കൊച്ചി:ആശുപത്രികളിൽ വിതരണം ചെയ്തിരുന്ന പൊതിച്ചോർ വിതരണം പരാതിമൂലം തടഞ്ഞതിൽ എൻ കെ പ്രേമചന്ദ്രന് എതിരെ പ്രതിഷേധം ശക്തമാകുന്നു. ആശുപത്രികളിൽ ഡിവൈഎഫ്‌ഐയുടെ പൊതിച്ചേർ വിതരണം തെരഞ്ഞെടുപ്പ് കഴിയും വരെ നിർത്തിവെയ്ക്കണമെന്നാവശ്യപ്പെട്ട് കൊല്ലത്തെ യുഡിഎഫ് സ്ഥാനാർത്ഥി എൻ കെ പ്രേമചന്ദ്രന്റെ പരാതി കൊടുത്തതിൽ ആണ് പ്രതിഷേധം . കൊല്ലത്തെ ആശുപത്രികളിലെ നിരവധി രോഗികൾക്കാണ് ഇത് തിരിച്ചടിയാകുന്നത്. ഇതിനെതിരെ നിരവധി രോഗികൾ രംഗത്തെത്തിയിരിക്കയാണ് .ഈ പൊതിച്ചോർ ശേഖരിക്കുന്നത് രാഷ്ട്രീയം ഇല്ലാതെ കോൺഗ്രസ് ,ബിജെപി മുസ്ലിം സമുദായം ഹിന്ദുക്കൾ എന്നിവരുടെ കുടുംബത്തിൽ നിന്നാണ് എന്നതും പ്രതിഷേധത്തിന് ആക്കം കൂട്ടുന്നു .
ഇന്ത്യയിലെ ഓരോരുത്തർക്കും മാസം മിനിമം വേതനം 12000 രൂപ ഉറപ്പുവരുത്തുന്ന മാനിഫെസ്റ്റോ ഇറക്കിയത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ ഗാന്ധിയാണ് .രാജ്യത്തെ പാവപ്പെട്ടവരുടെ അകൗണ്ടിൽ ഓരോരുത്തർക്കും 72000 രൂപ ഉറപ്പുവരുത്തും എന്നും പറഞ്ഞത് വിശപ്പിന്റെ രാഷ്ട്രീയം അറിഞ്ഞുകൊണ്ട് തന്നെയാണ്.ഇന്ത്യൻ രാഷ്ട്രീയത്തിൽ അത് വിപ്ലവകരമായ മാറ്റത്തിനാണ് തുടക്കം കുറിച്ചത് വിശക്കുന്നവന് ഭക്ഷണം കൊടുക്കുന്നവൻ ആണ് ദൈവവും .ഉത്തരേന്ത്യയിൽ ജിഎസ്ടിയും നോട്ടു നിരോധനവും കൊണ്ട് തകർന്ന കരിമ്പ് കർഷകരും കർഷക കുടുംബങ്ങളും രാഹുൽ ഗാന്ധിക്കും കോൺഗ്രസിനും പിന്നിൽ അണിനിരക്കുന്നതും ഈ വിശപ്പിനെതിരെയുള്ള പോരാട്ടത്തിൽ ‘കൈ ‘കോർത്തുകൊണ്ടാണ്.ആ രാഷ്ട്രീയം അറിയാതെ വിശക്കുന്നവരുടെ കഞ്ഞിയിൽ കല്ലിട്ട ചീപ്പ് ഇലക്ഷൻ പ്രചാരണ രാഷ്ട്രീയം കളിച്ച എൻ കെ പ്രേമചന്ദ്രന് എതിരെ പ്രതിഷേധം ശക്തമാവുകയാണ്
പ്രേമചന്ദ്രൻ തെറ്റ് തിരുത്തി മാപ്പു പറയണം എന്നാണ് പൊതുവികാരം .ഒരുപക്ഷെ പ്രേമചന്ദ്രൻ വിജയിക്കാം തോൽക്കാം പക്ഷെ പ്രേമചന്ദ്രൻ ഉയർത്തിയ രാഷ്ട്രീയ നീക്കം അമ്പേ പരാജയം ആണ് .വയനാട്ടിൽ മത്സരിക്കുന്ന രാഹുൽ ഗാന്ധി പരസ്യമായിട്ടാണ് പറഞ്ഞത് സി.പി.എം എന്തും എനിക്കെതിരെ പറഞ്ഞുകൊള്ളട്ടെ ‘ഞാൻ അവർക്ക് എതിരെ ഒന്നും പറയില്ല എന്ന് …അത്രയും വിശാലമായ കാഴ്ച്ചപ്പാടുള്ള രാഹുൽ ഗാന്ധി നയിക്കുന്ന കോൺഗ്രസ് മുന്നണിയിലെ ഒരു ഘടകകഷി ‘ജാഗ്രത ‘കാണിക്കണമായിരുന്നു എന്നാണ് ഭൂരിപക്ഷം കോൺഗ്രസുകാരുടെയും വികാരം
