ക​ലാ​ശ​ക്കൊ​ട്ടി​ൽ അ​ടൂ​ർ പ്ര​കാ​ശ് പ​ങ്കെ​ടു​ത്തി​ല്ല..ഗ്രൂപ്പടി മറനീക്കി പുറത്ത്!

കോ​ന്നി:കോന്നിയിൽ കോൺഗ്രസിലെ ഗ്രൂപ്പ് പോര് മറനീക്കി പുറത്ത് . കോ​ന്നി മ​ണ്ഡ​ല​ത്തി​ൽ യു​ഡി​എ​ഫ് ന​ട​ത്തി​യ കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽനിന്ന് കോ​ൺ​ഗ്ര​സി​ന്‍റെ പ്ര​ധാ​ന നേ​താ​ക്ക​ൾ വി​ട്ടു​നി​ന്നു. അ​ടൂ​ർ പ്ര​കാ​ശ് എം​പി, റോ​ബി​ൻ പീ​റ്റ​ർ എ​ന്നി​വ​രാ​ണ് പ​ങ്കെ​ടു​ക്കാ​തി​രു​ന്ന​ത്. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മാ​ത്ര​മാ​ണ് കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ന് എ​ത്തി​യ​ത്. കൊ​ട്ടി​ക്ക​ലാ​ശ വേ​ദി​ക​ളി​ല്‍ പോ​കാ​റി​ല്ലെ​ന്നാ​ണ് അ​ടൂ​ര്‍ പ്ര​കാ​ശ് ഇ​തി​ന് ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ തു​ട​ക്ക​ത്തി​ൽ സ്ഥാ​നാ​ർ​ഥി​യെ​ച്ചൊ​ല്ലി അ​ടൂ​ർ പ്ര​കാ​ശ് എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് നേ​തൃ​ത്വം ഇ​ട​പെ​ട്ടാ​ണ് അ​ദ്ദേ​ഹ​ത്തെ അ​നു​ന​യി​പ്പി​ച്ച​ത്.

കോന്നി ടൗണിലാണ് കൊട്ടിക്കലാശം നടന്നത്. വാഹനജാഥയായാണ് സ്ഥാനാര്‍ത്ഥികളും നേതാക്കളും ഇവിടേക്കെത്തിയത്. ഒരു മണിക്കൂറിലേറെയായി ഇവിടെ ശക്തമായ മഴ ഉണ്ടായിരുന്നു. കേന്ദ്രമന്ത്രി വി മുരളീധരന്‍, ആന്‍റോ ആന്‍റണി എംപി തുടങ്ങിയ നേതാക്കളെല്ലാം കൊട്ടിക്കലാശത്തില്‍ പങ്കെടുത്തു.ബാന്‍ഡ്മേളവും നൃത്തച്ചുവടുകളും സ്ഥാനാര്‍ത്ഥികള്‍ക്ക് കീ ജയ് വിളികളുമായി പ്രവര്‍ത്തകര്‍ ആവേശത്തിലായിരുന്നു. കോന്നിയില്‍ ഇടതുപക്ഷത്തിനു വേണ്ടി കെ ജനീഷ്കുമാറും യുഡിഎഫിന് വേണ്ടി പി മോഹന്‍രാജും എന്‍ഡിഎക്ക് വേണ്ടി കെ സുരേന്ദ്രനുമാണ് മത്സരരംഗത്തുള്ളത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

1965ല്‍ രൂപീകൃതമായ കോന്നി നിയമസഭ മണ്ഡലം എല്‍ഡിഎഫിനെയും യുഡിഎഫിനെയും മാറിമാറി പിന്തുണച്ചിട്ടുണ്ട്. എന്നാല്‍, 1996 മുതല്‍ മണ്ഡലം യുഡിഎഫിലേക്ക് ചാഞ്ഞു. അന്ന് മുതല്‍ 20016ലെ തെരഞ്ഞെടുപ്പ് വരെ കോന്നി അടൂര്‍ പ്രകാശിനെ വിജയിപ്പിച്ചു. 1996ല്‍ സിപിഎമ്മിന്‍റെ എ പദ്മകുമാറിനെതിരെ 800 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു അടൂര്‍ പ്രകാശിന്‍റെ ആദ്യവിജയം. 2016ലെ തെരഞ്ഞെടുപ്പായപ്പോഴേക്ക് അദ്ദേഹത്തിന്‍റെ ഭൂരിപക്ഷം 20,000 കടന്നു. എല്‍ഡിഎഫും യുഡിഎഫും മാത്രമുണ്ടായിരുന്ന തെരഞ്ഞെടുപ്പ് കളത്തില്‍ 2016 മുതല്‍ എന്‍ഡിഎയും ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ എല്‍ഡിഎഫും മൂന്നാം സ്ഥാനത്തെത്തിയ എന്‍ഡിഎയും തമ്മില്‍ 400നടുത്ത വോട്ടുകളുടെ വ്യത്യാസമേ ഉണ്ടായിരുന്നുള്ളു.

Top