തൃക്കാക്കരയില്‍ എതിര്‍ ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാനായില്ല; ന്യൂനപക്ഷ വോട്ടിലും ചോര്‍ച്ചയുണ്ടായി: കോടിയേരി

തിരുവനന്തപുരം : യുഡിഎഫ് ശ്ക്തി കേന്ദ്രമായ തൃക്കാക്കര മണ്ഡലത്തില്‍ ഇത്തവണ ശക്തമായ മത്സരത്തിന് പാര്‍ട്ടി ശ്രമിച്ചെങ്കിലും എതിര്‍ ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ആയില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എസ്ഡിപിഐ,വെൽഫെയർ പാർട്ടി എന്നിവ സംഘടിതമായി യുഡിഎഫിനെ സഹായിച്ചു. ഇതിലൂടെ ന്യൂനപക്ഷങ്ങളിൽ നിന്നും എൽഡിഫിനു ലഭിക്കേണ്ട വോട്ടിൽ ചോർച്ച വന്നിട്ടുണ്ടെന്നും കോടിയേരി പറഞ്ഞു.

ന്യൂനപക്ഷ വോട്ടിലും ചോര്‍ച്ചയുണ്ടായെന്നും വാര്‍ത്ത സമ്മേളനത്തില്‍ കോടിയേരി പറഞ്ഞു. തൃക്കാക്കര മണ്ഡലം രൂപീകരിച്ച ശേഷം എന്നും ഇവിടെ യുഡിഎഫ് ആണ് ജയിച്ചു വരുന്നത്. എന്നാല്‍ ഇത്തവണ ശക്തമായ മത്സരത്തിന് പാര്‍ട്ടി ശ്രമിച്ചു. തുടര്‍ന്ന് ഇതിനായി ഇടതുമുന്നണി നല്ല രീതിയില്‍ പ്രവര്‍ത്തിച്ചു. എന്നാല്‍ എതിര്‍ചേരിയിലെ വോട്ടര്‍മാരെ ആകര്‍ഷിക്കാന്‍ ആയില്ല. ബിജെപി വോട്ട് യുഡിഎഫ് സ്വാധീനിച്ചു. ബിജെപി സ്ഥാനാര്‍ഥി തന്നെ അതു പറഞ്ഞിട്ടുണ്ട്. ട്വന്റി ട്വന്‌റിയുടെ വോട്ടും യുഡിഎഫിനു ലഭിച്ചു. ഇതിന് പുറമെ ഇതിന് പുറഫമെ എസ്ഡിപിഐ , ജമാ അത്ത് ഇസ്ലാമി വോട്ടും യുഡിഎഫിന് ലഭിച്ചു. അതുകൊണ്ട് ന്യൂനപക്ഷത്തില്‍ നിന്നും സാധാരണ കിട്ടിക്കൊണ്ടിരുന്ന വോട്ടില്‍ ചോര്‍ച്ചയുണ്ടായിയെന്നും കോടിയേരി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വയനാട്ടിൽ രാഹുൽ ഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ച സംഭവം അത്യന്തം അപലപനീയമാണെന്നും കോടിയേരി പറഞ്ഞു. ഇത്തരത്തിലൊരു സംഭവം ഉണ്ടാകാൻ പാടില്ലായിരുന്നു. അക്രമ സംഭവങ്ങൾ ജനങ്ങളിൽ നിന്ന് അകലാനെ ഉപകരിക്കൂ. ഇതെല്ലാം യു ഡി എഫിന് അനുകൂലമായി മാറുകയാണ്. സംഭവത്തിൽ സർക്കാർ എടുത്തത് മാതൃകപരമായ നടപടി. വയനാട്ടിലെ ബഫർസോൺ പ്രതിഷേധം പതിവാണ്. അത് ഇങ്ങനെ അകുമെന്ന് കരുതിയില്ല, സാധാരണ സമര രീതിയില്ല കഴിഞ്ഞ ദിവസം കണ്ടത്.

സംഭവത്തെ കുറിച്ച് വിശദമായി പരിശോധിക്കാൻ വയനാട് ജില്ലാ കമ്മിറ്റിയോട് ആവശ്യപ്പെട്ടുവെന്നും കോടിയേരി ബാലകൃഷ്ൺ പറഞ്ഞു. എസ് എഫ് ഐയെ ഭീകരവാദ സംഘടനയെന്ന് മുദ്രകുത്തി തകർക്കാൻ ശ്രമിക്കുകയാണ്. നാട്ടിൽ ഉടനീളം യുഡിഎഫ് ആക്രമണം അഴിച്ചു വിടുകയാണ്. എന്തും ചെയ്യാവുന്ന അവസ്ഥയിലേക്ക് യുഡിഎഫ് പോകുന്നു. സംഭവത്തിൽ പ്രതിപക്ഷ നേതാവ് സ്വീകരിക്കുന്ന സമീപനം അദ്ദേഹം സ്വയം പരിശോധിക്കണം’മെന്നും കോടിയേരി പറഞ്ഞു.