ബാലഗോപാലിന്റെ പേരുള്ള ബാഡ്ജ് ധരിച്ച് പൊതിച്ചോർ വിതരണം ചെയ്തു എന്നാണ് യുഡിഎഫ് പരാതിയും ആരോപണവും . .പൊതിച്ചോറിൽ ഇടതുപക്ഷം രാഷ്ട്രീയം കാട്ടി എങ്കിൽ അതിനെ പ്രചാരണ ആയുധം ആക്കി ജനതയോട് പറയാമായിരുന്നു .അത് പൊതിച്ചോർ നിരോധിക്കാനുള്ള നീക്കമായ പരാതിക്ക് വഴിതെളിക്കരുതായിരുന്നു എന്നാണ് പൊതുവെ ഉയരുന്ന ആക്ഷേപം .പാരാതികൊടുത്തപ്പോൾ സി.പി.എം അല്ലാത്ത കോൺഗ്രസ്സിലെയും പ്രേമചന്ദ്രന്റെ പാർട്ടിയിലെയും പലർക്കും ഭക്ഷണം നഷ്ടമായി . വോട്ടർമാർ അല്ലാത്ത കൊച്ചുകുട്ടികളും നിരാലമ്പർ ആയവർക്കും ഭക്ഷണം കിട്ടാതെ വന്നു . അതിനു കാരണക്കാരൻ കോൺഗ്രസ് മുന്നണിയിലെ പ്രേമചന്ദ്രൻ ആണ് എന്ന് പരക്കെ പ്രചാരണം ഉയരുമ്പോൾ ആർക്കാണ് നഷ്ടം ?
കുട്ടികളുടെയും രോഗികളുടെയും ശാപം പ്രേമചന്ദ്രനെ വേട്ടയാടും !!..വർഷങ്ങളായി ഒരു മുടക്കവുമില്ലാതെ എത്തിയിരുന്ന ചോറാണെന്നും ഇത് നിർത്താൻ പാടില്ലെന്നും രോഗികൾ പറയുന്നു. ഏത് മഴയത്തും വെയിലത്തും ഇവിടെ ചോറെത്തിയിട്ടുണ്ട്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും അത് വലിയ ആശ്വാസമാണ്. ദൈവത്തെ വിളിച്ചുകൊണ്ട് ഇരു കൈയും നീട്ടിയാണ് അവർ ഭക്ഷണം വാങ്ങി കഴിക്കുന്നത്. അത് ഇല്ലാതാക്കുന്ന പ്രേമചന്ദ്രൻ ഒരിക്കലും ഗുണംപിടിക്കില്ലെന്ന് ഒരു മധ്യവയസ്‌ക പ്രതികരിച്ചു. അല്ലെങ്കിൽ രോഗികൾക്ക് ഭക്ഷണം എത്തിച്ചു നൽകാൻ പ്രേമചന്ദ്രന് കഴിയണം. അത് അയാൾക്കു പറ്റുന്നില്ലല്ലോ? വോട്ടിന് വേണ്ടിയാണ് അയാൾ ഭക്ഷണ വിതരണം നിർത്തലാക്കുന്നതെങ്കിൽ അയാൾ തോക്കുകയേ ഉള്ളൂവെന്നും അവർ പറഞ്ഞു.കൊല്ലത്തെ എൽഡിഎഫ് സ്ഥാനാർത്ഥി കെ എൻ ബാലഗോപാൽ സിപിഐഎം ജില്ലാ സെക്രട്ടറിയായിരിക്കെയാണ് ആശുപത്രികളിൽ പൊതിച്ചോർ വിതരണം ആരംഭിച്ചത്. ഹൃദയസ്പർശം എന്ന പേരിലാണ് പൊതിച്ചോർ വിതരണം.
കൂടുതൽ വാർത്തകൾക്കായി ഡെയിലി ഇന്ത്യൻ ഹെറാഡ് Facebook പേജ് ലൈക്ക് ചെയ്യൂ. https://www.facebook.com/DailyIndianHeraldnews/