തന്നെ മണ്ഡ!ലംകമ്മിറ്റികള്‍ ചേരുമെന്നും മാണി അറിയിച്ചിട്ടുണ്ട്. ഇടത് പക്ഷം അനുകൂലമാകുമെന്നും ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഇടത് മുന്നണിയുടെ ഭാഗമായി മത്സരിക്കാമെന്നുമാണ് മാണിയുടെ മനസ്സിലുള്ളത്. അതിന് മുമ്പ് ബാര്‍ കോഴയുടെ പുകമറ മാറുമെന്നും പ്രതീക്ഷിക്കുന്നു. ബാര്‍ കോഴയില്‍ മാണി കുറ്റവിമുക്തനായാല്‍ ഇടതുപക്ഷത്തിനും സഹകരണത്തിന് എതിര്‍പ്പില്ലാതെയാകും.
കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളെല്ലാം തന്നെ മാണിക്കെതിരെ ആഞ്ഞടിച്ചിട്ടും മാണിയെ ഉടന്‍ എതിര്‍ക്കേണ്ടെന്നാണു മുസ്ലിംലീഗ് നിലപാട്. കെ.എം. മാണിയുമായി അടുത്ത വ്യക്തി ബന്ധം പുലര്‍ത്തുന്ന ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നിര്‍ദ്ദേശപ്രകാരമാണിത്. മാണിയുമായി ഒരുപ്രാവശ്യംകൂടി സംസാരിച്ച് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിക്കാനാണു ലീഗിന്റെ ശ്രമം. എന്നാല്‍ സാധ്യത കുറവാണെരന്ന നിലപാടിലാണു ഭൂരിപക്ഷം ലീഗ് നേതാക്കളും. മാണിക്കും കോണ്‍ഗ്രസിനും ഇടയിലുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹരിക്കാമെന്നായിരുന്നു ലീഗിന്റെ പ്രതീക്ഷയും. കടുത്ത തീരുമാനമെടുക്കാനുള്ള സാധ്യത മാണി കുഞ്ഞാലിക്കുട്ടിയോടും വ്യക്തമാക്കിയിരുന്നില്ല. ഈ സാഹചര്യത്തിലാണ് മുസ്ലിം ലീഗ് സമവായ ചര്‍ച്ചകള്‍ നടത്തുന്നത്. പ്രത്യേക ബ്ലോക്കായി നിയമസഭയില്‍ മാറുന്ന മാണിയെ ഭാവിയിലെങ്കിലും യുഡിഎഫില്‍ കൊണ്ടുവരികെയാണ് ലീഗിന്റെ ലക്ഷ്യം. ക്രൈസ്തവ ന്യൂനപക്ഷ വോട്ടുകള്‍ ബിജെപിയിലേക്ക് പോകാതിരിക്കാനാണ് ഇത്.
മാണി ബജറ്റവതരിപ്പിക്കുന്നതു തടയാന്‍ പ്രതിപക്ഷം പാഞ്ഞടുത്തപ്പോള്‍ അവരെ യു.ഡി.എഫ്. എംഎല്‍എ.മാര്‍ ചങ്കുനല്‍കിയാണു തടഞ്ഞതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. എന്നാല്‍, അദ്ദേഹം മുന്നണിവിട്ടത് വ്യക്തമായ കാരണംപറയാതെയാണ്. മാണി പറഞ്ഞ കാരണങ്ങള്‍ 34 വര്‍ഷത്തെ ബന്ധം മുറിക്കാന്‍ മതിയായവയല്ലെന്നും രമേശ് പറഞ്ഞു. ബാര്‍ കോഴ കേസില്‍ അദ്ദേഹം കുറ്റക്കാരനല്ലെന്നാണ് അന്നുമിന്നും തന്റെ വിശ്വാസം. മന്ത്രിയെന്ന നിലയില്‍ വിജിലന്‍സ് അന്വേഷണത്തില്‍ താന്‍ ഇടപെട്ടിട്ടില്ല. താന്‍ ആഭ്യന്തരമന്ത്രിയായിരിക്കെത്തന്നെയാണ് വിജിലന്‍സ് അദ്ദേഹത്തെ കുറ്റവിമുക്തനാക്കിയത്. അദ്ദേഹത്തിനെതിരെ കോണ്‍ഗ്രസ് നേതാക്കള്‍ ഗൂഢാലോചന നടത്തിയെന്ന് കേരളാ കോണ്‍ഗ്രസ് കണ്ടെത്തിയിട്ടുണ്ടെങ്കില്‍ അതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍ കേരളാ കോണ്‍ഗ്രസ്എമ്മിനെ ഒരു കാരണവശാലും ഇനി യു.