കൊച്ചി: കോടിയേരി ബാലകൃഷ്ണന്റെ പ്രസംഗം വിവാദമായതിനു പിന്നാലെ താന്‍ പറഞ്ഞതില്‍ ഒരു തെറ്റുമില്ലെന്ന് കോടിയേരി പറയുന്നു. വിവാദ പ്രസംഗത്തില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പയ്യന്നൂരിലെ പ്രസംഗത്തില്‍ നിയമവിരുദ്ധമായ യാതോന്നും ഇല്ലെന്നും കണ്ണില്‍ തട്ടിയ ഈച്ചയെ തട്ടിക്കളയാന്‍ മാത്രമേ പറഞ്ഞിട്ടുളളുവെന്നും കോടിയേരി പറഞ്ഞു.
ഗീതാ ഗോപിനാഥിനെ ഉപദേശകയായി നിയമിച്ചത് പാര്‍ട്ടിയാണ്. എല്ലാവരുടെയും കഴിവുകള്‍ ഉപയോഗപ്പെടുത്തുകയാണ് ലക്ഷ്യമെന്നും ഉപദേഷ്ടാക്കളുടെ ഉപദേശം അനുസരിച്ച് മാത്രം ഭരിക്കുന്ന സര്‍ക്കാരല്ല ഇപ്പോള്‍ നിലവില്‍ ഉളളതെന്നും കോടിയേരി പറഞ്ഞു. മാധ്യമങ്ങളെ വിലക്കിയ നടപടി പുനപരിശോധിക്കണമെന്നും നിഷ്പക്ഷമായ മാധ്യമ പ്രവര്‍ത്തനം സാധ്യമാക്കണമെന്നും കോടിയേരി പറഞ്ഞു.
കോടിയേരി ബാലകൃഷ്ണന്റെ പയ്യന്നൂരിലെ വിവാദ പ്രസംഗത്തിന്റെ ഉളളടക്കം പരിശോധിക്കാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കിയിരുന്നു. പ്രത്യേക അന്വേഷണ സംഘമാണ് കേസെടുക്കണോ എന്നു തീരുമാനിക്കുന്നതിനു വേണ്ടി പ്രസംഗം പരിശോധിക്കുന്നത്. ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍ നല്‍കിയ പരാതിയില്‍യിലാണ് നടപടി. കോടിയേരിയുടെ വിവാദ പ്രസംഗത്തിന്റെ പൂര്‍ണ രൂപം സംഘം പരിശോധിക്കും. കേസെടുക്കുന്ന കാര്യം നിയമോപദേശത്തിന് ശേഷം തീരുമാനിക്കുമെന്നും ഡിജിപി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണം. പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന കൊടിയേരിയുടെ പ്രസംഗമാണ് വിവാദമായത്. അക്രമങ്ങള്‍ പ്രതിരോധിക്കാന്‍ യുവതിയുവാക്കള്‍ക്ക് പരിശീലനം നല്‍കണമെന്നും കൊടിയേരി കണ്ണൂരില്‍ പറഞ്ഞു.
ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ആരോപിച്ചു. ഇത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു.പാര്‍ട്ടി കേന്ദ്രങ്ങളില്‍ അക്രമിക്കാനെത്തുന്നവരെ പ്രതിരോധിക്കണമെന്ന സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വിവാദ പരാമര്‍ശത്തെ ന്യായികരിച്ച് പി ജയരാജന്‍ രംഗത്തെത്തിയിരുന്നു. കോടിയേരിയുടെ പ്രസംഗം വളച്ചൊടിക്കുകയായിരുന്നുവെന്ന് പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ അക്രമികളെ ജനകീയമായി പ്രതിരോധിക്കണമെന്നാണ് കോടിയേരി പറഞ്ഞത്. ആക്രമത്തിനുള്ള ആഹ്വാനമായി പ്രസംഗത്തെ വളച്ചൊടിക്കുകയായിരുന്നു. ആര്‍എസ്എസ്സിന്റെ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തണമെന്നാണ് കോടിയേരി പറഞ്ഞതെന്നും പി ജയരാജന്‍ അഭിപ്രായപ്പെട്ടു.
പാടത്ത് പണി വരമ്പത്ത് കൂലി എന്ന നിലയില്‍ തിരിച്ചടിക്കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ നിലപാടില്‍ തെറ്റില്ലെന്ന് മന്ത്രി കെകെ ശൈലജ യും അഭിപ്രായപ്പെട്ടിരുന്നു. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ സ്വയം പ്രതിരോധം തീര്‍ക്കാന്‍ കായികമായും മാനസികമായും കരുത്താര്‍ജ്ജിക്കണമെന്നും കെകെ ശൈലജ പറഞ്ഞു. കോടിയേരി ബാലകൃഷ്ണന്റെ പ്രസ്താവനയെ തളളി സിപിഐ അംഗവും കൃഷിമന്ത്രി വിഎസ് സുനില്‍ കുമാര്‍ രംഗത്തു വന്നിരുന്നു. പാടത്ത് പണി വരമ്പത്ത് കൂലി എന്നത് സര്‍ക്കാരിന്റെ നയമല്ലെന്ന് വി എസ് സുനില്‍ കുമാര്‍ പറഞ്ഞു. സര്‍ക്കാര്‍ അക്രമത്തെ പ്രോത്സാഹിപ്പിക്കില്ലെന്നും മന്ത്രി പ്രതികരിച്ചിരുന്നു.
ധന്‍രാജ് കൊലപാതകത്തില്‍ പൊലീസ് പ്രതികള്‍ക്കൊപ്പമാണെന്നും ഇത് അംഗീകരിക്കാനാകില്ലെന്നും ഇത്തരം സമീപനങ്ങളില്‍ നിന്നും പൊലീസ് പിന്മാറണമെന്നും കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. ആര്‍എസ്എസ് അക്രമത്തിനെതിരെ സിപിഎം സംഘടിപ്പിച്ച പൊതുയോഗത്തിലയിരുന്നു വിവാദ പരമാര്‍ശം . ജൂലൈ 11 നു രാത്രിയാണ് പയ്യന്നൂരില്‍ സിപിഎം പ്രവര്‍ത്തകനായ സി.വി. ധനരാജും ബിജെപി പ്രവര്‍ത്തകനായ സി.കെ. രാമചന്ദ്രനു കൊല്ലപ്പെട്ടത്.