തിരുവനന്തപുരം: കെ എം ഷാജിക്കെതിരെ കൂടുതൽ തെളിവുകൾ പുറത്ത് എന്നാണു പ്രത്ത് വരുന്ന റിപ്പോർട്ടുകൾ . ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയാണെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും തെളിഞ്ഞിരിക്കുകയാണ്. അനധികൃത സ്വത്ത് സമ്പാദനക്കേസിൽ കെ എം ഷാജിയ്ക്കെതിരെ നടപടികൾ ഉടൻ ഉണ്ടായേക്കും .ഷാജി വീട് നിര്‍മ്മിച്ചത് സ്ഥലം കയ്യേറിയെന്ന് തെളിഞ്ഞു. കെ എം ഷാജിയുടെ വീടിന് പുതിയ ഉടമകള്‍ ഉള്ളതായും തെളിഞ്ഞിരിക്കുകയാണ്.ക്രമപ്പെടുത്താനുള്ള അപേക്ഷ നല്‍കിയത് ആശാ ഷാജിക്കൊപ്പം രണ്ട് പേര്‍ കൂടി ചേര്‍ന്ന്. സമീപത്തെ രണ്ട് സ്ഥലമുടകളാണ് അപേക്ഷ നല്‍കിയത്. ഇതോടെ ഇവരുടെ ഭൂമി കയ്യേറിയാണ് ഷാജി വീട് നിര്‍മ്മിച്ചതെന്ന് വ്യക്തമായിരിക്കുകയാണ്.
കേസില്‍ ഷാജിയെ വിജിലന്‍സ് വീണ്ടും ചോദ്യം ചെയ്തിരുന്നു. വിജിലന്‍സ് നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊതുമരാമത്ത് വകുപ്പ് കെ എം ഷാജിയുടെ വീട് അളന്നിരുന്നു. ഇതില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഷാജിയെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം തുടര്‍ന്നു.
പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലായിരുന്നു വീട് അളന്നത്. വീട്ടിനകത്തെ ആഢംഭര വസ്തുക്കളുടേയും ,ഫര്‍ണിച്ചറുകളുടേയും വില തിട്ടപ്പെടുത്തുകയും ചെയ്തു .
വീട് നിര്‍മ്മാണത്തില്‍ വന്‍ ക്രമക്കേട് നടത്തിയതായി അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടു. ഇതിനെ തുടര്‍ന്നാണ് ഷാജിയെ മൂന്നാം വട്ടം ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. കോഴിക്കോട്ടെ വിജിലന്‍സ് ഓഫീസില്‍ ഡിവൈഎസ്പി ജോണ്‍സറെ നേതൃത്വത്തില്‍ ചോദ്യം ചെയ്യല്‍ മൂന്ന് മണിക്കൂറോളം നീണ്ടു .
കണ്ണൂരിലെ വീട്ടില്‍ നിന്നും പിടിച്ച 50 ലക്ഷത്തത്തോളം രൂപയുമായി ബന്ധപ്പെട്ട് ഷാജി സമര്‍പ്പിച്ച രേഖകള്‍ സംബന്ധിച്ചും സംശയം ഉയര്‍ന്നിരുന്നു. ഇതില്‍ പല രേഖകളും വ്യാജമാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
കോഴിക്കോട്, കണ്ണൂര്‍ വയനാട് എന്നിവിടങ്ങളിലെ സ്വത്തുക്കളുടേയും ബിസിനസിന്റേയും തെളിവുകളും ഷാജി നല്‍കിയിരുന്നു. എന്നാല്‍ ഇതിന് പുറമെ വിജിലന്‍സ് സ്വയം കുറെ തെളിവുകള്‍ ശേഖരിച്ചു. ഈ തെളിവുകളും ഷാജിയുടെ മൊഴിയും തമ്മില്‍ വൈരുധ്യമുണ്ടെന്നാണ് കണ്ടെത്തല്‍.
എം.എല്‍.എയായിരിക്കെ കണ്ണൂര്‍ അഴിക്കോട്ടെ സ്‌കൂളിന് പ്ലസ് ടു അനുവദിക്കാന്‍ മാനേജ്‌മെന്റില്‍ നിന്ന് 25 ലക്ഷം രൂപ കോഴ വാങ്ങിയ പരാതിയില്‍ ഷാജിക്കെതിരെ അന്വേഷണം നടക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന ആക്ഷേപം ഉയര്‍ന്നത്.