കൊച്ചി നഗരമധ്യത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു

കൊച്ചി: കൊച്ചി നഗരത്തില്‍ ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. ആലപ്പുഴ വട്ടപ്പിള്ളി സക്കറിയ ബസാറില്‍ നവരേജ് പുരയിടത്തിലെ സുമയ്യ(27) ആണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പുന്നപ്ര സ്വദേശിയായ ഓട്ടോ ഡ്രൈവര്‍ വടക്കെ ചേന്നാട്ടുപറമ്പില്‍ സജീറിനെ(32) പൊലീസ് അറസ്റ്റ് ചെയ്തു.

ഇന്ന് വൈകിട്ട് അഞ്ചുമണിയോടെയാണ് സംഭവം. സജീറും സുമയ്യയും തമ്മില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. സുമയ്യ എറണാകുളത്ത് ഹോസ്റ്റല്‍ വാര്‍ഡനായി ജോലി നോക്കിവരുകയായിരുന്നു. സജീര്‍ പുന്നപ്രയിലെ വീട്ടിലും സുമയ്യ ജോലിചെയ്യുന്ന ഹോസ്റ്റലിലുമാണ് താമസിച്ചിരുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇരുവരും ബുധനാഴ്ച റോഡരികില്‍ സംസാരിച്ചുകൊണ്ട് നില്‍ക്കുന്നത് നാട്ടുകാര്‍ കകണ്ടിരുന്നു. സംസാരിക്കുന്നതിനിടയിലാണ് യുവതിക്ക് കുത്തേറ്റത്. നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വയറിനേറ്റ ആഴത്തിലുള്ള മുറിവാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. സജീറിനെ പലാരിവട്ടം സ്‌റ്റേഷനില്‍ ചോദ്യം ചെയ്യുകയാണ്.

Top