കണ്ണൂര്‍: സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വിടവാങ്ങിയിട്ട് ഇന്നേക്ക് ഒരു വര്‍ഷം. കോടിയേരി അന്ത്യവിശ്രമം കൊളളുന്ന കണ്ണൂര്‍ പയ്യാമ്പലത്ത് സ്മൃതി കുടീരം രാവിലെ അനാച്ഛാദനം ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍, ഇപി ജയരാജന്‍ തുടങ്ങിയ നേതാക്കളും കോടിയേരിയുടെ കുടുംബവും പങ്കെടുക്കും.
ഇ കെ നായനാരുടെയും ചടയന്‍ ഗോവിന്ദന്റെയും കുടീരങ്ങള്‍ക്ക് നടുവിലാണ് കോടിയേരി സ്മൃതി മണ്ഡപം. വൈകീട്ട് തലശ്ശേരിയില്‍ നടക്കുന്ന അനുസ്മരണ സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. തളിപ്പറമ്പിലെ അനുസ്മരണ സമ്മേളനത്തില്‍ എം വി ഗോവിന്ദന്‍ പങ്കെടുക്കും. മൂന്നാഴ്ച നീളുന്ന അനുസ്മരണ പരിപാടികളാണ് കണ്ണൂരില്‍ സിപിഎം സംഘടിപ്പിക്കുന്നത്.
കഴിഞ്ഞ കാല്‍നൂറ്റാണ്ട് കൊണ്ട് സിപിഐഎമ്മിന്റെ സാധാരണക്കാരായ അനുയായികളിലും പൊതുസമൂഹത്തിലും കോടിയേരി ബാലകൃഷ്ണന്‍ നേടിയെടുത്ത സമ്മിതി എടുത്ത് പറയേണ്ടതാണ്. കോടിയേരി ഉണ്ടായിരുന്നെങ്കില്‍ എന്നൊരു ആത്മഗതം പൊതുവെ ഇപ്പോഴും ഒരുതരം നിരാശാബോധത്തോടെ ഉയരുന്നതിന്റെ കാരണവും മറ്റൊന്നല്ല. കേരളത്തിലെ സിപിഐഎമ്മിന്റെ ചിരിക്കുന്ന മുഖം എന്നതായിരുന്നു പൊതുസമൂഹത്തില്‍ കോടിയേരിയുടെ സ്വീകാര്യതയുടെ ഏറ്റവും സവിശേഷമായ ഘടകം. ഏത് പ്രതിസന്ധിയും പാര്‍ട്ടിയായി നില്‍ക്കുന്ന സംഘാടന മികവിനെയാണ് പാര്‍ട്ടി അംഗങ്ങളും അനുയായികളും കോടിയേരിയായി കണ്ട് നെഞ്ചോട് ചേര്‍ത്തുപിടിച്ചിരുന്നത്. അതുകൊണ്ട് തന്നെയാണ് കോടിയേരിയുടെ ഒന്നാം ചരമവാര്‍ഷികം ഒരുതരം നിരാശബോധത്തോടെ ഇക്കൂട്ടരെല്ലാം ഓര്‍മ്മിച്ചെടുക്കുന്നത്.