ഡി.എഫിലേക്കു തിരിച്ചുവിളിക്കരുതെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ് ആവശ്യപ്പെട്ടു. പുകഞ്ഞകൊള്ളി പുറത്തുതന്നെ. മുന്നണിവിടാനുള്ള ഒരുസാഹചര്യവുമില്ലാത്തപ്പോള്‍ പുതിയ മേച്ചില്‍പ്പുറങ്ങള്‍തേടിയാണ് അവര്‍ പോയത്. ഇതിനെ ഒരു വെല്ലുവിളിയായിത്തന്നെ സ്വീകരിക്കണമെന്നും യൂത്ത് കോണ്‍ഗ്രസ് പറയുന്നു. ഇത് തന്നെയാണ് കെ എസ് യുവിന്റേയും നിലപാട്.
ഈ പശ്ചാത്തലത്തില്‍ യു.ഡി.എഫുമായുള്ള മാണിയുടെ വഴിപിരിയില്‍ സംസ്ഥാനത്തെ ക്രമസമാധാനപ്രശ്നമായി മാറുമെന്ന് പൊലീസ് വിലയിരുത്തുന്നു. മാണിയുടെ നീക്കം യു.ഡി.എഫിനെയുംകോണ്‍ഗ്രസിനെയും മാത്രമല്ല, സംസ്ഥാനത്തെ പൊതുവേ സംഘര്‍ഷഭരിതമാക്കും. മാണി നിര്‍ണ്ണായക തീരുമാനം എടുത്ത ഇന്നലെത്തന്നെ പലേടത്തും സംഘര്‍ഷത്തിനുള്ള അവസരങ്ങള്‍ ഒരുങ്ങിയെങ്കിലും അതൊക്കെ നേതൃത്വം ഇടപെട്ട് തടഞ്ഞിരുന്നു. തദ്ദേശസ്ഥാപനങ്ങളില്‍ അവിടുത്തെ സാഹചര്യങ്ങള്‍ വിലയിരുത്തി ഉചിതമായ തീരുമാനം എടുക്കാന്‍ ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് നിര്‍ദ്ദേശം നല്‍കിക്കഴിഞ്ഞു. പരമാവധി ഇടതുമുന്നണിയുമായി ചേര്‍ന്ന് ഭരിക്കാന്‍ കഴിയുമോയെന്ന് പരിശോധിക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
അതിന് കഴിയുന്നിടത്തെല്ലാം അത്തരത്തിലുള്ള നീക്കങ്ങള്‍ക്ക് ശ്രമിക്കാം. ഇടതുമുന്നണി പറ്റാത്തിടത്ത് ബിജെപിയുമായി ചേര്‍ന്ന് ഭരണം പിടിക്കാന്‍ കഴിയുമെങ്കില്‍ അതിനും തടസമില്ല. കഴിയുന്നത്ര യു.ഡി.എഫുമായുള്ള ബന്ധംവിചേഛദിക്കാന്‍ ശ്രമിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതുതന്നെ പല സ്ഥലങ്ങളിലൂം തര്‍ക്കങ്ങള്‍ക്കും കൈയേറ്റങ്ങള്‍ക്കും വഴിവയ്ക്കുമെന്നാണ് വിലയിരുത്തല്‍.
കേരള കോണ്‍ഗ്രസിന്റെ ഒരു നീക്കത്തിനോടും മുഖം തിരിഞ്ഞുനില്‍ക്കാന്‍ കോണ്‍ഗ്രസും തയാറല്ല. അടിയെങ്കില്‍ തിരിച്ചടിയെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. മാത്രമല്ല, മാണിയെ സമൂഹമദ്ധ്യത്തില്‍ കഴിയുന്നത്ര നാണം കെടുത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം.