കണ്ണൂര്‍: കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള ക്ഷേത്രങ്ങളിലേക്കുള്ള ശാന്തി നിയമനത്തിന്റെ റാങ്ക് ലിസ്റ്റ് ദേവസ്വം റിക്രൂട്ട്മന്റ് ബോര്‍ഡ് പ്രസിദ്ധീകരിച്ചു. 198 പേരുടെ ജനറല്‍ ലിസ്റ്റില്‍ ഇത്തവണ 142 പേരോളം അബ്രാഹ്മണരാണ്. സര്‍ക്കാരിന്റെ പുരോഗമനപരത അറിയിക്കാനുള്ള വലിയോരു മാര്‍ഗ്ഗമാണ് ഇപ്പോഴത്തെ ദേവസ്വം ശാന്തി നിയമനം.
പി.എസ്.സി. മാതൃകയില്‍ ഒ.എം.ആര്‍. പരീക്ഷയും അഭിമുഖവും നടത്തിയാണ് ശാന്തി നിയമനപ്പട്ടിക ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് തയ്യാറാക്കിയത്. ഈഴവവിഭാഗത്തില്‍നിന്നുള്ള 34 പേരില്‍ 27 പേരും മെറിറ്റ് അടിസ്ഥാനത്തിലാണ് അര്‍ഹരായത്. ഒ.ബി.സി. വിഭാഗക്കാരായ ഏഴുപേരില്‍ രണ്ടുപേരും ധീവര സമുദായത്തിലെ നാലുപേരില്‍ രണ്ടുപേരും മെറിറ്റ് അടിസ്ഥാനത്തില്‍ യോഗ്യത നേടി. ഹിന്ദു നാടാര്‍, വിശ്വകര്‍മ സമുദായങ്ങളില്‍നിന്ന് ഓരോരുത്തരും അര്‍ഹരായി.
70 പേരെ നിയമിക്കാനാണ് ശുപാര്‍ശ. പിന്നാക്കവിഭാഗങ്ങളില്‍നിന്ന് നിയമനപ്പട്ടികയില്‍ ഇടംനേടിയ 54 പേരില്‍ 31 പേര്‍ മെറിറ്റ് പട്ടികയില്‍ ഉള്‍പ്പെട്ടവരാണ്. മുന്നാക്കവിഭാഗത്തില്‍നിന്ന് 16 പേരാണ് യോഗ്യത നേടിയതെന്ന് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ എം. രാജഗോപാലന്‍ നായര്‍ അറിയിച്ചു. അഴിമതിക്ക് അവസരം നല്‍കാതെ യോഗ്യതയും സംവരണവും കണക്കിലെടുത്താണ് പട്ടിക തയ്യാറാക്കിയതെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.
നേരത്തേ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ ആറ് ദളിതരടക്കം 36 അബ്രാഹ്മണശാന്തിമാരെ നിയമിച്ചിട്ടുണ്ട്. ഈ നിയമനങ്ങളിലൂടെ സര്‍ക്കാര്‍ ഇപ്പോള്‍ നേരിടുന്ന പ്രതസന്ധി തരണം ചെയ്ത് പോകാനാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.
ശബരിമല വിവാദങ്ങളില്‍ സുപ്രധാനമായി ഉന്നയിക്കപ്പെടുന്ന ഒരു കാര്യമാണ് ശബരിമലയിലെ മേല്‍ശാന്തി നിയമനം മലയാള ബ്രാഹ്മണര്‍ക്ക് മാത്രമാക്ക് നോട്ടിഫിക്കേഷന്‍ ഇറക്കേണ്ടി വരുന്നത്. സുപ്രീം കോടതി വിധിയോയെ ഈ ബ്രാഹ്മണ അപ്രമാദിത്വം ശബരിമലയില്‍ അവസാനിക്കും എന്നതാണ് ഇപ്പോള്‍ നടക്കുന്ന സമരത്തിന്റെ കാതലെന്ന് സാമൂഹ്യ നിരീക്ഷകര്‍ കരുതുന്നു. എന്നാല്‍ ഈ വിഷയം മറച്ചുവച്ചാണ് ആചാരം അനുഷ്ഠാനം എന്നൊക്കെ അണികളെക്കൊണ്ട് ശരണം വിളിപ്പിക്കുന്നത്.
എന്നാല്‍, ശബരിമല സമരത്തിനെതിരായ ശക്തമായ നീക്കമാണ് സര്‍ക്കാരിന്റെ ദേവസ്വം നിയമന ലിസ്റ്റ്. അബ്രാഹ്മണര്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നത് ശബരിമലയില്‍ ഉള്‍പ്പെടെ ശാന്തി നിയമനത്തില്‍ മാറ്റം വരും എന്നതിന്റെ അറിയിപ്പാണ്. ശബരിമലയുടെ ഉടമസ്ഥാധികാരമൊക്കെ ഇല്ലാത്ത ഉടമ്പടികളുടെ പേരുപറഞ്ഞ് ചര്‍ച്ചയാക്കുന്നത് ബ്രാഹ്മണ മേല്‍്‌ക്കൊയ്മ തകരുമോ എന്ന ഭയം മൂലമാണ്.


