ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങിയ യുവതിയെ കടന്ന് പിടിച്ചു; ഡി.വൈ.എഫ്.ഐ. നേതാവ് പിടിയിൽ

കൊല്ലം: കൊട്ടാരക്കരയിൽ യുവതിയെ കടന്ന് പിടിച്ച ഡി.വൈ.എഫ്.ഐ. നേതാവ് പിടിയിലായി.

സി.പി.എം. കുളക്കട ലോക്കൽ കമ്മിറ്റി അംഗം കൂടിയായ പൂവറ്റൂർ സ്വദേശി രാഹുലിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. രാഹുലിനെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെൻഡ് ചെയ്തു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ദിവസം രാത്രിയിൽ ക്ഷേത്രോത്സവം കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിയുടെ പിന്നാലെയെത്തിയ രാഹുൽ അശ്ലീല ചുവയോടെ സംസാരിക്കുകയും  യുവതിയുടെ ശരീരത്ത് കടന്ന് പിടിക്കുകയുമായിരുന്നു.

യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി. ഇതിനിടെ പ്രതി ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു.

രാഹുലിനെതിരെ  സ്ത്രീത്വത്തെ അപമാനിച്ചതടക്കമുള്ള വകുപ്പുകൾ ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്.  സംഭവത്തിന് പിന്നാലെ രാഹുലിനെ സിപിഎമ്മിന്‍റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കി.

 

Top