സ്വർണ്ണ കടത്തു കേസിൽ സർക്കാരിനെതിരെ നടത്തുന്ന പ്രചാരണത്തെ തുറന്ന് കാണിക്കുമെന്ന് കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. അതിന് വേണ്ടി പ്രചരണം ശക്തമാക്കും. ഓരോ ദിവസവും പുതിയ കഥ പ്രതിപക്ഷം പ്രചരിപ്പിക്കുകയാണ്. കേന്ദ്ര ഏജൻസികളെ മുൻ നിർത്തി സർക്കാരിനെ തകർക്കാൻ ശ്രമം നടക്കുന്നു. സ്വപ്ന സുരേഷിന്റെ ആരോപണങ്ങളിൽ ഞങ്ങൾക്ക് ഭയമില്ല. ആരോപണങ്ങൾ ഉണ്ടെങ്കിൽ അന്വേഷിക്കട്ടെ’എന്നും കോടിയേരി പറഞ്ഞു. ‘മുഖ്യമന്ത്രിയെ ആക്രമിക്കാൻ ശ്രമിച്ചത് തള്ളി പറയാൻ യുഡിഎഫ് തയ്യാറായിട്ടില്ല. ഇത് ഇരട്ടത്താപ്പാണ്. എന്തൊക്കെ പ്രശ്നങ്ങൾ ഉണ്ടായാലും ഇത്തരം പ്രവൃത്തികൾ ചെയ്യാൻ പാടില്ല. ഇക്കാര്യത്തിൽ സർക്കാർ നടപടി മാതൃകാപരമാണെന്നും കോടിയേരി വ്യക്തമാക്കി.

തൃക്കാക്കര യുഡിഫിന്റെ ഉറച്ച മണ്ഡലമാണ്. ഇത്തവണ ശ്കതമായ മത്സരം കാഴ്ചവെക്കാൻ പാർട്ടി തീരുമാനിച്ചു. എന്നാൽ എതിർച്ചേരിയിൽ നിന്നുളള വോട്ടർമാരെ സ്വാധീനിക്കാൻ സാധിച്ചില്ല. തൃക്കാക്കരയിലെ സംഘടനാപരമായ ധൗർബല്യം തോൽവിക്ക് ഇടയാക്കിയിട്ടുണ്ട്. ഇത് സംബന്ധിച്ചു പാർട്ടി വിശദമായി ചർച്ച ചെയ്യും. ബൂത്തുകളിൽ പ്രവർത്തിച്ചവർ ആ പ്രദേശത്ത് ഉണ്ടായിരുന്നവരല്ല. ബിജെപിയുടെ വോട്ട് കുറെ ഭാഗം യുഡിഎഫിനു ലഭിച്ചിട്ടുണ്ട്. ട്വന്റി-ട്വന്റി വോട്ട് പൂർണമായും യുഡിഎഫിന് ലഭിച്ചിട്ടുണ്ട്. എസ്ഡിപിഐ, ജമാഅത്ത് സംഘടനയുടെ വെൽഫെയർ പാർട്ടി എന്നിവ സംഘടിതമായി തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ സഹായിച്ചു. അതിനാൽ എൽഡിഎഫിന് ന്യൂനപക്ഷ വോട്ടുകൾ കുറഞ്ഞു പോയിട്ടുണ്ട്’. ന്യൂനപക്ഷങ്ങളെ തന്നെ ഭിന്നിപ്പിക്കാനാണ് ബിജെപി കേരളത്തിൽ ശ്രമിക്കുന്നതെന്നും കോടിയേരി പറഞ്ഞു. നേരത്തെ തെരഞ്ഞെടുപ്പുകളിൽ എൽഡിഫ്, യുഡിഎഫ്, ബിജെപി ആയിരുന്നെങ്കിൽ ഇത്തവണ യുഡിഫും ബിജെപിയും ഒന്നിച്ചു നിൽക്കുന്ന സ്ഥിതിയാണ് ഉണ്ടായത്.

Top