സിപിഐഎം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ കഴിയില്ല… കണ്ണുകള്‍ ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി നേതാവ് സരോജ് പാണ്ഡെയ്‌ക്കെതിരെ കേസെടുക്കണമെന്ന് കോടിയേരി

തിരുവനന്തപുരം: വിവാദ പ്രസംഗം നടത്തിയ ബിജെപി നേതാവ് സരോജ് പാണ്ഡെക്കെതിരെ കേസെഡടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കേരളത്തിലെ സിപിഎം പ്രവര്‍ത്തകരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കുമെന്ന് ബിജെപി നേതാവ് സരോജ് പാണ്ഡെ പറഞ്ഞിരുന്നു. ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്‌സഭ എംപിയുമാണ് സരോജ് പാണ്ഡെ. കലാപത്തിനുളള ആഹ്വാനമാണ് ബിജെപി നേതാവ് സരോജ് പാണ്ഡെ നടത്തിയത്. പ്രകോപനപരമായ പ്രസ്താവന നടത്തിയ നേതാവിനെതിരെ കേസെടുക്കണം. സിപിഐഎം പ്രവര്‍ത്തകരുടെ രോമത്തെപ്പോലും മുറിവേല്‍പ്പിക്കാന്‍ ആര്‍ക്കും കഴിയില്ലെന്നും കോടിയേരി പറഞ്ഞു.കേരളം ഭരിക്കുന്നത് തെമ്മാടികളാണെന്ന് പറഞ്ഞ ഗോവ മുഖ്യമന്ത്രി മനോഹര്‍ പരീക്കറെ മുഖ്യമന്ത്രി സ്ഥാനത്തു നിന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്താക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

കുംഹാരിയില്‍ നടന്ന ഒരു പൊതു ചടങ്ങിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു സിപിഐഎമ്മിനെതിരെ സരോജ് പാണ്ഡെ ഭീക്ഷണി ഉയര്‍ത്തിയത്.സിപിഐഎം ആക്രമണങ്ങളെ തുറന്ന് കാട്ടാനാണ് ജനരക്ഷാ യാത്ര നടത്തുന്നത്. വൈകാതെ സിപിഐഎം പ്രവര്‍ത്തകരുടെ വീടുകളില്‍ കയറി അവരുടെ കണ്ണുകള്‍ ചൂഴ്‌ന്നെടുക്കണമെന്നും സരോജ് പാണ്ഡെ പറഞ്ഞു. അമിത് ഷാ ഉദ്ഘാടനം ചെയ്ത ഈ റാലി കേരളത്തിന്റെ ഭാവി മാറ്റിയെഴുതുമെന്നും സരോജ് പാണ്ഡെ പറഞ്ഞു.കേരളത്തിലെ ഇടത് സര്‍ക്കാര്‍ ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും ഇല്ലെങ്കില്‍ സര്‍ക്കാരിനെ പിരിച്ചുവിടുമെന്നും മുന്‍ ദേശീയ മഹിള മോര്‍ച്ച നേതാവ് ഭീഷണി മുഴക്കി. ജനാധിപത്യത്തെ കൊല്ലുന്ന കേരള സര്‍ക്കാരിനെ കേന്ദ്രഭരണം ഉപയോഗിച്ച് പുറത്താക്കും.കേരളവും, ബംഗാളും ജനാധിപത്യ രീതിയില്‍ പ്രവര്‍ത്തിക്കണമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top