കൊല്ലം: പരവൂര്‍ പുറ്റിങ്ങല്‍ ക്ഷേത്രോത്സവത്തിനിടെയുണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഇന്ന് രണ്ടു മരണം കൂടി. ചികിത്സയിലായിരുന്ന പരവൂര്‍ സ്വദേശി പ്രസന്നന്‍ (45), പള്ളിപ്പുറം സ്വദേശി വിനോദ്(34)എന്നിവരാണ് മരിച്ചത്. ഇതോടെ 108 മരണം സ്ഥിരീകരിച്ചു. എന്നാല്‍ ഒടുവില്‍ കിട്ടിയ റിപ്പോര്‍ട്ടുകളനുസരിച്ച 110 പേരാണ് സംഭവത്തില്‍ മരിച്ചത്.400 ഓളം പേര്‍ ചികിത്സയിലാണ്. ചികിത്സയില്‍ കഴിയുന്നവരില്‍ 60 പേരുടെ നില ഗുരുതരമായി തുടരുകയാണ്. മരിച്ചവരില്‍ 76 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഇനിയും മരണ സംഖ്യ ഉയരുമെന്ന ആശങ്കയിലാണ്. മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ കഴിയാന്‍ വൈകുന്നത് ഏറെ വൈകാരികമായ പ്രതിസന്ധികളാണ് ഉണ്ടാക്കുന്നത്. പല മൃതദേഹങ്ങളും തിരിച്ചറിയാനാവാത്ത വിധം ചിന്നിച്ചിതറിപ്പോയി. ഇവ തിരിച്ചറിയാനായി ഡിഎന്‍എ അടക്കമുള്ള ശാസ്ത്രീയ പരിശോധന നടത്തും. 20മൃതദേഹങ്ങള്‍ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ക്രൈംബ്രാഞ്ച്, ജുഡീഷ്യല്‍ കമ്മീന്‍ അന്വഷണങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എഡിജിപി അനന്തകൃഷ്ന്‍ നേതൃത്വം നല്‍കുന്ന ക്രൈം ബ്രാഞ്ച് അന്വേഷണം ഇന്നു മുതല്‍ ആരംഭിക്കും. ദുരന്തത്തെത്തുടര്‍ന്ന് ക്ഷേത്രഭാരവാഹികള്‍ക്കെതിരേ നരഹത്യക്കും, കൊലക്കുറ്റത്തിനും കേസെടുത്തിട്ടുണ്ട്. സംഭവത്തേത്തുടര്‍ന്ന് 15 അംഗ ക്ഷേത്രഭാരവാഹികള്‍ ഒളിവിലാണ്.
മരിച്ചവരുടെ ആശ്രിതര്‍ക്ക് 10 ലക്ഷം രൂപയും ഗുരുതര പരുക്കേറ്റവര്‍ക്ക് രണ്ടുലക്ഷം രൂപയും സംസ്ഥാന സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. അപകടവിവരം അറിഞ്ഞ ഉടന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദനും പുറ്റിങ്ങലിലെ ദുരന്തസ്ഥലത്തെത്തിയിരുന്നു.പ്രധാനമന്ത്രി നരേന്ദ്ര മോഡിയും കേന്ദ്രമന്ത്രിമാരായ ജെ.പി നഡ്ഡയും രാജീവ് പ്രതാപ് റൂഡിയും കൊല്ലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ 3.15നാണ് രാജ്യത്തെ നടുക്കിയ വന്‍ദുരന്തം. ദേവിക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ചു നടന്ന വെടിക്കെട്ടിന്റെ അവസാനറൗണ്ടില്‍ വെടിക്കോപ്പുകള്‍ വച്ചിരുന്ന കെട്ടിടത്തിലേക്ക് (കമ്പപ്പുര) പാതി കത്തിയ കമ്പം വന്നുവീണതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തെത്തുടര്‍ന്ന് കമ്പപ്പുരയും അടുത്തുള്ള ദേവസ്വം ബോര്‍ഡിന്റെ കെട്ടിടവും പൂര്‍ണമായും തകര്‍ന്നു. വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടാവുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഒന്നരകിലോമീറ്റര്‍വരെ സ്‌ഫോടനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
മത്സരകമ്പമാണെന്നു കണ്ടും ക്ഷേത്രത്തിനു സമീപമുള്ള താമസക്കാരുടെ പരാതി ഉള്ളതിനാലും ജില്ലാ ഭരണകൂടവും പോലീസും വെടിക്കെട്ടിന് അനുമതി നിഷേധിച്ചിരുന്നു. തുടര്‍ന്ന് ചില രാഷ്ട്രീയനേതാക്കള്‍ ഉടപെട്ട് താല്‍ക്കാലിക അനുമതി നേടിയിരുന്നുവെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു. എന്നാല്‍ യാതൊരുവധി അനുമതിയും ഇല്ലാതെയാണ് വെടിക്കെട്ട് നടത്തിയതെന്നാണ് ജില്ലാ കലക്ടര്‍ എ. ഷൈനാമോള്‍ നല്‍കുന്ന വിശദീകരണം. വന്‍ജനാവലിയുണ്ടായിരുന്നെങ്കിലും രാത്രി 12 മണിക്ക് തുടങ്ങിയ വെടിക്കെട്ടു പാതിപിന്നിട്ടപ്പോള്‍ ഭൂരിപക്ഷം പേരും വീടുകളിലേക്ക് മടങ്ങിയിരുന്നു.